വിശന്നിരുന്നാലും ഷോയ്ക്ക് വേണ്ടി എല്ലാം മാറ്റി വെക്കുമായിരുന്നു സുബി ! എന്റെ അസൂഖങ്ങൾക്ക് കാരണം താൻ തന്നെയാണ് എന്ന് പറയാറുണ്ടായിരുന്നു – ശീലങ്ങൾ എല്ലാം മാറ്റി നന്നാവണം എന്ന സുബിയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു പ്രിയതാരങ്ങൾ

subi suresh about the disease

ജീവിതത്തിൽ ഏതൊരു കാര്യത്തെയും വളരെയധികം തമാശയോടെ കാണുന്ന ഒരു വ്യക്തിയായിരുന്നു സുബി സുരേഷ്. തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാത്ത ഒരാളുകൂടിയായിരുന്നു സുബി. തന്റെ അസുഖത്തെക്കുറിച്ച് സുബിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. “എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം, വിശന്നാലും ഭക്ഷണം കഴിക്കില്ല, ഷോ ഉണ്ടെങ്കിൽ മരുന്നോ ഭക്ഷണമോ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല, പച്ചവെള്ളം കുടിച്ച് വയറു നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്, ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റണം”.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സുബിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഒരു ചാനലിന്റെ ഷൂട്ടിങ്ങിനു വേണ്ടി പോകേണ്ട തലേദിവസം മുതൽ തീരെ വയ്യാതായി. ഭയങ്കര നെഞ്ചുവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു .യൊന്നും കഴിക്കാനും പറ്റിയിരുന്നില്ല . ഇളനീർ വെള്ളം കുടിച്ചപ്പോഴേക്കും ചർദ്ദിച്ചിരുന്നു . നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അധികമായപ്പോൾ സുബി ഒരു ക്ലിനിക്കിലേക്ക് പോയി. ഇസിജി എല്ലാം എടുത്തിരുന്നുവെങ്കിലും ഒന്നിലും ഒരു കുഴപ്പവും കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനു നൽകിയ മരുന്നൊന്നും തന്നെ സുബി കഴിച്ചിരുന്നില്ല.

വർക്കുണ്ടെങ്കിൽ അത് ഒഴിവാക്കുക എന്നത് സുബിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ഭക്ഷണമോ മരുന്നോ ആരോഗ്യമോ ശ്രദ്ധിക്കാതെ ഷൂട്ടിങ്ങിനു പോവുകയായിരുന്നു പതിവ്. കൊറോണ കാലത്തിനുശേഷം എന്ത് കിട്ടിയാലും തനിക്ക് ആർത്തിയാണെന്നും അതൊരിക്കലും പൈസക്ക് വേണ്ടി ആയിരുന്നില്ല എന്നും സുബി പറയുന്നു. തന്റെ ഒപ്പം ഏത് തീരുമാനത്തിനും അമ്മയും അനിയനും എന്നും കൂടെ ഉണ്ടായിട്ടുണ്ടെന്ന് സുബി പറയുന്നു. സമയാസമയം ഭക്ഷണം കഴിക്കാൻ എല്ലാവരും നിർബന്ധിക്കാറുണ്ടായിരുന്നു എന്നും തനിക്ക് തോന്നിയാൽ മാത്രമേ താൻ ഭക്ഷണം കഴിക്കാറുള്ളൂ എന്നും അതൊരു ദുശ്ശീലമാണെന്നും സുബി കൂട്ടിച്ചേർക്കുന്നു.

കൃത്യസമയത്ത് ആഹാരം കഴിക്കാത്തതിനാൽ ഗാസ്ട്രിക് പ്രോബ്ലം ഉണ്ടാവുകയും കൂടാതെ മഗ്നീഷ്യം ,പൊട്ടാസ്യം, സോഡിയം എല്ലാം ശരീരത്തിൽ കുറയുകയും ചെയ്തു. അതിനാൽ 10 ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. ഇതോടൊപ്പം തന്നെ പാൻക്രിയാസിൽ ഒരു കല്ലും ഉണ്ടായിരുന്നുവെന്ന് സുബി കൂട്ടിച്ചേർക്കുന്നു. ജീവിതത്തിൽ തന്നെപ്പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് പ്രചോദനം നൽകാൻ വേണ്ടിയാണ് താൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് സുബി ആ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.

മിമിക്രി-കോമഡി കലാകാറിയായികൊണ്ടാണ് സുബി സുരേഷ് തന്റെ കരിയർ ആരംഭിച്ചത്. എന്നിരുന്നാലും, നിത്യഹരിത കോമഡി ഷോയായ ‘സിനിമാല’യിലേക്കുള്ള സുബിയുടെ പ്രവേശനത്തിന് ശേഷം താരം സജീവമായി മാറുകയായിരുന്നു. മിക്ക ഷോകളിലെയും സുബിയുടെ ഉല്ലാസകരമായ അവതറാണ രീതികൾ ഇപ്പോഴും കാഴ്ചക്കാർക്ക് ഇഷ്ടമാണ്. സെൻസേഷണൽ ഷോയിലൂടെ ജനപ്രീതി നേടിയ സുബിക്ക് മലയാള സിനിമയിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. ‘ഹാപ്പി ഹസ്‌ബൻഡ്‌സ്’, ‘കങ്കണസിംഹാസനം’ എന്നിവയിലും മറ്റും സുബി ഹാസ്യ വേഷങ്ങൾ ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply