20 വർഷത്തെ പരിചയം – ആത്മാർത്ഥമായി സ്നേഹിച്ച ആൾ ഇനിയില്ല -സുബിയുടെ പ്രതിശ്രുത വരന്റെ ഉള്ളുലയും വാക്കുകൾ ഇങ്ങനെ

subi suresh marriage

നടി, അവതാരക, മോഡൽ, ഹാസ്യ താരം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് സുബി സുരേഷിന്. മലയാളികളെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. “സിനിമാല” എന്ന കോമഡി ഷോയിലൂടെ മിനിസ്ക്രീനിലൂടെ കടന്നു വന്ന താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. അവിവാഹിതയായിരുന്ന താരത്തിന്റെ വിവാഹം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

വിവാഹത്തിനെ കുറിച്ച് ചിന്തിക്കുകയും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു താരം. എന്നാൽ വിധി കരുതി വെച്ചത് മറ്റൊന്ന് ആയിരുന്നു. സുബിയുടെ വേർപാടിൽ പ്രതിശ്രുത വരൻ മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 25 ദിവസങ്ങളോളമായി സുബി ഐസിയുവിൽ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു. എല്ലാവിധ ചികിത്സകളും സുബിക്ക് കൃത്യമായി നൽകുന്നുണ്ടായിരുന്നു.

എന്നാൽ പെട്ടെന്ന് രക്തസമ്മർദ്ദം കൂടിയതോടെ സുബിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൃത്യമായ ഒരു ദിനംചര്യ സുബിക്കില്ലായിരുന്നു. അത് മുമ്പ് സുബി തന്നെ ഒരു വീഡിയോയിൽ പങ്കുവെച്ചിരുന്നു. ആറു മാസങ്ങൾക്കു മുമ്പ് ഒരു ആശുപത്രിവാസത്തിനെ കുറിച്ച് താരം തന്നെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ദിവസത്തിൽ ഒരു നേരമൊക്കെ ഭക്ഷണം കഴിക്കുന്ന രീതികളായിരുന്നു താരത്തിന്.

മരുന്നുകൾ കൃത്യമായി കഴിക്കാതെയും ഉറക്കമില്ലായ്മയും എല്ലാം സുബിയെ ഒരു രോഗിയാക്കി മാറ്റി എന്ന് സുബി തന്നെ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു സുബി ഫ്ലവേഴ്സ് ചാനലിൽ ഒരു പരിപാടിയിൽ തന്റെ കല്യാണത്തെക്കുറിച്ച് പറഞ്ഞത്. സുബിയും പ്രതിശ്രുത വരനും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. എപ്പോഴും ഒരു പ്രവർത്തിക്കുകയും ഒരുമിച്ച് യാത്രകൾ ചെയ്യുന്നതുകൊണ്ട് എപ്പോഴെങ്കിലും ജീവിതത്തിൽ മുന്നോട്ടു ഒരുമിച്ചു പോകണം എന്ന് തീരുമാനിക്കുകയാണെങ്കിൽ അങ്ങനെയാകാം എന്ന ഒരു ധാരണയിൽ എത്തുകയായിരുന്നു ഇവർ.

20 വർഷത്തോളമുള്ള പരിചയം ഉണ്ടെന്നും അടുത്ത സുഹൃത്തുക്കളാണ് എന്നും അദ്ദേഹം പറയുന്നു. അടുത്തിടെ കാനഡയിലെ ഒരു ട്രിപ്പ് പോയതിനു ശേഷം ആണ് കൂടുതൽ അടുപ്പം വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സുബി എല്ലാവരും ആയിട്ടും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളായിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ പങ്കെടുത്തപ്പോൾ ഈ മാസം അവസാനത്തോടെ വിവാഹം ഉണ്ട് എന്ന് സുബി പറഞ്ഞിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നും എടുത്തിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

എന്നാൽ എപ്പോൾ വേണമെങ്കിലും കല്യാണത്തിനെ കുറിച്ച് ചിന്തിക്കാം എന്ന ധാരണ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. സുബിക്ക് പൊട്ടാസിയം സോഡിയം എന്നിവ കുറഞ്ഞതിന്റെ പ്രശ്നങ്ങൾ മാത്രമായിരുന്നു. എന്നാൽ 20 ദിവസങ്ങൾക്കു മുമ്പായിരുന്നു കരളിന്റെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ഒരു പരിപാടിക്ക് ഇടയിൽ ദേഹാസ്വാസ്ഥ്യം തോന്നിയതിനു ശേഷം കൊച്ചിയിലെത്തി അഡ്മിറ്റ് ആവുകയായിരുന്നു സുബി. അതിനു മുമ്പ് ഝാർഖണ്ഡിൽ ആയിരുന്നു സുബി.

സ്റ്റേജ് കഴിഞ്ഞിട്ടേ സുബിക്ക് എന്തും ഉണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞേ സ്വന്തം ആരോഗ്യം പോലും ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പലപ്പോഴും അഡ്മിറ്റ് ആവാതെ ആരോഗ്യം പോലും നോക്കാതെയുള്ള യാത്രയിലായിരുന്നു സുബി. സ്റ്റേജ് എന്ന് പറയുന്നത് സുബിക്ക് ഒരു ഭ്രാന്തായിരുന്നു എന്ന് അദ്ദേഹം പറയുന്നു. രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ കരൾ മാറ്റുന്ന ശസ്ത്രക്രിയകൾക്കുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെ സുബി ഈ ലോകത്തോട് വിട പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply