എന്റെ കയ്യിൽ പിടിച്ചു സംസാരിച്ചുകൊണ്ടിരിക്കെ ആണ് അവൾ എന്നെ വിട്ടുപോയ്ക്കളഞ്ഞത്; കണ്ഠമിടറിക്കൊണ്ടുള്ള സുബിയുടെ അമ്മയുടെ വാക്കുകൾ കണ്ണീരിലാഴ്ത്തുന്നതാണ്.

subi mother about last moment

മിമിക്രി വേദിയിലൂടെ കടന്നുവന്നു കൊണ്ട് പിന്നീട് ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും തൻ്റെതായ കഴിവ തെളിയിച്ച സുബി സുരേഷിൻ്റെ വിയോഗം മലയാളികളെ ആകെ വിഷമത്തിലാഴ്ത്തി ഇരിക്കുകയാണ്. ഇനി സ്റ്റേജ് പരിപാടികൾ ചെയ്യാൻ സുബി ഇല്ലെന്ന വേദന മാത്രം ബാക്കി. കരൾ രോഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചികിത്സയിലായിരുന്നു സുബി. കരൾ മാറ്റിവെക്കുന്നതിനു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വെച്ചിരുന്നതിനിടയിൽ ആയിരുന്നു സുബിയുടെ വിയോഗം.

പെട്ടെന്നായിരുന്നു ആരോഗ്യനില വഷളായതും ഹൃദയാഘാതം സംഭവിച്ചതും. സുബി തൻ്റെ അസുഖത്തെക്കുറിച്ച് ആരോടും സംസാരിക്കാറില്ലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു അറിയുള്ളൂ. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം തന്നെ പ്രിയപ്പെട്ടവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് സുബി പോയി.

സുബിയുടെ അമ്മയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഡോക്ടർ അമ്മയോട് സുബിയുടെ കാര്യം വളരെ റിസ്കാണ് എന്ന് പറഞ്ഞിരുന്നു. നിങ്ങൾ വേറെ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ നോക്കിക്കോളുവാനും അവർ പറഞ്ഞിരുന്നു. സുബിയെ ഏറ്റവും നല്ല ഡോക്ടറെ തന്നെയായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. കൂടാതെ കൊണ്ടുപോകാൻ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല സുബിയുടെ ആരോഗ്യനില.

ദേഹത്തൊക്കെ മുഴുവൻ നീര് വെച്ച് വീർത്തിരുന്നു. മകൾ തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ലോകം വിട്ട് പോയത് എന്നാണ് സുബിയുടെ അമ്മ പറയുന്നത്. സുബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായ ധർമ്മജൻ പറയുന്നത് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അവളുടെ അമ്മയാണ് വിളിക്കാറുള്ളത്. അവളെ വിളിച്ചാൽ കിട്ടാറുമില്ല അതുകൊണ്ട് അമ്മയോടാണ് കാര്യങ്ങൾ ഒക്കെ പറയാറുള്ളത്. പ്രോഗ്രാമിനോക്കെ പറയുന്ന സമയത്തേക്കാൾ മുന്നേ തന്നെ എത്താറുണ്ട് സുബി.

ഒരാഴ്ച മുൻപാണ് സുബി ധർമ്മജനോട് അസുഖകാര്യത്തെക്കുറിച്ച് സംസാരിച്ചതെന്നും പറഞ്ഞു. സുബിക്ക് രണ്ടാമത്തെ കൊറോണ വന്ന സമയത്ത് ചുമയും ശ്വാസംമുട്ടലും ഒക്കെ വന്നിരുന്നു. ഡോക്ടറെ കണ്ട് ചികിത്സയൊക്കെ നടത്തിയെങ്കിലും ഗുളികകൾ ഒന്നും കഴിക്കാറില്ല. പൊതുവേ മരുന്നു കഴിക്കാൻ മടിച്ചിയാണെന്നും അമ്മ പറഞ്ഞിരുന്നു. സുബിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ കട്ട സപ്പോർട്ട് ഉണ്ടായിരുന്നു.

മിലിറ്ററി ഓഫീസർ ആവാൻ ആയിരുന്നു സുബിക്ക് ആഗ്രഹം എന്നാൽ കലാകാരിയായി മാറിയത് അമ്മ കാരണമാണ്. കലാരംഗത്തേക്ക് എത്തിയത് ബ്രേക്ക് ഡാൻസിലൂടെ ആയിരുന്നു. ഡയാന സിൽവർസ്റ്ററിന് സുബിയെ പരിചയപ്പെടുത്തുന്നത് ടിനി ടോം ആയിരുന്നു. അവരായിരുന്നു സുബിയിലൊരു കലാകാരി ഉണ്ടെന്നുള്ളത് തിരിച്ചറിഞ്ഞത്. പിന്നീട് സിനിമാല എന്ന പ്രോഗ്രാമിലൂടെ തിളങ്ങി കൊണ്ട് സിനിമയിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് സുബി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply