ഡോക്ടർ വന്ദന ദാസിനെ പോലീസുകാർ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു – പോലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ തനിച്ചുനിർത്തില്ലായിരുന്നു പൊട്ടിത്തെറിച്ചു സുരേഷ് ഗോപി

പോലീസുകാർ ചികിത്സക്കായി ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആളുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട വിഷയത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പോലീസ് അറിഞ്ഞു കൊണ്ടാണ് വന്ദനയെ മരണത്തിന് വിട്ടുകൊടുത്തത് എന്നാണ് സുരേഷ് ഗോപിയുടെ ആരോപണം.

അക്രമിയുടെ കാര്യത്തിൽ പോലീസിന് പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. അക്രമിയുടെ കൂടെയുണ്ടായിരുന്ന പോലീസുകാരിൽ ഒരാളുടെ അല്ലെങ്കിൽ എല്ലാവരുടെയും ഏതെങ്കിലും ഒരു ബന്ധുവോ അതുപോലെ തന്നെ രക്തബന്ധമുള്ള ഒരു കുട്ടിയോ ആയിരുന്നു ഡോക്ടർ വന്ദനയെങ്കിൽ പോലീസുകാർ 50 മീറ്റർ 100 മീറ്റർ വിട്ടുനിൽക്കുമായിന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു. അവർ ഒരുവട്ടമെങ്കിലും അത് തങ്ങളുടെ പെങ്ങളുടെ മകളാണെന്ന് കരുതിയിരുന്നെങ്കിൽ ഒറ്റയ്ക്ക് വിട്ടിട്ട് പോകുമായിരുന്നോ?

അവിടെ നിന്നുകൊണ്ട് നിയമം പറയുമായിരുന്നോ? സുരേഷ് ഗോപിക്ക് ഇത്ര മാത്രമാണ് പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളത് എന്നും പറഞ്ഞു. വന്ദനയുടെ മരണം മലയാളികളെ എല്ലാം തന്നെ ഞെട്ടിച്ചു. നെടുമ്പന ഗവൺമെൻ്റ് യുപി സ്കൂൾ അധ്യാപകനായ വെളിയം ചെറുകര ശ്രീനിലയത്തിൽ എസ് സന്ദീപിനെ ആണ് പോലീസുകാർ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. അധ്യാപകനായ സന്ദീപ് ആണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയത്.

വന്ദനക്ക് വെറും 25 വയസ്സു മാത്രമാണ് പ്രായം. വന്ദന പ്രതിയെ പരിശോധിക്കുന്നതിനിടയിൽ സർജിക്കൽ കത്രിക എടുത്തുകൊണ്ട് ആക്രമിക്കുകയായിരുന്നു. വന്ദനയുടെ പുറത്തും തലയിലും ഒക്കെ കുത്തേറ്റു. കുത്തേറ്റ വന്ദനയെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വന്ദന മാത്രമല്ല മറ്റ് മൂന്നുപേരെ കൂടി പ്രതി ആക്രമിച്ചിരുന്നു. വന്ദനയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഒറ്റ മകളാണ് വന്ദന.

പോലീസുകാരുടെ അനാസ്‌തമൂലം ഒരു ഡോക്ടറുടെ ജീവനാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. പരിക്കേറ്റ പരാതിക്കാരൻ ആയാണ് പോലീസുകാർ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. ആരൊക്കെയോ തന്നെ ആക്രമിച്ചെന്ന് പോലീസുകാരെ രാത്രി ഒരുമണിക്ക് വിളിച്ചറിയിക്കുകയായിരുന്നു സന്ദീപ്. ലോക്കൽ സ്റ്റേഷനിലെ പോലീസുകാർ സന്ദീപിനെ തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ പുലർച്ചെ 3.30 ആയപ്പോൾ സന്ദീപ് വീണ്ടും പോലീസിനെ മറ്റൊരു നമ്പറിൽ നിന്നും വിളിക്കുകയായിരുന്നു.

പോലീസുകാർ ലൊക്കേഷൻ നിരീക്ഷിച്ച് ഇയാളുടെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെ നിന്നാണ് സന്ദീപിനെ കണ്ടെത്തിയത്. പോലീസുകാർ സന്ദീപിനടുത്ത് എത്തിയപ്പോൾ അയാളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. തന്നെ ആരൊക്കെയോ കൊല്ലാൻ ശ്രമിക്കുന്നുണ്ട് എന്ന് സന്ദീപ് പോലീസുകാരോട് പറയുകയായിരുന്നു. ശരീരത്തിൽ മുറിവുകൾ ഉള്ളതുകൊണ്ട് പോലീസുകാർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply