സുരേഷ് ഗോപിയുടെയും രാധികയുടെയും വിവാഹ വാർഷിക സമ്മാനം കണ്ടോ – ഒരു ജനതയുടെ ഏറെ കാലത്തേ കാത്തിരിപ്പിനു സാഫല്യം !

suresh gopi and radhika wedding anniversary gift

മലയാളത്തിലെ സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന നടന്മാരിൽ മുന്നിൽ തന്നെ നിൽക്കുന്ന വ്യക്തിയാണ് നടൻ സുരേഷ് ഗോപി. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച താരം നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായും തുടർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പറയുന്ന വാക്ക് പാലിക്കുന്ന വളരെ കുറച്ച് ജന നേതാക്കളെ മാത്രമേ മലയാളികൾ കണ്ടിട്ടുള്ളൂ. അക്കൂട്ടത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരു ജനനേതാവാണ് സുരേഷ് ഗോപി.

ഒരു വാക്കു നൽകിയിട്ടുണ്ടെങ്കിൽ അത് വളരെ കൃത്യതയോടെ പാലിക്കാൻ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ഒരിക്കൽ കൂടി ആ കാര്യം തെളിയിച്ചിരിക്കുകയാണ് താരം. തൃശ്ശൂർ ജില്ലയിലെ മലക്കപ്പാറ മൂക്കുംപുഴ ആദിവാസി കുടുംബങ്ങൾക്ക് യാത്ര സൗകര്യത്തിനായി ഒരു ബോട്ട് നിർമ്മിച്ച നൽകാമെന്ന് സുരേഷ് ഗോപി ഇതിനു മുൻപേ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു ഫൈബർ ബോട്ട് അവിടെയുള്ളവർക്ക് നൽകിക്കൊണ്ട് തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

തന്റെ വിവാഹ വാർഷിക സമ്മാനം ആയിട്ടാണ് സുരേഷ് ഗോപി ബോട്ട് നൽകാം എന്ന വാക്ക് നൽകിയിരുന്നത്. കോളനിയിലെ നിവാസികൾ അസുഖം ബാധിച്ചവരുമായി ചങ്ങാടത്തിൽ പോകുന്ന ദുരിത കാഴ്ച കണ്ടതിൽ ശേഷമാണ് ബോട്ട് നൽകാമെന്ന് താരം പറഞ്ഞത്. അഞ്ചുപേർക്ക് ഒരു സമയം യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ബോട്ടും 5 ലൈഫ് ജാക്കറ്റും രണ്ട് പങ്കായവും ഉൾപ്പെടെയാണ് നടൻ നൽകിയിരിക്കുന്നത്.

ആദ്യം എൻജിൻ ഘടിപ്പിച്ച് നൽകാമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഡാമിലെ വെള്ളം മലിനമാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലായപ്പോൾ അത് മാറ്റി തുഴഞ്ഞു പോകുന്ന തരത്തിലുള്ള ബോട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടൻ ടിനി ടോം ആണ് സുരേഷ് ഗോപിക്ക് വേണ്ടി ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡണ്ടിന് ബോട്ട് കൈമാറിയത്. അന്ന് തന്റെ സോഷ്യൽ മീഡിയ ചാനലിലെ ലൈവിലൂടെ തന്നെ ഇക്കാര്യങ്ങളെല്ലാം പ്രേക്ഷകരെ അറിയിച്ചു.

ഇന്ന് ബിജെപിയുടെ ജില്ലാ ഓഫീസിനു മുമ്പിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപിയും ടിനി ടോമും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നല്ല പ്രവർത്തിയെ രാഷ്ട്രീയ വേർതിരിവില്ലാതെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. 1986-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അതിനുശേഷം 250-ലധികം സിനിമകളിൽ അഭിനയിച്ചു. കളിയാട്ടത്തിലെ അഭിനയത്തിന് 1998-ൽ ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു അദ്ദേഹം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply