ജനിച്ച ശേഷം ഒരിക്കൽപോലും പാലൂട്ടിയില്ല -സ്നേഹത്തോടെ ഒരു നോക്ക്നോക്കുന്നതിനു മുൻപേ കുഞ്ഞിനെ കൊണ്ട് പോയി കാണും .ഇവരും അമ്മമാരാണ്പക്ഷെ അവരുടെ മക്കൾ

തെന്നിന്ത്യൻ സിനിമയിൽ നായികയായ നയൻതാരയുടെയും വിഘ്നേശ് ശിവന്റയും കുഞ്ഞുങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാടക ഗർഭധാരണം വഴിയാണ് ഇവർ കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് എന്ന വാർത്ത വലിയതോതിൽ തന്നെ ശ്രദ്ധ നേടി നിൽക്കുന്ന ഒരു സാഹചര്യമാണ് ഇത്. ഈ സാഹചര്യത്തിൽ താരദമ്പതിമാരെ വിമർശിച്ചുകൊണ്ട് പലരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തനിക്ക് പ്രായക്കൂടുതൽ ഉള്ളതുകൊണ്ടാണ് വാടക ഗർഭധാരണം തിരഞ്ഞെടുത്തത് എന്നെയായിരുന്നു നയൻതാര പറഞ്ഞിരുന്നത്.

ഇപ്പോൾ വാടക ഗർഭപാത്രത്തിലൂടെ അമ്മയായതിന്റെ അനുഭവങ്ങൾ തുറന്നുപറയുകയാണ് ലക്ഷ്മി അജിത്തും സാബിറയും. ഒരുപക്ഷേ ആദ്യമായിരിക്കും വാടകഗർഭപാത്രം നൽകിയ സ്ത്രീകൾ പുറംലോകത്തിനു മുന്നിലേക്ക് എത്തുന്നത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട് ഈ കാര്യത്തിന്. മക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരു പുതിയ കുഞ്ഞിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. ഒരിക്കലും അവനെ പാലു കൊടുക്കുവാനോ അവന്റെ മുഖം കാണുവാനോ സാധിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോഴേക്കും അവന്റെ അടുത്തു നിന്നും മാറ്റിയിരിക്കും.

പിന്നെ അച്ഛനും അമ്മയ്ക്കും നൽകും. മറ്റൊരാളുടെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത് എന്ന് പറഞ്ഞു തരാറുണ്ട് കൗൺസിലിംഗ് സമയത്ത്. എങ്കിലും ഇതുവരെ കണ്ടില്ലെങ്കിലും തന്റെ മനസ്സിൽ ഒരു മുഖം ഉണ്ടാകുമല്ലോ. സിസേറിയൻ കഴിഞ്ഞദിവസം വെച്ച് കണക്കുകൂട്ടി അവന്റെ ഓരോ വളർച്ചയും താൻ മനസ്സിൽ കാണുകയും ചെയ്യും. ആയുസ്സും ആരോഗ്യവും കൊടുക്കാൻ താൻ പ്രാർത്ഥിക്കാറുണ്ട്. മൂന്ന് കുട്ടികളെ വയറ്റിൽ കൊണ്ട് നടന്നപ്പോഴും താൻ ഇത്രയും സന്തോഷിച്ചിരുന്നില്ല എന്നതാണ് സത്യം.

കാലത്ത് താൻ അവനുവേണ്ടി പാട്ടുപാടി കൊടുക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഉറപ്പിച്ചിരുന്നു ആൺകുട്ടി ആയിരിക്കും എന്ന്. വാടക ഗർഭപാത്രം ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടാണ് താൻ പോകുന്നത്. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്. പിന്നീട് വിവാഹം കഴിഞ്ഞ് മൂന്ന് പെൺ മക്കളുടെ അമ്മയായി. ഭർത്താവിന്റെ സമ്മതപ്രകാരമാണ് ഗർഭപാത്രം വാടകക്ക് കൊടുക്കുവാൻ തയ്യാറായത്. യഥാർത്ഥ അച്ഛനുമമ്മയും ഇടയ്ക്കിടെ വരും. ഞാൻ അവന്റെ അമ്മ അല്ലെങ്കിലും എന്റെ ഗർഭപാത്രത്തിൽ കിടന്ന് വളർന്നവൻ അല്ലേ അവൻ. നന്നായി വളരട്ടെ എന്നും ലക്ഷ്മി പറയുന്നു. അതേപോലെ ഒരു കഥയാണ് സാബിറയ്ക്കും പറയാനുള്ളത്. ഉമ്മയ്ക്ക് ഹൃദയത്തിന്റെ ഓപ്പറേഷന് വേണ്ടിയായിരുന്നു താൻ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. രണ്ടാം മാസത്തിലാണ് ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞത്. അത് ഒരു പുണ്യമാണെന്ന് അറിഞ്ഞു. ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് എല്ലാം അവസാനിപ്പിക്കാൻ ഉള്ള വക്കിലായിരുന്നു. അവിടെ നിന്നും ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ തന്റെ കൈയിൽ പണമുണ്ട്. മക്കൾക്ക് ഒരുപാട് കളിപ്പാട്ടങ്ങളും ഉടുപ്പുകൾ ഒക്കെ വാങ്ങി കൊടുക്കാൻ പറ്റി. സ്വന്തമായി ഒരു വീട് വാങ്ങി. ഒരു കുഞ്ഞിനെ ആഗ്രഹിച്ച ദമ്പതിമാർക്ക് രണ്ട് കുഞ്ഞുങ്ങളെ കൊടുക്കാൻ സാധിച്ചു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply