ഇതുപോലൊരു പ്രതികാരം ഈ അടുത്ത് കണ്ടിട്ടില്ലെന്ന് ജനം – തിരിച്ചെടുത്ത ചാനലിൽ കാവി ധരിച്ച് വാർത്ത വായിച്ച് തന്റെ രാജി നൽകി സുജയ പാർവതി

കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു 24 ന്യൂസിൽ നിന്നും വാർത്ത അവതാരികയായ സുജയ പാർവതി രാജിവച്ചു എന്ന വാർത്ത. അച്ചടക്ക നടപടിയിലായിരുന്നു സസ്പെൻഷൻ നേരിട്ടത്. ശേഷം ചാനൽ ജോലിയിലേക്ക് തിരികെ പ്രവേശിച്ച് വിജയം നേടിയ ശേഷം ആയിരുന്നു സുജയ പാർവതി രാജിവെക്കുന്നത്. ഏറ്റവും ഇരുണ്ട മേഘങ്ങൾക്ക് പിന്നിലും സൂര്യൻ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തർലീനമായ നന്മയുടെ ചില മൂല്യങ്ങൾ എപ്പോഴും ഉണ്ട്.

24 ന്യൂസ് വിടുന്ന കാര്യം ട്വിറ്ററിലൂടെ പാർവതി അറിയിച്ചത് ഈ ഒരു കുറിപ്പിലൂടെ ആയിരുന്നു. ഇതിനെ പലരും വലിയ ഒരു പിന്തുണ തന്നെ നൽകുകയും ചെയ്തു. മധുരമായ വിജയങ്ങൾ വരുന്നത് കാഠിന്യമുള്ള പോരാട്ടത്തിന് ശേഷമാണ്. രാജി പ്രഖ്യാപിക്കാനുള്ള സമയമായി. 24 ന്യൂസിന് ഗുഡ് ബൈ. നല്ല ഓർമ്മകൾക്ക് നന്ദി.

ഇതാണ് സുജയ പാർവ്വതി ട്വിറ്ററിൽ കുറിച്ചത്. ഈ ഒരു കുറിപ്പിന് താഴെ നിരവധി ആളുകളാണ് അഭിനന്ദനങ്ങൾ ആയി എത്തിയിരുന്നത്. ജീവൻ ടിവിയിലും റിപ്പോർട്ടർ ടിവിയിലും ഏഷ്യാനെറ്റ് ന്യൂസിലും ഒക്കെ പ്രവർത്തിച്ച ശേഷമായിരുന്നു 24 ന്യൂസിൽ സുജയ പാർവതി പ്രധാന അവതാരികയായി എത്തുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും പ്രധാന മന്ത്രി ആയ നരേന്ദ്ര മോദിയെ പിന്തുണച്ചു സംസാരിച്ചതിന് പിന്നാലെയാണ് 24 ന്യൂസ് സസ്പെൻഡ് ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇതിന് എതിരെ വലിയൊരു വിമർശനം തന്നെ ഉയരുകയും ചെയ്തിരുന്നു. അതേസമയം പാർവതിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനൽ ചെയർമാനായ ഗോകുലം ഗോപാലൻ നേരിട്ട് ഇടപെടുകയും ചെയ്തു. അങ്ങനെ സുജയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സസ്പെൻഡ് ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് സുജയ പാർവതിയെ തിരികെ ചാനലിലേക്ക് എടുക്കുന്നത്. തുടർന്ന് ജോലിയിൽ എത്തിയ സുജ പാർവതി ന്യൂസ് എഡിറ്ററായി തന്നെ തിരിച്ചെടുത്തു. അനുകൂല പ്രസംഗം നടത്തിയതിന് പിന്നാലെ വലിയ വിവാദം തന്നെയായിരുന്നു ഉണ്ടായത്.

സുജയെ വിവാദത്തിൽ ആക്കിയ പ്രസംഗം ഇങ്ങനെ. കഴിഞ്ഞ 9 വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി എന്നായിരുന്നു സുജയ പാർവതി പ്രസംഗത്തിൽ നരേന്ദ്ര മോദി അനുകൂലിച്ചു കൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ ലഭിക്കുന്നത്. സംഘപരിവാർ ഇത് ആഘോഷിക്കുകയും ചെയ്തു. 24 ന്യൂസിന് മുന്നിൽ സുജയ പാർവതിയെ ബൊക്ക നൽകിയാണ് ബി എം എസ് നേതാക്കൾ സ്വീകരിച്ചത്. തുടർന്ന് ലഡു വിതരണവും നടത്തി. തന്റെ മടങ്ങിവരവ് അറിയിക്കാൻ സുജയ പാർവ്വതി ലഡു വിതരണം ചെയ്യുകയുണ്ടായി. തുടർന്ന് 24 ന്യൂസ് വയ്ക്കുകയായിരുന്നു. സുജയ പാർവതിയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply