ഈ ജന്മം എത്രയും പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് അടുത്ത ജന്മത്തിൽ തന്ത്രിമുഖ്യനായിട്ട് തന്റെ അയ്യനെ ഊട്ടി ഉറക്കണമെന്നും മന്ത്രം ചൊല്ലിക്കൊണ്ട് ഉത്തേജിപ്പിക്കണമെന്നും സുരേഷ് ഗോപി.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനും സമൂഹിക പ്രവർത്തകനും കൂടിയാണ്. സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിൻ്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ ചില വാചകങ്ങളാണ്. സുരേഷ് ഗോപി പറഞ്ഞത് തനിക്ക് അടുത്ത ജന്മത്തിൽ ഒരു തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ്.

തനിക്ക് എത്രയും പെട്ടെന്ന് മരണ സ്വീകരിച്ചുകൊണ്ട് താഴ്മൺ കുടുംബത്തിൽ പുനർജനിക്കണമെന്നാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ വാക്കുകൾ പറഞ്ഞത് കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിത് കറുപ്പൻ പുരസ്കാരം സ്വീകരിക്കുന്ന സമയത്ത് ആയിരുന്നു. അവിടെവെച്ച് സുരേഷ് ഗോപി പറഞ്ഞത് തനിക്ക് അടുത്ത ജന്മത്തിൽ തന്ത്രിയായി ജനിക്കണമെന്നും ശബരിമലയിലെ ശാസ്താവിനെ നടക്ക് പുറത്തുനിന്ന് തൊഴികയല്ല നടയുടെ അകത്തു കയറിക്കൊണ്ട് തൊഴണമെന്നാണ് തൻ്റെ മോഹം എന്നും ശാസ്താവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നും.

അതുപോലെ തന്നെ തന്ത്രിമുഖ്യനായിട്ട് തൻ്റെ അയ്യനെ ഊട്ടി ഉറക്കണമെന്നും മന്ത്രം ചൊല്ലിക്കൊണ്ട് ഉത്തേജിപ്പിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു ബ്രാഹ്മണൻ ആയിട്ട് വേണം തനിക്ക് അടുത്ത ജന്മത്തിൽ ജനിക്കാൻ എന്നും. അതൊക്കെ തൻ്റെ അവകാശമാണെന്നും ഇതിനെതിരെ ഒരുത്തനും വരാൻ അവകാശം ഇല്ലെന്നും പറഞ്ഞു കൂടാതെ തൻ്റെ ഈ ആഗ്രഹങ്ങളൊക്കെ തന്നെ കണ്ഠരര് രാജീവുമായി പങ്കുവെച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി ആ വേദിയിൽ വെച്ച് പറയുകയും ചെയ്തു.

ഈ ഒരു കാര്യവുമായി ബന്ധപ്പെട്ടു കൊണ്ട് തന്നെ 2016 ൽ താൻ ഒരു വിവാദത്തിൽ പെട്ടു എന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയം തൊഴിലാക്കിയവരായിരുന്നു തൻ്റെ ഈ ഒരു ആഗ്രഹത്തെ വിവാദം ആക്കി മാറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. പുനർജന്മത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ഒരു ബ്രാഹ്മണനായി ജനിക്കണം എന്നുതന്നെയാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്നും സുരേഷ് ഗോപി മുൻപ് പല സമയങ്ങളിലും പറഞ്ഞിരുന്നു.

ഇതിനിടയിൽ തന്നെ സുരേഷ് ഗോപി പറഞ്ഞത് കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടിയല്ല വേണ്ടതെന്നും മറുപടിയാണ് അത്യാവശ്യം എന്നും പറഞ്ഞു. അതുപോലെ തന്നെ താൻ ജനകീയ വിഷയങ്ങളിൽ ഇനിയും ഇടപെടുമെന്നും അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ജനതയുടെ വിഷയം തന്നെയാണ് കരുവന്നൂർ എന്നും പണം നഷ്ടപ്പെട്ടവരുടെ പ്രയാസം കൊണ്ടാണ് പ്രശ്നത്തിൽ താൻ ഇടപെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

ദളിതൻ്റെ പേരിൽ തനിക്ക് ഒരു ആനുകൂല്യവും വേണ്ട എന്നും പറഞ്ഞു. കൂടാതെ സുരേഷ് ഗോപി പറഞ്ഞത് ദളിതൻ്റെ പേരിൽ വോട്ട് തട്ടിയെടുത്തു കൊണ്ട് അധികാരത്തിലേറി രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ കാപ്പിത്തോട്ടങ്ങൾ വാങ്ങിക്കൂട്ടിയവർ ഇക്കാര്യം ഓർക്കണം എന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply