എത്ര തിരക്കാണെങ്കിലും ഈ ഒരു ദിവസം മറക്കരുത് ലാലു ! മോഹൻലാലിന് ഭാര്യ സുചിത്ര സമ്മാനിച്ചത് കണ്ടോ

മലയാളത്തിലെ താര രാജാവാണ് മോഹൻ ലാൽ. അദ്ദേഹത്തിന്റെ ഭാര്യയാണ് സുചിത്ര. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ഇരുവരും. വളരെ പെട്ടെന്നാണ് ഈ താര ദമ്പതികളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറ്. ഇരുകൈയും നീട്ടിയാണ് വൈറലാകാറുള്ള താര ദമ്പതികളുടെ വീഡിയോകൾ ജനങ്ങൾ സ്വീകരിക്കാറ്. മോഹൻലാലിന്റെ വിവാഹ വീഡിയോ ഇന്നും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ജെബി ജംഗ്ഷൻ എന്ന പരിപാടിയുടെ തനിക്ക് ഒരിക്കൽ വിവാഹ വാർഷികത്തിന് ഭാര്യ നൽകിയ സർപ്രൈസിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. ഒരിക്കൽ താൻ ദുബായിലേക്ക് പോകാനായി ഇരിക്കുകയായിരുന്നു എന്നും എയർപോർട്ടിൽ തന്നോടൊപ്പം ഭാര്യയും വന്നിരുന്നു എന്നും താൻ യാത്ര പറഞ്ഞ് പോവുകയായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

ശേഷം എയർപോർട്ട് ലോഞ്ചില്‍ താൻ ഇരിക്കുന്ന സമയത്ത് തനിക്ക് ഒരു കോൾ വരികയായിരുന്നു എന്നും അത് തന്റെ ഭാര്യയായിരുന്നു എന്നും തന്നോട് ഒരു സാധനം വെച്ചിട്ടുണ്ട് എന്നും അത് നോക്കണമെന്നും ഭാര്യ പറഞ്ഞു എന്നും മോഹൻലാൽ പറയുന്നു. എന്താണെന്ന് താൻ ചോദിച്ചപ്പോൾ അത് നോക്കിയാൽ മതി എന്നായിരുന്നു ഭാര്യ മറുപടിയായി പറഞ്ഞത് എന്നും മോഹൻലാൽ പറയുന്നു.

തന്റെ കയ്യിൽ അന്ന് ചെറിയ ഒരു ബാഗ് ആയിരുന്നു ഉണ്ടായിരുന്നത് എന്നും അതിൽ ചെറിയ ഒരു ഗിഫ്റ്റ് പാക് താൻ കണ്ടു എന്നും അതിനുള്ള ഒരു മോതിരം ആയിരുന്നു എന്നും മോഹൻലാൽ വ്യക്തമാക്കി. ഗിഫ്റ്റിനോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നുവെന്നും അതിൽ ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ് എന്നാണ് ഉണ്ടായിരുന്നത് എന്നും അത് വായിച്ചപ്പോൾ തനിക്ക് വലിയ സങ്കടം തോന്നിപ്പോയി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

താൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാത്ത ആളാണ് എന്ന് അന്ന് മനസ്സിലാക്കി എന്നും അതിനു ശേഷം ഒരു തവണ പോലും ആ ദിവസം താൻ മറന്നിട്ടില്ല എന്നും മോഹൻലാൽ വ്യക്തമാക്കി. 1988 ഏപ്രിൽ 28 ആം തീയതി ആയിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം നടന്നത്. തമിഴകത്തെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ബാലാജിയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിതാവ്. മോഹൻലാലിന്റെ കടുത്ത ഒരു ആരാധിക കൂടിയായിരുന്നു സുചിത്ര.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply