വികാരഭരിതയായി സുഹാന ബഷീർ – അതിരുവിട്ടു പോയി സുഹാന പറഞ്ഞത് കേട്ടോ ? കണ്ണീർ അടക്കാൻ സാധിക്കാതെ ആരാധകരും

സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് ബഷീർ ബഷീയും കുടുംബവും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് സീസൺ 1ലൂടെയായിരുന്നു ബഷീർ ബഷി മലയാളികൾക്ക് സുപരിചിതനായി മാറിയത്. രണ്ട് ഭാര്യമാരും ഒത്തുള്ള കുടുംബ ജീവിതവും താരത്തിനെ വ്യത്യസ്തനാക്കിയിരുന്നു. കുടുംബത്തിലെ കുട്ടികൾ അടക്കം അഞ്ചുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്.

സുഹാന ബഷീർ ആണ് ബഷീറിന്റെ ആദ്യ ഭാര്യ. ക്രിസ്ത്യൻ പെൺകുട്ടിയായിരുന്ന സുഹാന, ബഷീറിനെ വിവാഹം ചെയ്തതോടു കൂടി മതം മാറി ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഇരുവർക്കും ചേർന്ന് രണ്ട് മക്കൾ ആണുള്ളത്. മകൾ സൂനൈനയും മകൻ സൈഗവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. സൊഹൈൽ മീഡിയ സെലിബ്രിറ്റി ആയ മഷുറ യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയാണ് മഷൂറ ഗർഭിണിയായത് ബഷീറിന്റെ കുടുംബം പുറത്തു വിട്ടത്. വലിയ ആഘോഷമായിരുന്നു ഇതിനെ തുടർന്ന് കുടുംബത്തിൽ നടന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞ് മാർച്ചിൽ എത്തുമെന്ന സന്തോഷവാർത്ത ബഷീർ തന്നെ ആയിരുന്നു ആരാധകരുമായി പങ്കു വെച്ചത്. അഞ്ചു വർഷത്തോളം നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് മഷുറ- ബഷീർ ദമ്പതികൾ തങ്ങളുടെ പൊന്നോമനയെ വരവേൽക്കുന്നത്.

മംഗളൂരുവിൽ ഗർഭിണികൾക്ക് വേണ്ടി ഏഴാം മാസത്തിൽ നടത്തുന്ന വളക്കാപ്പ് ചടങ്ങിന് എത്തിയിരിക്കുകയാണ് ഇപ്പോൾ ബഷീർ ബഷിയും കുടുംബവും. ചടങ്ങുകൾക്ക് വേണ്ടിയുള്ള ഷോപ്പിങ്ങിന്റെ വീഡിയോ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അപ്പത്തമംഗലം എന്നാണ് ഈ ചടങ്ങിന് മംഗളൂരുവിൽ പറയുന്ന പേര്. മഷൂറയ്ക്കും കുടുംബത്തിനും ഒപ്പം ബഷീറും ഭാര്യ സുഹാനയും മക്കളും എല്ലാം ഷോപ്പിങ്ങിന് പോയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

35 പവൻ സ്വർണമാണ് മഷൂറയ്ക്ക് വേണ്ടി പിതാവും ബഷീറും ചേർന്ന് നൽകിയത്. മഷുറയ്ക്ക് സമ്മാനം നൽകുന്നതിനിടെ സുഹാനിക്കും ഗിഫ്റ്റ് കൊടുത്തിരിക്കുകയാണ് മഷുറയുടെ പിതാവ്. തനിക്ക് മഷുറയെ പോലെ തന്നെയാണ് സുഹാന എന്നും അദ്ദേഹം പറയുന്നു. ഒരു സ്വർണവളയായിരുന്നു സുഹാനയ്ക്കുള്ള സമ്മാനം. മഷൂറയ്ക്ക് സ്വർണ്ണം വാങ്ങിയപ്പോൾ തന്റെ മറ്റൊരു മകളായ സുഹാനയെ മറക്കാൻ കഴിയില്ലല്ലോ എന്നും അവൾക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു എന്നും മഷുറയുടെ പിതാവ് പറയുകയുണ്ടായി.

ആ വേളയിൽ കണ്ണുനിറഞ്ഞ് വികാരഭരിതിയായിരിക്കുകയായിരുന്നു സുഹാന. സുഹാനയ്ക്ക് ഇഷ്ടമുള്ള ഡിസൈൻ തന്നെയായിരുന്നു സമ്മാനം ആയി മശൂറയുടെ പിതാവ് തിരഞ്ഞെടുത്തതും. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സർപ്രൈസിൽ സുഹാനയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. തന്റെ സ്വന്തം പാരൻസ് അല്ലെങ്കിലും എന്റെ എല്ലാ അവസ്ഥയിലും ആവശ്യസമയങ്ങളിൽ ഒന്നുകിൽ പാപ്പ അല്ലെങ്കിൽ മാമ ഉണ്ടാകാറുണ്ട് എന്നും പടച്ചോൻ കൂടെയുള്ളതുകൊണ്ടാണ് തനിക്ക് ഇവരെ കിട്ടിയത് എന്നും സുഹാന പറഞ്ഞു. നിരവധി പേരാണ് സുഹാനയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply