ഒടുവിൽ ആ സൗഹൃദവും അവസാനിക്കുന്നതായി സുഹാസിനി ! 42 വർഷത്തെ ബന്ധമായിരുന്നു ഇരുവരും

തെന്നിന്ത്യൻ താരം ശരത് ബാബു അണുബാധയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അണുബാധയെ തുടർന്ന് ശരത് ബാബുവിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമായി മാറുകയായിരുന്നു. തമിഴ് സിനിമാനടനായ മനോബാലയുടെ മരണത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപേ തന്നെ ആയിരുന്നു ശരത് ബാബുവിൻ്റെ മരണവാർത്തയും എത്തിയത്.

തമിഴ്നാട്ടിലെ ജനങ്ങൾ താരങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുങ്ങലിൽ ആണ്. നിരവധി സഹപ്രവർത്തകരാണ് ശരത് ബാബുവിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി അർപ്പിച്ച് എത്തിയത്. നടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നടിയായ സുഹാസിനിയും രംഗത്തെത്തിയിരുന്നു. നടി സുഹാസിനി ശരത് ബാബുവിനൊപ്പം അഭിനയിച്ച സിനിമകളിലെ ചിത്രങ്ങൾ കോളാഷ് ആക്കിക്കൊണ്ട് ഒരു കുറിപ്പ് എഴുതി. നടി വളരെ വികാരഭരിതയായിട്ടാണ് ആ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

സുഹാസിനി പറയുന്നത് 42 വർഷത്തോളം നിങ്ങളോട് ഒപ്പം ഉണ്ടായിരുന്ന സൗഹൃദവും ബന്ധവും അവസാനിക്കുന്നു. ഞങ്ങൾ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും ശരത് അണ്ണാ. എൻ്റെ ആദ്യചിത്രം മുതൽ എൻ്റെ ധൈര്യവും വഴികാട്ടിയുമായിരുന്നു നിങ്ങൾ. നിങ്ങളെപ്പോലെ ഒരു മഹാപ്രതിഭയോടൊപ്പം ജോലിചെയ്യാൻ സാധിച്ചത് എൻ്റെ ഭാഗ്യമാണെന്നും. നല്ലൊരു ജൻ്റിൽമാനും നല്ലൊരു അഭിനേതാവുമാണ് ശരത് ബാബു എന്നാണ് സുഹാസിനി പറഞ്ഞത്.

നിരവധി ആരാധകരാണ് സുഹാസിനിയുടെ പോസ്റ്റിന് താഴെ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപ്പിച്ചത്. സുഹാസിനിയും ശരത്തും തമ്മിൽ സഹോദരനായും അച്ഛനും മകളായും ജോഡികളായും ഒക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഒന്നിച്ചുള്ള കോംബോയെ കുറിച്ച് പലരും കമൻ്റ് ബോക്സിൽ എഴുതിയിട്ടുമുണ്ട്. അമൃതവർഷിണി എന്ന സിനിമയിലെ ഇവരുടെ അഭിനയത്തെക്കുറിച്ച് ആരാധകർ ഒരുപാട് സംസാരിക്കുന്നുണ്ട്.

200 ഓളം സിനിമകളിൽ വിവിധ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അണ്ണാമലൈ മുത്തു തുടങ്ങിയ ചിത്രങ്ങളിൽ രജനീകാന്തിനൊപ്പം ശരത് ബാബു അഭിനയിച്ചതുകൊണ്ട് ഒരുപാട് ആരാധകരെ അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ശരത് ബാബുവിൻ്റെ മലയാള ചിത്രങ്ങൾ സരപഞ്ചാരം ഡെയ്സി ധന്യ ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂന്നിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയവയാണ്.

സഹനടനായിട്ടാണ് ശരത് ബാബു മിക്ക സിനിമകളിലും അഭിനയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ ദാരുണാന്ത്യം. വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply