മരണത്തിലും സാദൃശ്യം – ആങ്ങളയും പെങ്ങളും യാത്രയായതും ഏകദേശം അടുത്തടുത്ത ദിവസങ്ങളിൽ തന്നെ! സുബിയും മണിയും തമ്മിൽ അങ്ങനൊരു ബന്ധമായിരുന്നു

subi and kalabhavan mani death

സുബി സുരേഷിൻ്റെ വിയോഗമാണ് ഇപ്പോൾ മലയാളികളെയൊക്കെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.മിമിക്രി വേദിയിലൂടെ കടന്നുവന്നു കൊണ്ട് പിന്നീട് ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും തൻ്റെതായ കഴിവ തെളിയിച്ച സുബി സുരേഷിൻ്റെ വിയോഗം മലയാളികളെ ആകെ വിഷമത്തിലാഴ്ത്തി ഇരിക്കുകയാണ്. ഇനി സ്റ്റേജ് പരിപാടികൾ ചെയ്യാൻ സുബി ഇല്ലെന്ന വേദന മാത്രം ബാക്കി. കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു സുബി.

സുബി കലാഭവൻ മണിയെ കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരിക്കൽ ഒരു പ്രോഗ്രാമിന് പോയപ്പോൾ അവിടെവച്ച് കലാഭവൻ മണി സുബിയോട് പറഞ്ഞ വാക്കുകൾ ആണ് പറയുന്നത്. കലാഭവൻ മണിയും ധർമ്മജനും ഷാജോണും ഒക്കെ ഒരു റൂമിൽ ഇരിക്കുമ്പോൾ അവിടെ കേറി ചെല്ലുകയായിരുന്നു സുബി. അവിടെവച്ച് സുബിയുടെ അമ്മ സുബിയെ ഫോണിൽ വിളിച്ചപ്പോൾ കലാഭവൻ മണി അമ്മയോട് എനിക്കും സംസാരിക്കണം എന്ന് പറഞ്ഞു.

അങ്ങനെ ഫോൺ വാങ്ങി അമ്മയോട് സംസാരിച്ചു. കലാഭവൻ മണി അമ്മയോട് പറഞ്ഞത് നമുക്ക് സുബിയുടെ കല്യാണം നടത്തണം എന്നായിരുന്നു. അവൾ എൻ്റെ പെങ്ങള് കുട്ടി ആയതുകൊണ്ട് തന്നെ ഞാൻ അവൾക്ക് എൻ്റെ വക പത്തു പവൻ കല്യാണത്തിന് വേണ്ടി നൽകുമെന്നും കലാഭവൻ മണി പറഞ്ഞു. എന്നാൽ പറഞ്ഞ വാക്ക് മാത്രം കൊടുത്തുകൊണ്ട് കലാഭവൻ മണി യാത്രയായി. സുബി എപ്പോഴും പെങ്ങൾക്കു വേണ്ടി 10 പവൻ മാറ്റിവെച്ച കഥ എല്ലാവരോടും പറയുമായിരുന്നു.

എന്നാൽ 41 ആമത്തെ വയസ്സിൽ വിവാഹിതയാവാൻ തീരുമാനിച്ച സമയത്ത് ആയിരുന്നു സുബിയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് വിടപറഞ്ഞു പോയത്. കലാഭവൻ മണിയുടെയും സുബിയുടെയും ജീവിതം തമ്മിൽ ഒരുപാട് സാദൃശ്യങ്ങൾ ഉണ്ട്. ഇരുവരുടെയും മരണത്തിന് കാരണമായ കരൾ രോഗം തന്നെയാണ്. ഇവർ രണ്ടുപേരും തന്നെ അവരവരുടെ ദുഃഖങ്ങൾ പുറത്തു കാണിക്കാതെ തങ്ങളുടെ ദുഃഖങ്ങൾ മനസ്സിൽ ഒതുക്കിക്കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുന്ന പ്രകൃതമായിരുന്നു.

പ്രവാസികൾക്കെല്ലാം തന്നെ വളരെ പ്രിയപ്പെട്ട താരങ്ങളായിരുന്നു സുബിയും മണിയും. സുബിയുടെ ഏകദേശം 7 പാസ്പോർട്ട് വരെ തീർന്നിട്ടുണ്ട്. ഇതിൽ നിന്നും പ്രവാസികൾക്ക് സുബിയോടുള്ള സ്നേഹം മനസ്സിലാക്കാവുന്നതാണ്. സഹോദരിയായ സുബി നമ്മെ വിട്ടു പോകുന്നതും കലാഭവൻ മണിയുടെ ഓർമ്മ ദിവസത്തിൻ്റെ കുറച്ചു ദിവസങ്ങൾക്കു മുന്നേ മാത്രമാണ്. ആദ്യകാലത്ത് മണിക്ക് സുബിയെ ഇഷ്ടമില്ലായിരുന്നു.

പിന്നീട് ധർമ്മജനിൽ നിന്നും ഷാജോണിൽ നിന്നും ഒക്കെ സുബിയെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷമാണ് സുബിയെ സ്നേഹിച്ചു തുടങ്ങിയത്. കുട്ടിപ്പട്ടാളത്തിലൂടെ കുട്ടികളുടെ മനസ്സു കീഴടക്കുവാനും സുബിക്ക് സാധിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സുബിക്ക് സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply