സുരേഷ് ഗോപിയുടെ ഭാര്യ ആകുന്നതിനു മുൻപ് അഞ്ചു മക്കളുടെ അമ്മ ആകുന്നതിനു മുൻപ് ഒരു രാധിക ഉണ്ടായിരുന്നു ! ആർക്കും അറിയാത്ത രാധികയുടെ ജീവിതം

സുരേഷ് ഗോപിയെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും. മികച്ച ഒരു സംഗീതജ്ഞ കൂടിയാണ് രാധിക. സംഗീതവും കാലയുമൊക്കെ ഒരേപോലെ നിറഞ്ഞ ഒരു കുടുംബമാണ് സുരേഷ് ഗോപിയുടെ എന്നതും പറയണം. അതുപോലെ കലയെ ഒരുപാട് സ്നേഹിക്കുന്ന കലാകാരന്മാർ നിരവധി ഉള്ള ഒരു കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു രാധികയുടെയും ജനനം. സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്ന സമയത്ത് ആവട്ടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എന്നത് 13 വയസ്സായിരുന്നു.

പതിനെട്ടാമത്തെ വയസ്സിൽ ആണ് സുരേഷ് ഗോപി രാധികയുടെ കഴുത്തിൽ താലി അണിയുന്നത്. ഇന്ന് സുരേഷ് ഗോപിയുടെ നാല് മക്കളുടെ അമ്മ കൂടിയാണ് രാധിക. തന്റെ ഭാര്യ ഒരു ഉത്തമ കുടുംബിനി ആണ് എന്ന് നിരവധി തവണയാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിലും തനിക്ക് ഭാര്യയായി വേണ്ടത് രാധികയെ തന്നെയാണെന്നും പലവട്ടം സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളിൽ നിന്ന് തന്നെ ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ആയിരുന്നു. എന്നാൽ ഒരുപാട് വേദനകൾ നിറഞ്ഞ ഒരു കാലഘട്ടം രാധികയ്ക്ക് ഉണ്ടായിരുന്നു. മലയാള സിനിമയുടെ മുത്തശ്ശി എന്ന് വിളിക്കാവുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് രാധിക.

അഭിനയവും സംഗീതവും ഒക്കെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ ഒരു കുട്ടിക്കാലമായിരുന്നു രാധികയ്ക്ക് ലഭിച്ചിരുന്നത്. സംഗീതത്തിൽ അഭിരുചിയുള്ള രാധികയെ എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു 1985 പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്നു ഇങ്ങേ കുന്നു ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് രാധിക ആദ്യമായി അരങ്ങേറ്റം നടത്തുന്നത്. 1989 റിലീസ് ചെയ്ത അഗ്നി പ്രവേശനം എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു.

പിന്നണിഗാന രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് മലയാള സിനിമയിലെ ആ കാലത്തെ യുവനടൻ ആയ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി എട്ടിന് രാധിക സുരേഷ് ഗോപിക്ക് സ്വന്തമായി. ഈ താര ദമ്പതിമാരെ മാധ്യമങ്ങളും മാസികകളും ഒക്കെ വിടാതെ പിടികൂടി എന്നതായിരുന്നു സത്യം. പിന്നാലെ രാധിക പതിയെ സിനിമയോടെ വിട പറയുകയായിരുന്നു ചെയ്തത്. ഒരു വർഷത്തിന് ശേഷം ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തി. ലക്ഷ്മി മോൾ. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല എന്നതാണ് സത്യം. ഒന്നര വയസ്സുള്ളപ്പോൾ ഒരു കാറപകടത്തിൽ മകൾ മരിച്ചു. സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഏട് ആണ് അത്. ഇന്നും ആ വേദന മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സുരേഷ് ഗോപിക്കും രാധികയ്ക്കും ഇന്ന് നാല് മക്കളാണ്. ഗോകുൽ,മാധവ് ഭവന, ഭാഗ്യ എന്നിങ്ങനെ .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply