സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ, മുമ്പ് തന്റെ ആരോഗ്യ നിലയെ കുറിച്ചും ആശുപത്രിവാസത്തിനെനെ കുറിച്ചും താരം പങ്കു വെച്ച വീഡിയോ വൈറൽ ആകുന്നു!

subi suresh hospital video

പ്രശസ്ത നടിയും മിമിക്രി താരവും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആണ് സിനിമാലോകവും പ്രേക്ഷകരും. അത്രയേറെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ഹൃദയം കവർന്ന താരമാണ് സുബി സുരേഷ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ അകാല വിയോഗത്തോടെ ആറു മാസങ്ങൾക്ക് മുമ്പ് താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വീണ്ടും വൈറൽ ആവുന്നത്.

അമ്മയുടെ പിറന്നാളും തന്റെ ആശുപത്രി വാസവും കാണിക്കുന്ന സുബി സുരേഷിന്റെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അമ്മയുടെ പിറന്നാൾ വീഡിയോ വരാൻ താമസിച്ചതിന്റെ കാരണം വീഡിയോയുടെ അവസാനം താരം വെളിപ്പെടുത്തുന്നു. ഒരുപാട് ദിവസത്തെ വിഷമങ്ങൾക്ക് ശേഷം വലിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ് എന്നാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം വെളിപ്പെടുത്തിയത്.

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ചെറിയൊരു കേക്ക് കട്ടിംഗും സദ്യയും കൊണ്ട് അമ്മയുടെ പിറന്നാൾ ആഘോഷിച്ചു. അമ്മയ്ക്ക് കുടുംബാംഗങ്ങൾ സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. അമ്മയുടെ പിറന്നാൾ സദ്യ കൂടി കഴിച്ചതിനു ശേഷം കുറച്ചു ദിവസമായി വീഡിയോസ് ഒന്നും ചെയ്യാത്തതിന്റെ കാരണം താരം വെളിപ്പെടുത്തി. സാധാരണഗതിയിൽ അഞ്ചു ദിവസം കൂടുമ്പോൾ എങ്കിലും സുബി വീഡിയോകൾ പങ്കുവയ്ക്കുന്നതാണ്.

എന്നാൽ ഇത്തവണ അതിലേറെ വൈകിയത് കൊണ്ട് ഒരുപാട് ആരാധകർ ചോദിച്ചിരുന്നു എന്നും അതിനുള്ള മറുപടി ആണ് പറയാൻ പോകുന്നത് എന്നും സുബി പറയുന്നു. സുബിയുടെ ഭാഷയിൽ, ഞാനൊന്നു വർക്ക് ഷോപ്പിൽ കയറിയതായിരുന്നു എന്ന് സുബി തമാശ രൂപേണ പറയുന്നു. സമയത്തിന് ആഹാരം കഴിക്കുക, കൃത്യമായി മരുന്നുകൾ കഴിക്കുക, കൃത്യമായി ഉറങ്ങുക തുടങ്ങിയ യാതൊരു നല്ല ശീലങ്ങളും ഇല്ലാത്തതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് ഒരു മുട്ടൻ പണി കിട്ടിയിരിക്കുകയാണ് എന്ന് സുബി പറയുന്നു.

ഷൂട്ടിനു പോകേണ്ട ദിവസത്തിനു മുമ്പ് ഒട്ടും വയ്യാതെ ആവുകയായിരുന്നു. നെഞ്ചുവേദനയും ശരീര വേദനയും ഗ്യാസ് പ്രശ്നങ്ങളും കാരണം ആദ്യം വല്ലാതെ വയ്യാതെയായി. ഒരു കരിക്ക് വെള്ളം കുടിച്ചാൽ പോലും ഛർദിക്കുന്ന അവസ്ഥയിൽ എത്തി. രണ്ടു ദിവസം ആഹാരം കഴിക്കാതെ വന്നപ്പോൾ ശരീരമാസകലം ക്ഷീണിച്ചു. തോളിലെ വേദനയും നെഞ്ചുവേദനയും കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആകും എന്ന് കരുതി ഇസിജി ഒക്കെ എടുത്തപ്പോൾ ഒന്നും പ്രശ്നമില്ല.

പൊട്ടാസ്യം കുറവുണ്ടെന്ന് മുമ്പും ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ മരുന്നൊന്നും സുബി കൃത്യമായി കഴിച്ചിരുന്നില്ല. ഷൂട്ടിങ്ങിന്റെയും യാത്രകളുടെയും തിരക്കുകാരണം എല്ലാം മറന്നു പോവുകയായിരുന്നു. പണത്തിനോട് അല്ല ചെയ്യുന്ന ജോലിയോട് ആർത്തിയുള്ള ആളാണ് താൻ എന്ന് സുബി പറയുന്നു. എല്ലാത്തിനും പിന്തുണച്ചു കുടുംബം മുഴുവനും ഒപ്പമുണ്ടായിരുന്നു എങ്കിലും കഴിക്കാൻ തോന്നാത്തത് കൊണ്ട് പലപ്പോഴും ഭക്ഷണ സ്കിപ്പ് ചെയ്യുമായിരുന്നു.

പാൻക്രിയാസിൽ ഒരു കല്ലുള്ളത് അത്ര അപകടകരമായിരുന്നില്ലെങ്കിൽ പോലും 10 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഫുൾ ബോഡി ചെക്കപ്പ് ചെയ്തപ്പോഴാണ് മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവയെല്ലാം ശരീരത്തിൽ കുറവാണെന്ന് അറിയുന്നത്. ചികിത്സയിൽ ഉണ്ടായിരുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങളും താരം ഇതിൽ പങ്കുവെക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കാലത്തിനു ശേഷം മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കുവാൻ തുടങ്ങിയെന്നും താരം പങ്കുവെച്ചു.

പലപ്പോഴും ദിവസത്തിൽ ഒരു നേരമായിരുന്നു സുബി ആഹാരം കഴിച്ചിരുന്നത്. തന്നെപ്പോലെ ഉള്ള കലാകാരന്മാരോടും സാധാരണക്കാരോടും താരം മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കുവാൻ അഭ്യർത്ഥിക്കുന്നു. ആരോഗ്യനില മോശമായതുകൊണ്ടാണ് വീഡിയോസ് ഇടാൻ സാധിക്കാതിരുന്നത് എന്ന് താരം വെളിപ്പെടുത്തി. അതിന് ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സുബിയുടെ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരം ആകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply