ഇതൊക്കെ മോശമാണെങ്കിൽ എങ്ങനെയാണ് അടുത്ത തലമുറ ഉണ്ടാകുന്നത് – Suresh gopi open up romance with wife Radhika in bedroom

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് സുരേഷ് ഗോപി. മികച്ച കഥാപാത്രങ്ങളിലൂടെയാണ് എന്നും മലയാള സിനിമയിൽ തന്റെ സ്ഥാനം സുരേഷ് ഗോപി ഉറപ്പിച്ചിട്ടുള്ളത്. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളായിരുന്നു പ്രേക്ഷകരെ ഏറ്റവും കൂടുതൽ ത്രസിപ്പിച്ചിട്ടുള്ളത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം പാപ്പൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. കുറെ നാളുകൾക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപിയെ കാണാൻ സാധിച്ചു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെയും രാധികയുടെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് ആണ് അദ്ദേഹം ഈ അഭിമുഖത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹവും ഭാര്യയും തമ്മിലുള്ള രസകരമായ ചില നിമിഷങ്ങളെക്കുറിച്ച് ആയിരുന്നു പറഞ്ഞത്.

ചില സമയത്ത് നമ്മൾ കുളിയൊക്കെ കഴിഞ്ഞ് മുറിയിലേക്ക് വരിക ആയിരിക്കും. അപ്പോൾ ചിലപ്പോൾ തോർത്തു മാത്രമായിരിക്കും ഉടുത്തിട്ട് ഉണ്ടാവുക. രാധിക ഫോണിലോ ലാപ്ടോപ്പിലോ വല്ല പാട്ടൊ മറ്റോ പഠിക്കുക ആയിരിക്കും. അത് കേൾക്കുമ്പോൾ ചിലപ്പോൾ ഞാൻ അവിടെ കിടന്നു തുള്ളിയേക്കാം. അപ്പോൾ തോർത്തു അഴിഞ്ഞു പോയേക്കാം. ഇതൊക്കെ സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഇതിലൊന്നും ഒരു മോശമായ കാര്യങ്ങളും ഇല്ല. അങ്ങനെ ഇതൊക്കെ മോശമാണെങ്കിൽ എങ്ങനെയാണ് അടുത്ത തലമുറ ഉണ്ടാകുന്നത്. ഇതൊക്കെ രസകരമായ കാര്യങ്ങളാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.

രാധികയും സുരേഷ് ഗോപിയും തമ്മിലുള്ള പ്രണയം പലപ്പോഴും അഭിമുഖങ്ങളിൽ അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതാണ്. വിവാഹശേഷം പ്രണയിച്ചവർ ആണ് തങ്ങൾ. എന്നാൽ അടുത്ത ജന്മത്തിൽ തനിക്ക് ഭാര്യയായി രാധികയെ തന്നെ വേണമെന്നാണ് സുരേഷ് ഗോപി പറയാറുള്ളത്. അത്രത്തോളം മികച്ച ഭാര്യയാണ് തനിക്ക് രാധിക. തന്നെയും കുടുംബത്തെയും തന്നെ മുന്നോട്ടു കൊണ്ടുപോകുന്നത് രാധിക ഒരാളാണ്.

വളരെ മനോഹരമായ ഒരു ജീവിതമാണ് ഇവർ തമ്മിൽ ഉണ്ടായിരിക്കുന്നത്. രാധികയും സുരേഷ് ഗോപിയും തമ്മിൽ 13 വയസ്സിന് വ്യത്യാസമാണ് ഉള്ളത്. വിവാഹമുറപ്പിച്ചതിനു ശേഷം പരസ്പരം സ്നേഹിച്ചു തുടങ്ങിയവരാണ് രണ്ടുപേരും. ഇവരുടെ പ്രണയം എന്നും ഒരു അല്പം മധുരം നിറഞ്ഞത് തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply