ഭക്ഷണം പോലും കഴിക്കാതെ സ്വരുക്കൂട്ടി വെച്ച പണം കൊണ്ട് ചേച്ചിക്കുള്ള വിവാഹ സാരി വാങ്ങി…വികാരഭരിതനായി സുരാജ് വെഞ്ഞാറമൂട്..

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം ആദ്യം ഹാസ്യ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവ വേഷങ്ങളും നായക വേഷങ്ങളും ചെയ്ത സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ സിനിമകൾ കഴിയുംതോറും തന്നിലെ നടനെ മെച്ചപ്പെടുത്തി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്.

സുരാജിന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് “ചിരിമയം”, “വെഞ്ഞാറമൂട് കഥകൾ” എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ സുരാജ് എഴുതിയിട്ടുണ്ട്. മുമ്പ് വാഹനാപകടം ഉണ്ടായതിനെക്കുറിച്ച് പുസ്തകത്തിൽ സുരാജ് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആ അപകടത്തിനു ശേഷം സഹോദരിക്കുള്ള വിവാഹ സാരിയുമായി എത്തിയ അനുഭവം പങ്കുവെക്കുകയാണ് സുരാജ്. അലഹബാദിൽ നിന്നുമായിരുന്നു സുരാജിന് അപകടമുണ്ടായത്.

അപകടം കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ ഒരു സാരി കയ്യിൽ പിടിച്ച് ആയിരുന്നു സുരാജ് എത്തിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടയിൽ ഒരു അവതാരകനായിരുന്നു അപകടത്തിനെ കുറിച്ചുള്ള അനുഭവം സുരാജിനോട് ചോദിച്ചത്. തുടർന്നായിരുന്നു വേദനാജനകമായ ആ അനുഭവം സുരാജ് പങ്കു വെച്ചത്. അതുവരെ സ്വരൂപിച്ച പണം എല്ലാം എന്ന് അപകടമുണ്ടായപ്പോൾ ചിലവാക്കേണ്ടി വന്നു. അതു കൊണ്ട് ഭക്ഷണം പോലും കഴിക്കാതെ കൂട്ടിവെച്ച പൈസ കൊണ്ടായിരുന്നു ചേച്ചിക്ക് വിവാഹ സാരി വാങ്ങിയത് എന്ന് സുരാജ് പറയുന്നു.

“റോയ്” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരാജ് പഴയകാല ഓർമ്മകൾ പങ്കുവെച്ചത്. അന്ന് ഫോൺ ഒന്നും ഇത്ര സജീവമല്ലാത്തതിനാൽ കത്തുകളിലൂടെ ആയിരുന്നു കാര്യങ്ങൾ അറിയിച്ചിരുന്നത്. അപകടം നടന്നപ്പോൾ കത്തിലൂടെയായിരുന്നു വീട്ടിൽ അറിയിച്ചത്. ചേച്ചിയുടെ കല്യാണമായിരുന്നു ആ സമയത്ത്. കല്യാണത്തിനു വേണ്ടി സ്വരൂകൂട്ടിയ പണം എല്ലാം അപകടത്തിൽ ചിലവാക്കേണ്ടി വന്നു.

അവസാനം ഭക്ഷണം പോലും കഴിക്കാതെ പൈസ മാറ്റിവെച്ചായിരുന്നു ചേച്ചിക്കുള്ള വിവാഹ സാരിയുമായി വീട്ടിലേക്ക് ചെല്ലുന്നത്. ഹൃദയാരിയായ അനുഭവം പങ്കു വെക്കുമ്പോൾ സുരാജിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു. സുരാജിന്റെ സഹോദരി ഈ സാരി ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആ ഭാഗം പുസ്തകത്തിൽ വായിച്ചപ്പോൾ വികാരഭരിതനായി പോയിരുന്നു എന്ന് അവതാരകൻ സുരാജിനോട് തന്നെ പറയുന്നു.

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്തു സുരാജ് വെഞ്ഞാറമൂട് നായകനായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “റോയ്”. “എന്നാലും എന്റെ അളിയ” ആണ് അടുത്തതായി ഇറങ്ങാൻ ഉള്ള താരത്തിന്റെ ചിത്രം. അടുത്തിടെ കൂടുതൽ ഗൗരവമാർന്ന വേഷങ്ങൾ ആണ് സുരാജ് കൂടുതലും ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷം സുരാജ് കോമഡിയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ഇനി നിരവധി ചിത്രങ്ങളാണ് സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply