റൈസിനൊപ്പം എല്ലിൻകഷ്ണങ്ങൾ ഇട്ടു തന്ന നല്ല മസാലയുള്ള ബിരിയാണി എന്ന് പറഞ്ഞു മുന്നിൽ വെച്ച അവസ്ഥ – ഒടിടി റിലീസിന് പിന്നാലെ റിവ്യൂ വൈറൽ

അടുത്തിടെ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള ഒരു ചിത്രമായിരുന്നു ചതുരം. സിദ്ധാർത്ഥ് ഭരതനായിരുന്നു ചതുരം എന്ന ചിത്രത്തിന്റെ സംവിധായകൻ. സ്വാസിക വിജയി, റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം കഴിഞ്ഞ നവംബറിൽ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്തത്. എ സർട്ടിഫിക്കറ്റിന് കീഴിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

നിരവധി വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു ചിത്രത്തെ ചുറ്റിപ്പറ്റി പ്രചരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ലിപ്ലോക്ക് സീനുകലെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചകൾ ഉടലെടുത്തിരുന്നു. ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും ലിപ് ലോക്ക് സീനുകളെ കുറിച്ചും എല്ലാം പ്രചരിച്ചിരുന്ന വിമർശനങ്ങൾക്ക് നടി സ്വാസിക വ്യക്തമായ മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രം ഓ ടി ടി റിലീസിൽ പുറത്തിറങ്ങിയിരിക്കുകയാണ്.

തൊട്ടു പിന്നാലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിലെ അഭിനേതാക്കളുടെ പ്രകടനത്തെ വളരെയധികം പ്രശംസിച്ചു കൊണ്ടുള്ള നിരവധി കുറിക്കുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ എപ്പോഴത്തെയും പോലെ വിമർശനാത്മകമായ കമന്റുകളും ഉടലെടുത്തിരുന്നു. അത്തരത്തിൽ അക്കൂട്ടത്തിലുള്ള ഒരു കുറിപ്പ് ആയിരുന്നു സുനിൽ കുമാർ പങ്കുവെച്ചത്. സുനിൽ കുമാറിന്റെ ഈ കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ചതുരം എന്ന സിനിമ പഴയ ബി ഗ്രേഡ് ഷക്കീല പടങ്ങളുടെ പറഞ്ഞു പഴകിയ കഥയാണ് എന്നാണ് സുനിൽകുമാർ പറയുന്നത്.

പണക്കാരനായ പ്രായമുള്ള ഒരു എസ്റ്റേറ്റ് മുതലാളിയും മുതലാളിയുടെ പ്രായം കുറഞ്ഞ സുന്ദരിയായ ഭാര്യയും. ഇവിടെ ഭാര്യക്ക് പകരം ഉള്ളത് ഒരു സെറ്റപ്പ്. തുടർന്ന് സാധാരണ തോട്ടക്കാരനോ ഡ്രൈവറോ ആയി വരുന്ന ഒരു നായകനു പകരം അകാലത്തിൽ അപകടം പറ്റി കോമയിലായി കിടക്കുന്ന മുഖമുതലാളിയെ പരിചരിക്കാനായി വരുന്ന മെയിൽ നേഴ്സ് ഈ ചിത്രത്തിൽ നായകനായി എത്തുന്നു. പിന്നീട് പതിവ് തെറ്റിക്കാതെ കാമ വിവശയായ നായിക മെയിൽ നേസായ നായകനെ കൊണ്ട് തന്റെ കാര്യങ്ങളൊക്കെ നടത്തിയെടുക്കുന്നു. ശേഷം പതിവുള്ള പോലെ തന്നെ മേലോഡ്രാമ.

ഇതിനിടയിൽ രണ്ടുമൂന്നു സീനുകളിൽ വന്നുപോകുന്ന നായകനെ ഏറെ സ്നേഹിക്കുന്ന മറ്റൊരു സഹ നായിക. തുടർന്ന് എസ്റ്റേറ്റ് മുതലാളി മരിക്കുകയും അതിന്റെ കൂടെ കുറച്ച് ട്വിസ്റ്റുകളും. ശേഷം ക്ലൈമാക്സിൽ നായികയും നായകനും ഒന്നിക്കുന്നു, ശുഭം. മൊത്തത്തിൽ പറയുകയാണെങ്കിൽ ഒരു നല്ല മസാലയുള്ള ബിരിയാണി കഴിക്കാമെന്ന് പ്രമോഷൻ ചെയ്തിട്ട് വെറും റൈസിനൊപ്പം കുറച്ച് എല്ലിൻ കഷണങ്ങൾ മാത്രം വിളമ്പുകയായിരുന്നു.

ഇതായിരുന്നു സുനിൽകുമാറിന്റെ ചതുരം എന്ന ചിത്രത്തെ കുറിച്ചുള്ള കുറിപ്പ്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് സംസ്ഥാന പുരസ്കാരം കിട്ടിയത് കൊണ്ടായിരിക്കാം ചതുരത്തിലെ വേഷം നടി സ്വാസിക ഏറ്റെടുത്തത് എന്നും സംസ്ഥാനം പോയിട്ട് ഏഷ്യാനെറ്റ് അവാർഡ് എങ്കിലും കിട്ടിയാൽ ഭാഗ്യം എന്നും സുനിൽകുമാർ കുറുപ്പിനടിയിൽ കുറിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply