മഞ്ജു ഒരു പിടിവാശിക്കാരിയായിരുന്നു ! ദിലീപും മഞ്ജുവും ഇഷ്ട്ടത്തിലാവാൻ കാരണം താൻ ആണെന്നാണ് അവർ വിശ്വസിച്ചിരുന്നത് – സ്വന്തം അച്ഛനെ കൊണ്ട് അവർ എന്റെ അടുത്ത് മാപ്പ് പറയിപ്പിച്ചു

മലയാള സിനിമയ്ക്ക് ഒരിക്കലും വിസ്മൃതിയിലേക്ക് എറിയാൻ സാധിക്കാത്ത ഒരു കലാകാരിയാണ് മഞ്ജു വാര്യർ. മലയാള സിനിമയുടെ അനുഗ്രഹീത കലാകാരി എന്ന് തന്നെയാണ് മഞ്ജുവിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. നിരവധി ആരാധകരെയാണ് മഞ്ജു വാര്യർ ആദ്യത്തെ വരവിലും രണ്ടാമത്തെ വരവിലും ഒക്കെ തന്നെ സ്വന്തമാക്കിയത്. മഞ്ജുവിന് ഒപ്പം ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് നടൻ സുരേഷ് ഗോപിയും. സമ്മർ ഇൻ ബേത്ലേഹം, കളിയാട്ടം, പത്രം തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ഇരുവരും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ കൂടിയായിരുന്നു ഇരുവരും എന്നതാണ് സത്യം. ജനനായകൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്ത് സുരേഷ് ഗോപി ആ വേദിയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈ വേദിയിൽ മഞ്ജുവിനെ കുറിച്ച് ആയിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഈ വേദിയിൽ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തായ ഷാജി കൈലാസും കുടുംബവും എത്തിയിരുന്നു. ആ സമയത്ത് ഷാജി കൈലാസിന്റെയും ആനിയുടെയും പ്രണയത്തിന്റെ ദൂതൻ രഞ്ജി പണിക്കർ ആയിരുന്നുവെന്ന് ഷാജിയും ആനിയും പറയുകയും ചെയ്തിരുന്നുവെന്നും ഷാജി എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആളും ആനി തന്റെ സഹോദരിയുമാണ് എന്നായിരുന്നു വേദിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നത്.

ഇവരുടെ വിവാഹത്തിന് മൂന്നുദിവസം മുൻപ് മാത്രമാണ് ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ താൻ അറിഞ്ഞിരുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ജയറാമിന്റെയും പാർവതിയുടെയും കാര്യത്തിലും താൻ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നു എന്നതുമാണ് ആ സമയത്ത് രസകരമായി സുരേഷ് ഗോപി പറഞ്ഞിരുന്നത് അതോടൊപ്പം ആ സമയത്ത് തന്നെ ഏറെ വിഷമിപ്പിച്ച സംഭവം എന്നതും അദ്ദേഹം പറയുന്നു. പത്രം എന്ന സിനിമയിൽ താനും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുകയാണ് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഒരുപാട് ആ സമയത്ത് വഴക്ക് പറഞ്ഞു. ദിലീപും മഞ്ജുവും ഇഷ്ടത്തിന് കാരണക്കാരൻ ഞാനാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു അദ്ദേഹം അന്ന് ശകാരിച്ചത് എന്നാണ് ഞാൻ മനസ്സിൽ പോലും അറിയാതെ കാര്യമായത് കൊണ്ട് തന്നെ ആ കാര്യത്തിൽ എന്റെ ബിപി ഒരുപാട് കുറയുകയും ഞാൻ ലൊക്കേഷനിൽ വച്ച് കുഴഞ്ഞു വീഴുകയും ഒക്കെ ഉണ്ടായിരുന്നു.

ഞാൻ ഒരുപാട് ഈ സംഭവത്തിൽ വിഷമിച്ചിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്റെ ആരോഗ്യനില വളരെ മോശമായതു കൊണ്ടുതന്നെ എന്നെ ഹോട്ടൽ മുറിയിലേക്ക് എത്തിക്കുകയും അവിടെ ഡോക്ടർ എത്തി പരിശോധിക്കുകയും ആയിരുന്നു. അന്നായിരുന്നു സമ്മറിൻ ബത്ലേഹം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ആ പരിപാടിക്ക് ഞാൻ വരണമെന്നുണ്ടെങ്കിൽ അച്ഛൻ സുരേഷേട്ടനെ കണ്ട് മാപ്പ് പറയണമെന്ന് മഞ്ജു വാശി പിടിക്കുകയും അങ്ങനെ ഹോട്ടലിൽ എത്തി മഞ്ജുവിനെ താഴെ കാറിൽ ഇരുത്തി മാധവൻ സാർ എന്നെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply