ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു!! വരനെ തേടി ആരാധകർ; വിവാഹ നിശ്ചയം നാളെ

sreevidhya mullachery

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യയെ കൂടുതലായും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരൊറ്റ പരിപാടി കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ശ്രീവിദ്യക്ക് സാധിച്ചിട്ടുണ്ട്. താരത്തിൻ്റെ വീട് കാസർകോടാണ്. താരത്തിനോട് ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ തന്നെ കൗണ്ടർ അടിച്ചാണ് താരം മറുപടി പറയുന്നത്.

അതുകൊണ്ടുതന്നെ സ്റ്റാർ മേജിക്കിലെ കൗണ്ടറുകളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. താരം പരമ്പരകളിലും ഷോകളിലും മാത്രമല്ല ഒരു യൂട്യൂബർ കൂടിയാണ്. താരം തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് തൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു വിശേഷമാണ്.

വിവാഹിതയാകുവാൻ പോവുകയാണ് എന്ന് താരം തന്നെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. താരത്തിൻ്റെ വിവാഹനിശ്ചയം നടക്കുന്നത് ജനുവരി 22 ആം തീയതിയാണ്. തൻ്റെ വിവാഹനിശ്ചയം ഉണ്ടെന്ന് താരം അറിയിക്കുന്നത് ചടങ്ങിൻ്റെ ഏതാനും ദിവസങ്ങൾക്ക് തൊട്ടു മുന്നേയാണ്. ഇതിൽ ആരാധകർ അല്പം വിഷമം പ്രകടിപ്പിച്ചിരിക്കുകയാണ് എന്തുകൊണ്ടാണ് വിവാഹ നിശ്ചയം മുൻകൂട്ടി അറിയിക്കാതിരുന്നത് എന്നുള്ള ചോദ്യമാണ് ഉയർന്നുവരുന്നത്.

എന്നാൽ ശ്രീവിദ്യ ഇതുവരെ താരം വിവാഹം ചെയ്യാൻ പോകുന്നത് ആരെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പല ആരാധകരും പറഞ്ഞ് പരത്തുന്നത്. രാഹുൽ രാമചന്ദ്രൻ എന്ന വ്യക്തിയെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ്. ശ്രീവിദ്യ തൻ്റെ എൻഗേജ്മെൻ്റുമായി ബന്ധപ്പെട്ടു കൊണ്ട് പ്രീ എൻഗേജ്മെൻ്റ് ടീസർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോയിൽ താരം വിവാഹം ചെയ്യുവാൻ പോകുന്ന ആളിൻ്റെ മുഖം കാണിക്കുന്നില്ല.

വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന ടൈറ്റിൽ ‘വെൻ തിരുവന്തോരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ്. വീഡിയോയ്ക്ക് താഴെ ശ്രീവിദ്യ പറയുന്നുണ്ട് എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്ന്. ശ്രീവിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് മമ്മൂട്ടി അനുസിത്താര തുടങ്ങിയവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് ഒരുപാട് സിനിമകൾ നടി അഭിനയിച്ചിട്ടുണ്ട്. നടി ശ്രീവിദ്യ അഭിനയത്രി മാത്രമല്ല ഒരു മോഡലിംഗ് കൂടിയാണ്. എയർഹോസ്റ്റസ് ആയി ജോലി ചെയ്യുമ്പോൾ സിനിമയോടുള്ള അതിയായ ആഗ്രഹം കാരണം ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply