എല്ലാവരെയും വീണ്ടും കാണാം – ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ് – സുബിയുടെ ഒഫീഷ്യൽ പേജിലെ അവസാന പോസ്റ്റ് നോവാകുന്നു !

subi suresh dead body and last post on facebook

നടിയും അവതാരകയുമായ സുബിയുടെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് നൊമ്പരം ആയിരിക്കുകയാണ്. ആളുകളെ എപ്പോഴും ചിരിപ്പിച്ചിട്ടുള്ള സുബി ഇന്ന് ആദ്യമായും അവസാനമായും മലയാളികളെ കരയിപ്പിച്ചിരിക്കുകയാണ്. സ്വാഭാവികമായ നർമ്മം നിറഞ്ഞ അവതരണത്തിലൂടെയും നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുബിയുടെ വിയോഗം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് ഇപ്പോൾ ആരാധകർക്ക് വേദനയായിരിക്കുകയാണ്.

സുബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കു വെച്ചത്. “ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്.. എല്ലാവരെയും വീണ്ടും കാണാം.. നന്ദി” എന്നായിരുന്നു പേജിന്റെ അഡ്മിൻ സുബിയുടെ വിയോഗത്തിൽ പങ്കുവെച്ചത്. നിരവധി പേരാണ് കുറിപ്പിന് കീഴിൽ താരത്തിന് ആദരാഞ്ജലികൾ അറിയിച്ചു മുന്നോട്ടുവന്നത്. കലാഭവൻ മണിയുടെ അകാല വിയോഗം പോലെ സുബിയുടെ വിയോഗവും ആളുകൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല.

പലരും ഇത് വ്യാജവാർത്തയാണെന്ന് പോലും സംശയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി ഇന്ന് രാവിലെയാണ് അന്തരിച്ചത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെ കലാരംഗത്ത് എത്തിയ താരം ആദ്യം ബാക്ക്ആഗ്രൗണ്ട് ഡാൻസർ ആയിട്ടാണ് പ്രവർത്തിച്ചത്.

രാജസേനൻ സംവിധാനം ചെയ്ത “കനകസിംഹാസനം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇരുപതോളം സിനിമകളിൽ നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും പരിപാടികളിലും സജീവമായിരുന്നു താരം. സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു സുബി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി മറ്റാരുടെയും സഹായം ഇല്ലാതെ ആണ് ഇന്ന് കണ്ട വിജയങ്ങൾ എല്ലാം നേടി എടുത്തത്.

മിമിക്രി പോലെ പുരുഷമേൽക്കോയ്മ ഉള്ള മേഖലയിൽ ചുവട് വെച്ച് തന്റേതായ ഒരു സ്ഥാനം നേടാൻ സുബിക്ക് സാധിച്ചു. കൊച്ചു കുട്ടികളെ വരെ രസിപ്പിക്കുന്ന സുബിയുടെ കുട്ടിപ്പട്ടാളം എന്ന പരിപാടിക്ക് ആരാധകർ ഏറെ ആണ്. അവിവാഹിത ആയിരുന്ന താരം ഏറ്റവും ഒടുവിൽ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു എന്നും ഏറെ സന്തോഷവതി ആയിരുന്നു എന്നും സുബിയുടെ അടുത്ത സുഹൃത്തും നടനും ആയ ഇനി ടോം പറഞ്ഞിരുന്നു.

നിരവധി താരങ്ങൾ ആണ് സുബിയുടെ വിയോഗത്തിൽ അനുശോചിച്ച് രംഗത്തെത്തുന്നത്. മാസങ്ങളോളം കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി സുരേഷ്. കരൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു അപ്രതീക്ഷിത വിയോഗം. മിമിക്രി വേദികളിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിൻ കലാഭവനിലൂടെ ആണ് കലാരംഗത്തേക്ക് എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply