നടി ശ്രുതി ഹാസൻ നടൻ വിജയ് സേതുപതിയെ ഭയന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മുങ്ങി; കാരണം ഇതാണ്.

മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതിയെ അറിയാത്തവർ ആരും തന്നെയില്ല. ഒരു അക്കൗണ്ടൻ്റ് ആയിട്ടായിരുന്നു വിജയ് ജോലി ചെയ്തു തുടങ്ങിയത്. ചെറിയ സപ്പോർട്ടിംഗ് റോളുകൾ ചെയ്തുകൊണ്ടായിരുന്നു വിജയ് സേതുപതി സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് സീനു രാമസ്വാമിയുടെ തെൻമേർക്ക് പരുവകട്രിന് എന്ന സിനിമയിൽ നായകൻ ആവുകയും ചെയ്തു. പിന്നീടങ്ങോട്ട് അദ്ദേഹത്തിൻ്റെ സിനിമകൾ ഒക്കെ വിജയമായി തീരുകയും ചെയ്തു.

അങ്ങിനെ അദ്ദേഹം താര പദവിയിലേക്ക് ഉയരുകയും ചെയ്തു. നിരവധി ആരാധകരാണ് വിജയ് സേതുപതിക്കുള്ളത്. ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടാണ് അദ്ദേഹം ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരുകയും ചെയ്തത്. വിജയ് സേതുപതിയുടെ ആരാധകരോടുള്ള പെരുമാറ്റവും വളരെയധികം അത്ഭുതമേറിയത് തന്നെയാണ്. അദ്ദേഹം ആരാധകർക്ക് ബഹുമാനവും സ്നേഹവും ഒക്കെ തന്നെ നൽകാറുണ്ട്. കൂടാതെ വിജയ് സേതുപതിയുടെ മറ്റൊരു പ്രത്യേകത തന്നെ കാണുവാൻ വരുന്ന ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നതാണ്.

കൂടാതെ ആരാധകരോടൊപ്പം തന്നെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതിൽ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്ന വാർത്ത നടി ശ്രുതി ഹാസൻ വിജയ് സേതുപതിയുടെ വൃത്തികൾ കണ്ട് ഭയന്ന് ലൊക്കേഷനിൽ നിന്ന് തന്നെ മാറി കളഞ്ഞു എന്നതാണ്. 2021ൽ പുറത്തിറങ്ങിയ ലാഭം എന്ന ചിത്രത്തിൽ വിജയി സേതുപതിയും ശ്രുതി ഹാസനും നായികാ നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് രസകരമായ ഒരു അനുഭവവും ഉണ്ടായിട്ടുണ്ട്. കൊറോണയുടെ സമയത്ത് ആയിരുന്നു ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. തൻ്റെ ആരാധകരോടുള്ള പെരുമാറ്റം മാറ്റാൻ കൊറോണ സമയത്ത് പോലും വിജയ് സേതുപതി തയ്യാറായില്ല. ലൊക്കേഷനിൽ വരുന്ന ആരാധകരെ കൊറോണയെ ഒന്നും തന്നെ കണക്കാക്കാതെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്തിരുന്നു വിജയ് സേതുപതി.

എന്നാൽ ഇത് കണ്ട് കൂടെ അഭിനയിക്കുന്ന ശ്രുതി ഹാസന് സേതുപതി അവരെ കെട്ടിപ്പിടിച്ച് കൊറോണ ഉണ്ടായിക്കഴിഞ്ഞാൽ കൂടെ അഭിനയിക്കുന്ന തനിക്കും കൊറോണ വരുമോ എന്ന പേടി ഉണ്ടായി. അതുകൊണ്ടുതന്നെ ശ്രുതി ലൊക്കേഷനിൽ നിന്ന് ഒരു ദിവസം മുങ്ങി എന്നാണ് പല റൂമറുകളും വരുന്നത്. ദേശീയ അവാർഡ് ജേതാവായ എസ് പി ജനനാഥനാണ് ലാഭം എന്ന സിനിമയുടെ സംവിധായകൻ. ഈ സിനിമയുടെ അവസാന ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ധർമ്മപുരിയിലും കൃഷ്ണഗിരിയിലും ഉള്ള ഗ്രാമങ്ങളിൽ വച്ചായിരുന്നു.

അവിടെ വച്ചായിരുന്നു ആരാധകർ വിജയിയെ കാണുവാൻ തടിച്ചു കൂടിയത്. കൊറോണ എന്ന മാരകരോഗം പടരുന്ന സമയമായിട്ട് കൂടി നിരവധി ആരാധകരാണ് വിജയിയെ കാണുവാൻ ലൊക്കേഷനിൽ എത്തിയത്. ഇതിൽനിന്നും ആരാധകർക്ക് അദ്ദേഹത്തെ എത്രത്തോളം ഇഷ്ടമാണെന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply