കൂടിയ ഐറ്റം തന്നെ ആയിരിക്കും സന്തതി! ബഷീറിന്റെയും മഷൂറയുടേതും അല്ലെ ഐറ്റം; ജനിക്കാൻ പോകുന്ന മഷൂറയുടെ കുഞ്ഞിനെക്കുറിച്ച് സുഹാന

suhana

മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്ന ബഷീർ ബഷിയെ മലയാളികൾക്ക് അത്രത്തോളം സുപരിചിതമായിരുന്നില്ല എന്നാൽ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കണ്ടെസ്റ്റൻ്റായി വന്ന ബഷീർ ബഷിയെ പ്രേക്ഷകർ എല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. ബഷീർ ബഷിക്ക് രണ്ട് ഭാര്യമാർ ഉള്ളതിനാലും എല്ലാവരും അവരുടെ കാര്യങ്ങൾ അറിയാൻ താല്പര്യം കാണിക്കാറുണ്ട്. സുഹാനയും മഷൂറയും ആണ് ബഷീറിൻ്റെ ഭാര്യമാർ.

ബഷീറിനും സുഹാനക്കും രണ്ട് മക്കളാണുള്ളത് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോൾ ഗർഭിണിയാണ്. മഷൂറ ഗർഭിണിയായ ശേഷം ആ വിശേഷങ്ങൾ ആണ് ബഷീർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ബഷീറിൻ്റെ കുടുംബത്തിലെ എല്ലാവർക്കും തന്നെ മക്കളടക്കം രണ്ടു ഭാര്യമാർക്കും പ്രത്യേകം യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് മഷൂറയുടെ യൂട്യൂബ് ചാനലിനാണ്.

10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉണ്ട്. ബഷീറിനും ഭാര്യ സുഹാനക്കും മഷൂറയുടെ അത്ര സബ്സ്ക്രൈബേഴ്സ് ഇല്ല. ബഷീറിൻ്റെ ആദ്യവിവാഹം സുഹാനയുമൊത്തായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടെത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. ഏകദേശം നാല് വർഷത്തോളം ആയിട്ടേയുള്ളൂ മഷൂറയെ വിവാഹം ചെയ്തിട്ട്. സുഹാനയുടെ സമ്മതത്തോടുകൂടിയാണ് ബഷീർ മഷൂറയെ വിവാഹം ചെയ്തത് എന്നത് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു.

ഇപ്പോൾ മഷൂറയുടെ അപ്പത്തമംഗലം ചടങ്ങ് മാംഗ്ലൂരിൽ വെച്ച് നടത്തിയിട്ടുണ്ടായിരുന്നു. മഷൂറയുടെ ആഗ്രഹം കൊച്ചിയിൽ വെച്ച് ബഷീറിൻ്റെയും സുഹാനയുടെയും മക്കളുടെയും ഒപ്പം തന്നെ പ്രസവം മതി എന്നാണ്. മഷൂറയുടെ ആഗ്രഹം അതായത് കൊണ്ട് തന്നെ ബഷീർ സമ്മതിക്കുകയും ചെയ്തു. അപ്പത്തമംഗലം ചടങ്ങിന് മാഗ്ലൂരിൽ പോകുവാൻ കഴിയാഞ്ഞ കുഞ്ഞൻ പാണ്ടിക്കാട് ഗർഭിണിയായ മഷൂറയെ കാണാൻ കൊച്ചിയിൽ പോയി.

വീട്ടിലെത്തിയ കുഞ്ഞൻ പാണ്ടിക്കാടിന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ സുഹാന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മഷൂറയ്ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ സുഹാന ഒരു രസകരമായ കമൻ്റ് പറഞ്ഞിരുന്നു. രണ്ട് തരികിടകളായ ബഷീറിൻ്റെയും മഷൂറയുടെയും കുഞ്ഞാണ് ഇപ്പോൾ വരാൻ പോകുന്നത് അതെങ്ങനെയായിരിക്കും എന്ന് അറിയാമല്ലോ എന്നായിരുന്നു സുഹാന പറഞ്ഞത്.

സുഹാന തൻ്റെ മക്കളായ സുനുവിനെയും സൈഗുവിൻ്റെയും വികൃതികൊണ്ട് തോറ്റെന്നു പറഞ്ഞപ്പോൾ അടുത്തത്ത് ഒരെണ്ണം കൂടി വരുന്നുണ്ട് എന്ന് മഷൂറ പറഞ്ഞിരുന്നു. മഷൂറ തന്നെ പറയുന്നുണ്ട് പാവമായിരിക്കും തൻ്റെ കുഞ്ഞെന്ന്. സുഹാന പറഞ്ഞത് പാവം ഒന്നും ആയിരിക്കില്ല നിൻ്റെയും ബഷീറിൻ്റെയും അല്ലേ കുട്ടി കൂടിയ ഐറ്റം തന്നെയായിരിക്കും എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply