സുഹൃത്തായ ശ്രെഷ്ഠയുടെ മരണാനന്തര ചടങ്ങിൽ തന്നെ അശ്വിൻ അസ്വസ്ഥൻ ആയിരുന്നു – വീട്ടിൽ തിരിച്ചെത്തിയ അശ്വിനും മനംനൊന്ത് ജീവിതം അവസാനിപ്പികയായിരുന്നു

ചില സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ടെന്ന് പറയുന്നത് വെറുതെയല്ല. അത് അങ്ങനെ തന്നെയാണ്. അത്തരത്തിൽ ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ശ്രദ്ധ നേടുന്നത്. ആലംകോട് സ്വദേശികളായ പുഷ്പരാജൻ പ്രമീള ദമ്പതികളുടെ മകനായ അശ്വിൻ രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഏഴുമണിയോടെ വീട്ടിലേ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അശ്വിനെ കണ്ടെത്തിയത്. കല്ലമ്പലത്ത് കാർപാഞ്ഞ് കയറി അശ്വിന്റെ സുഹൃത്തായ ശ്രേഷ്ഠ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് അശ്വിൻ മുറിയിൽ കയറി വാതിൽ അടയ്ക്കുന്നത്.

കുറേസമയത്തിനു ശേഷവും അശ്വിൻ പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നും ശ്രേഷ്ഠയുടെ വേർപാടിൽ മനം നൊന്താണ് അശ്വിൻ ജീവൻ ഉടുക്കിയത് എന്നുമാണ് പ്രാഥമിക നിഗമനം. ചില സൗഹൃദങ്ങൾക്ക് ചിലർ നൽകുന്ന വില എന്നത് വളരെ വലുതാണ്. അടുത്ത സുഹൃത്തിനെ നഷ്ടമാകുമ്പോൾ പലർക്കും ഇത്തരത്തിലുള്ള ഡിപ്രഷനുകൾ ഉണ്ടാകുന്നത് പതിവാണ്.

അത്തരം ഒരു ഡിപ്രഷനിലൂടെ ആകാം ഒരു പക്ഷേ അശ്വിനും കടന്നുപോയിട്ടുള്ളത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജീവിതം പോലും അവസാനിപ്പിക്കേണ്ട ഒരു അവസ്ഥയിലേക്ക് അശ്വനെത്തിച്ചത് ശ്രേഷ്ഠയുമായുള്ള അത്രയും ദീർഘമായ സൗഹൃദം തന്നെ ആയിരിക്കാം. എങ്കിലും ഇത്തരം കാര്യങ്ങളെ പുതുതലമുറ സമീപിക്കുന്ന രീതി എന്നത് കാഠിന്യമേറിയതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കാരണം എന്തെങ്കിലും ഒരു പ്രശ്നം വരുകയാണെങ്കിൽ അതിന് മരണം മാത്രമാണ് ഒരു പരിഹാരം എന്ന രീതിയിൽ ഇതിനോടകം തന്നെ പലരും ഇടപെടുന്നത് കാണാൻ സാധിക്കും.

പുതുതലമുറയിലെ കൗമാരക്കാരാണ് കൂടുതലായി ഇത്തരം രീതിയിൽ പ്രതികരിക്കുന്നത്. ഇത് വളരെ തെറ്റായ ഒരു രീതിയാണ് സ്വന്തം ജീവന് യാതൊരു വിലയും നൽകാതെ ഉള്ള പ്രവർത്തി വളരെ വേദനിപ്പിക്കുന്ന ഒന്നുതന്നെയാണ്. ശ്രേഷ്ഠയുമായി അശ്വിന് ഉണ്ടായിരുന്നത് സൗഹൃദമായിരുന്നോ അതോ സൗഹൃദത്തിന് അപ്പുറമുള്ള എന്തെങ്കിലും ഇഷ്ടമായിരുന്നോ എന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്. എന്തായാലും രണ്ടു മരണങ്ങളും ആളുകളെ വേദനിപ്പിച്ചു എന്നത് ഉറപ്പാണ്. അത്രമേൽ ആ സൗഹൃദത്തിനും സുഹൃത്തിനും പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു അശ്വിൻ എന്നതുകൊണ്ടല്ലേ ഈ ഒരു മരണം അശ്വിന് താങ്ങാൻ സാധിക്കാതെ ഇരുന്നത് എന്നും പലരും ചോദിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply