ജിഷയുടെ സ്നേഹത്തിന്റെ കരൾ പകുത്തു നൽകുന്നത് കാത്തു നിൽക്കാതെയാണ് സുബി യാത്രയായത് ! നല്ല മനസ്സ്

സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞു രണ്ടു ദിവസം പിന്നിടുമ്പോഴും ഇന്നും മലയാളികൾക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് വാസ്തവം. കലാഭവൻ മണിയുടെ അപ്രതീക്ഷിത മരണം പോലെ മലയാളികളെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ് സുബിയുടെ അകാല വിയോഗം. ആദ്യം വ്യാജ വാർത്ത ആണെന്ന് പലരും കരുതി. മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയിരുന്ന സുബി സുരേഷ് എന്നും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടേയുള്ളൂ.

ഇത് ആദ്യമായി രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ മാത്രമേ മലയാളികൾക്ക് സുബിയെ കുറിച്ച് ഓർക്കാൻ കഴിയുന്നുള്ളൂ. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. മുമ്പും തന്റെ മോശമായ ദിനചര്യയെ കുറിച്ച് തുറന്നു പറഞ്ഞു സുബി വീഡിയോ പങ്കിച്ചിരുന്നു. കൃത്യമായി ഭക്ഷണം കഴിക്കാത്തതും ഉറക്കമില്ലാത്തതും തന്നെ ഒരു രോഗിയാക്കി എന്ന് സുബി തന്നെ വെളിപ്പെടുത്തിയിരുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമായിരുന്നു.

ഇതിനെ തുടർന്ന് കരൾ മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താൻ ഇരിക്കുകയായിരുന്നു, എന്നാൽ ഇതിനിടെ ആയിരുന്നു സുബിയുടെ അന്ത്യം. അടുത്ത ബന്ധുവായ ജിഷ തന്നെ കരൾ പകുത്തു നൽകാൻ തയ്യാറായി മുന്നോട്ടു വന്നു. എല്ലാ നടപടികളും പൂർത്തീകരിക്കവേയായിരുന്നു രക്തസമ്മർദ്ദം മൂലം താരം ഈ ലോകത്തോട് വിട പറഞ്ഞത്. സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുമ്പേ അവൾ യാത്രയായി എന്ന് വേദനയോടെ ജിഷ പറയുന്നു.

കരൾ മാറ്റി വെക്കുന്ന ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ സുബിക്ക് സ്വന്തം കരൾ പകുത്തു നൽകാൻ തയ്യാറായി മുന്നോട്ടു വന്നു ബന്ധുവായ ജിഷ. സുബി സ്വന്തം സഹോദരിയെ പോലെയാണെന്ന് ജിഷ പറയുന്നു. തൃപ്പൂണിത്തറ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിയായ ജിഷ കുടുംബത്തിന്റെ പൂർണ പിന്തുണയോടെ ആണ് കരൾ പകുത്തു നല്കാൻ സന്നദ്ധ അറിയിച്ചത്.

ശസ്ത്രക്രിയ ഉടനടി നടത്താനായിരുന്നു തീരുമാനം. നാലു ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട നടപടികൾ എല്ലാം രണ്ടു ദിവസം കൊണ്ട് തന്നെ വേഗം ആശുപത്രി അധികൃതർ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതിനൊന്നും കാത്തു നിൽക്കാതെ വളരെ പെട്ടെന്ന് തന്നെ സുബി ഈ ലോകത്തോട് വിട പറയുകയായിരുന്നു. കഴിഞ്ഞ 25 ദിവസങ്ങളോളമായി സുബി ഐസിയുവിൽ ആയിരുന്നു. 25 ദിവസങ്ങളോളമായി സുബി ഐസിയുവിൽ ആയിരുന്നു

സ്വന്തം ആരോഗ്യം പോലും മറന്ന് മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു സുബി എന്നും. സ്റ്റേജ് കഴിഞ്ഞിട്ടേ സുബിക്ക് എന്തും ഉണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞേ സ്വന്തം ആരോഗ്യം പോലും ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പലപ്പോഴും അഡ്മിറ്റ് ആവാതെ ആരോഗ്യം പോലും നോക്കാതെയുള്ള യാത്രയിലായിരുന്നു സുബി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply