പ്രശസ്ത അവതാരികയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു ! വിശ്വസിക്കാൻ ആകാതെ ആരാധകർ

subi suresh is no more

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയും മിമിക്രി താരവും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ആലുവയിലെ രാജഗിരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

“സിനിമാല” എന്ന ഹാസ്യ പരിപാടിയിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് രാജസേനൻ സംവിധാനം ചെയ്ത “കനകസിംഹാസനം” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം കൂടുതലും ഹാസ്യ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.

subi suresh no more
subi suresh no more

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച താരത്തിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും. സുബി സുരേഷ് അവതരിപ്പിച്ച “കുട്ടി പട്ടാളം” എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. നർമം നിറഞ്ഞ അവതരണ ശൈലി കൊണ്ട് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ തിളങ്ങിയിട്ടുണ്ട് താരം.

താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. കഴിഞ്ഞ ഒരു മാസക്കാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. 15 ദിവസത്തോളമായി അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു താരം. 34 വയസ്സായിരുന്നു പ്രായം.1988 ഓഗസ്റ്റ് 23നാണ് സുബിയുടെ ജനനം.

subi suresh no more
subi suresh no more

അവതാരക, കോമഡി താരം, മോഡൽ തുടങ്ങി നിരവധി മേഖലകളിൽ ശ്രദ്ധേയം ആയിട്ടുള്ള താരം അവിവാഹിതയാണ്. സ്ത്രീകൾ അധികം പ്രവേശിച്ചിട്ടില്ലാത്ത മിമിക്രി പോലുള്ള ഒരു മേഖലയിലേക്ക് ചുവട് വെച്ച് സമാനതകൾ ഇല്ലാത്ത ഒരു സ്ഥാനം കൈവരിക്കാൻ സുബിക്ക് സാധിച്ചു. നിരവധി താരങ്ങളും ആരാധകരുമാണ് സുബിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഓർമ്മകൾ പങ്കുവെച്ചും ആദരാഞ്ജലികൾ അർപ്പിച്ചും രംഗത്തെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply