തന്നെ രക്ഷിക്കാൻ പൈസ ആവശ്യപ്പെട്ടുകൊണ്ട് സുബി സുരേഷ് അന്ന് പിഷാരടിയെ വിളിച്ചു -ആ വീഡിയോ കണ്ട് ആരാധകർ ഇന്നും സങ്കടത്തിൽ

pisharody and subi

സുബി സുരേഷിൻ്റെ വിയോഗമാണ് ഇപ്പോൾ മലയാളികളെയൊക്കെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.മിമിക്രി വേദിയിലൂടെ കടന്നുവന്നു കൊണ്ട് പിന്നീട് ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും തൻ്റെതായ കഴിവ തെളിയിച്ച സുബി സുരേഷിൻ്റെ വിയോഗം മലയാളികളെ ആകെ വിഷമത്തിലാഴ്ത്തി ഇരിക്കുകയാണ്. ഇനി സ്റ്റേജ് പരിപാടികൾ ചെയ്യാൻ സുബി ഇല്ലെന്ന വേദന മാത്രം ബാക്കി. കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു സുബി.

സുബിക്ക് 41 വയസ്സ് ആയെങ്കിലും ഇതു വരെ വിവാഹം ചെയ്തിരുന്നില്ല. എന്നാൽ വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പൊക്കെ ആയപ്പോഴായിരുന്നു സുബി മരണപ്പെട്ടത്. സുബിയുടെ കൂടെ തന്നെ പ്രോഗ്രാം ചെയ്യുന്ന രാഹുലിനെ ആയിരുന്നു സുബി വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്. സുബി ധാരാളം കോമഡി സ്‌കിറ്റുകൾ ഒക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ സുബി ചെയ്ത ഒരു കോമഡി സ്കിറ്റ് തന്നെയാണ്.

ഒരു പരിപാടിക്കിടയിൽ സുബിയോട് പിഷാരടിയോട് കുറച്ച് പൈസ ആവശ്യപ്പെടാൻ വേണ്ടി പറഞ്ഞു. സുബി പിഷാരടിയെ ഫോൺ വിളിക്കുകയും കരഞ്ഞുകൊണ്ട് പിഷാരടിയോട് തന്നെ ഒരു കൂട്ടം ആളുകൾ കിഡ്നാപ്പ് ചെയ്തു തട്ടിക്കൊണ്ടുപോയി എന്നും പറഞ്ഞു. തന്നെ തട്ടിക്കൊണ്ടു പോയ ആളുകൾ ഇപ്പോൾ പൈസയാണ് ചോദിക്കുന്നത് എന്നും സുബി പറഞ്ഞു. ഇത് കേട്ട ഉടനെ തന്നെ പിഷാരടി എത്ര രൂപയാണ് അവർ ചോദിക്കുന്നത് എന്ന് ചോദിച്ചു.

അപ്പോൾ സുബി പറയുന്നത് അവർ 20 ലക്ഷം ആണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ പിഷാരടി ഒരു അഞ്ച് ലക്ഷം രൂപ ഞാൻ തരാമെന്നും ബാക്കി മറ്റാരോടെങ്കിലും വിളിച്ചു ചോദിച്ച് സംഘടിപ്പിക്കുവാൻ പറയുന്നുമുണ്ട്. പിഷാരടി പിന്നീട് സുബിയോട് എന്ത് പരിപാടിയാണെങ്കിലും അത് നടക്കട്ടെ എന്ന് പറയുന്നുണ്ടെങ്കിലും സുബി വീണ്ടും വീണ്ടും പൈസ ചോദിക്കുകയാണ് ചെയ്യുന്നത്.

പിഷാരടി സുബിയെ തട്ടിക്കൊണ്ടുപോയ ആളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ സുബി ഫോൺ അയാൾക്ക് കൊടുക്കുന്നുണ്ടായിരുന്നു. അയാളോട് പിഷാരടി ചോദിക്കുന്നുണ്ട് ആര് പറഞ്ഞിട്ടാണ് എന്നെ വിളിച്ചത് എന്ന്. അപ്പോൾ സുബി പറഞ്ഞിട്ടാണ് എന്ന് പറയുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരോട് പൈസ അയക്കാൻ അവരുടെ ഗൂഗിൾ പേ നമ്പർ തരാൻ പറയുകയും ആ നമ്പർ തന്നുകഴിഞ്ഞാൽ പിഷാരടി പറയുന്നുണ്ട് ഞാൻ സൈബർ സെല്ലിൽ പരാതി കൊടുക്കും എന്നും.

അപ്പോൾ പിഷാരടി സുബിയോട് പറയുന്നത് എറണാകുളത്ത് മഴയത്ത് പിഷാരടിയെ മറ്റാരോ തട്ടിക്കൊണ്ടു പോകുകയാണ് എന്നാണ്. ഈ കോമഡി സ്കിറ്റ് സുബിയുടെ വിടവാങ്ങലിനു ശേഷം കണ്ടുകൊണ്ട് ആരാധകർ പറയുന്നത് സുബി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിലും നന്നായിട്ടുള്ള സ്കിറ്റുകൾ ഇനിയും കാണാമായിരുന്നു എന്നാണ്. സുബിയുടെ വിയോഗം എല്ലാവരെയും വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply