മഷൂറയോട് സുഹാന ചെയ്തത് കണ്ടോ ? പൊട്ടിക്കരഞ്ഞുകൊണ്ട് മഷൂറ !

mashoora and suhana

സോഷ്യൽ മീഡിയകളിൽ തിളങ്ങിനിൽക്കുന്ന താര കുടുംബമാണ് ബഷീർ ബഷിയുടേത്. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ബഷീർ ബഷിയെ മലയാളികൾ തിരിച്ചറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ്. ബഷീർ ബഷി ബിസിനസ് മാൻ, മ്യൂസിഷൻ, ഡിജെ, ആക്ടർ, സംവിധായകൻ എന്നീ മേഖലകളിൽ സജീവമായി തുടരുന്നു. രണ്ടു ഭാര്യമാരും രണ്ടു മക്കളും ആണ് നിലവിൽ ബഷീറിന് ഉള്ളത്. ആദ്യ ഭാര്യ സുഹാനയും മക്കൾ സുനൈനയും സെയ്ഗവും. മഷൂറ എന്നാണ് രണ്ടാം ഭാര്യയുടെ പേര്.

അഞ്ചുപേർ അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിലെ എല്ലാവർക്കും ഇന്ന് സ്വന്തമായ പേരിൽ യൂട്യൂബ് ചാനലുകൾ ഉണ്ട്. മറ്റ് സോഷ്യൽ മീഡിയ മേഖലകളിലും താരങ്ങൾ സജീവമായി തുടരുന്നു. താരത്തിന്റെയും കുടുംബത്തിന്റെയും വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം നിരവധി പേരാണ് കമന്റുകളുമായി എത്താറ്. തങ്ങൾ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും ബഷീറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി ഫോളോവേഴ്സും സബ്സ്ക്രൈബ്സും ഈ താരത്തിനും കുടുംബത്തിമുണ്ട്.

നിരവധി ആരാധകരാണ് ബഷീറിന്റെയും കുടുംബത്തിന്റെയും വീഡിയോകൾക്കും പോസ്റ്റുകൾക്കുമായി കാത്തിരിക്കുന്നത്. തന്റെ വീട്ടിലേക്ക് പുതിയ അതിഥി എത്താൻ പോകുന്നതിനുള്ള ആഘോഷങ്ങളും ചടങ്ങുകളും ആണ് ഇപ്പോൾ അധികമായും യൂട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കാറ്. ഇപ്പോഴിതാ മഷൂറയ്ക്ക് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് സുഹാന. പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ ആയിരുന്നു ഒരു മുറി നിറയെ സുഹാന മഷുറയ്ക്ക് വേണ്ടി ഒരുക്കിയത്.

കുഞ്ഞിനു വേണ്ട ടബ്, കിടക്ക, തോട്ടിൽ വസ്ത്രങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും വാങ്ങിക്കൊണ്ട് ഒരു മുറി നിറയെ സർപ്രൈസ് കൊണ്ട് നിറക്കുകയായിരുന്നു സുഹാന. സുഹാന തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തത്. സർപ്രൈസ് കണ്ട വികാരഭരിതയായി സുഹാനയെ കെട്ടിപ്പിടിച്ച് കരയുന്ന മഷുറയേയും വീഡിയോയിൽ കാണാം. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോഗർമാരാണ് ബഷീർ ബഷിയും കുടുംബവും ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply