സഖാവിനു ധൈര്യമുണ്ടേൽ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക് എന്ന് സ്വപ്ന – സ്വകാര്യ ചിത്രങ്ങൾ പുറത്ത് – ഇനിയും വരാനിരിക്കുന്നതെ ഉള്ളു എന്ന് മുന്നറിയിപ്പ്

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വലിയ കോളിളക്കം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന ഒരു ആരോപണം നടത്തിയിരുന്നു. ശ്രീരാമ കൃഷ്ണൻ സ്വപ്നയുടെ ആരോപണത്തിന് മറുപടിയുമായി എത്തിയിരുന്നു. തനിക്ക് ഇതുമായി ബന്ധം ഇല്ല എന്ന തരത്തിൽ ആയിരുന്നു. ഇതിന് മറുപടിയായി ആണ് സ്വപ്ന സുരേഷ് എത്തിയിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇത് വളരെ ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഒരു ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ പോസ്റ്റ്‌. ഈ പോസ്റ്റ്‌ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഒന്നും ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ വേണ്ടി ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുകയാണ്. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും എന്ന് സ്വപ്ന പോസ്റ്റില്‍ പറയുന്നു.

സ്വപ്നയുടെ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഒരു സ്ത്രീയോടും താൻ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം കള്ളമാണെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആളുകളെ അറിയിച്ചു. സ്ത്രീകളോട് മോശമായി ഒരിക്കലും പെരുമാറിയിട്ടില്ല. ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ല. അത്തരം പരാതികൾ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന തന്നെ കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ച് മാത്രമേ താൻ മുന്നോട്ട് പോകു. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുന്നുണ്ട് എന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

ശ്രീരാമകൃഷ്ണൻ എതിരെ മാത്രമായിരുന്നില്ല സ്വപ്നയുടെ ആരോപണം. സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നത് കടകംപള്ളിയ്ക്കും തോമസ് ഐസക്കിനുതിരെ കൂടെ ആയിരുന്നു. കടകംപള്ളിയെ സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ പോലും കൊള്ളില്ല എന്നായിരുന്നു സ്വപ്ന പറഞ്ഞത്. തോമസ് ഐസക് മൂന്നാറിലേക്ക് തന്നെ ക്ഷണിച്ചു, എന്നുമൊക്കെ സ്വപ്ന അഭിപ്രായപ്പെട്ടിരുന്നു. സ്വപ്നയുടെ വാക്കുകളൊക്കെ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടുന്നത്. സ്വപ്നയുടെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത് അധികവും ശിവശങ്കരനെ കുറിച്ചാണ്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമായി തന്നെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. താൻ പറയുന്ന കാര്യങ്ങൾ തന്റെ കയ്യിൽ തെളിവുകളുണ്ട് എന്ന് ആദ്യം മുതൽ തന്നെ സ്വപ്ന പറഞ്ഞിരുന്നു. അത്തരത്തിൽ ഇപ്പോൾ ഈ ചിത്രങ്ങളാണ് സ്വപ്ന പങ്കുവച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply