മോഹൻലാലിന് കേണൽ പദവി ലഭിച്ചത് എങ്ങനെ ആണെന്ന് ശ്രീനിവാസൻ – അപമാനിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ ശ്രീനിവാസൻ

മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് ചിത്രങ്ങൾ കാണുവാൻ ഇപ്പോഴും പ്രേക്ഷകർ ഏറെയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ് എന്ന താര സംഘടനയായ അമ്മയുടെ പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ അസുഖം മാറിയതിനുശേഷം പങ്കെടുത്ത പ്രോഗ്രാമായിരുന്നു അത്.

അവിടെവെച്ച് മോഹൻലാൽ ശ്രീനിവാസനെ ചേർത്തുപിടിച്ചുകൊണ്ട് കവിളിൽ ഉമ്മ വെച്ചു. ഈയൊരു ദൃശ്യങ്ങൾ പ്രേക്ഷകരോക്കെ തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മോഹൻലാൽ ശ്രീനിവാസിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തത് കണ്ടപ്പോൾ മരണത്തിൽ നിന്നും തിരിച്ചെത്തിയ തൻ്റെ പ്രിയ സുഹൃത്തിന് ഇത്തരത്തിലല്ലാതെ മറ്റെങ്ങനെയാണ് സ്വീകരിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ വന്നത്. ശ്രീനിയെ അവിടെവെച്ച് കണ്ടതിനുശേഷം മോഹൻലാൽ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നതെന്നും അപ്പോളാണ് അത് ചെയ്തതെന്നും അല്ലാതെ കരുതിക്കൂട്ടി ചെയ്തതല്ലെന്നും.

ഈ സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ശ്രീനിവാസനുമായുള്ള ഒരു അഭിമുഖത്തിൽ ശ്രീനിവാസനോട് എന്തിനാണ് ചാനൽ പരിപാടിയിൽ മോഹൻലാൽ താങ്കളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞത് ആ ഒരു സംഭവത്തോടെ മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതെന്ന് മനസ്സിലായി എന്നാണ്.

മോഹൻലാലിനൊപ്പം എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ പരിഹസിച്ചു കൊണ്ട് ഒരു ചിരി മാത്രമായിരുന്നു മറുപടി. അഭിമുഖത്തിനിടെ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിനെ കുറിച്ചും ശ്രീനിവാസൻ സംസാരിച്ചിരുന്നു. മോഹൻലാലിന് കേണൽ പതിവ് കിട്ടിയത് അദ്ദേഹം ചോദിച്ചു വാങ്ങിയതാണെന്ന തരത്തിലായിരുന്നു സംസാരം. കപിൽ ദേവിന് കേണൽ പദവി ലഭിച്ചപ്പോൾ മോഹൻലാൽ ലണ്ടനിൽ ആയിരുന്നെന്നും അവിടെ നിന്നും മോഹൻലാൽ സംവിധായകനായ രാജീവ് നാഥനെ വിളിക്കുകയും ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ച തനിക്ക് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചിരുന്നെന്നും.

പല ശ്രമങ്ങളുടെയും ഭാഗമായിട്ടാണ് മോഹൻലാൽ അവാർഡുകൾ ഒക്കെ വാങ്ങുന്നതെന്നതാണ് ഈ സിനിമയെടുക്കാനുള്ള കാരണമായാതെന്നും ശ്രീനിവാസൻ പറഞ്ഞു. രാജീവ് നാഥ് തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ അതുകൊണ്ടാണ് പുരസ്കാരങ്ങളെല്ലാം വെറുതെയിരുന്ന് കിട്ടുന്നതല്ലെന്നും പരിശ്രമിച്ചു വാങ്ങുന്നതാണെന്നും. അതുകൊണ്ട് പരിഹസിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.

കൂടാതെ ശ്രീനിവാസൻ പറയുന്നത് മോഹൻലാലുമായി അത്ര നല്ല ബന്ധമൊന്നുമില്ല തനിക്കെന്നും മരിക്കുന്നതിന് മുൻപേ അദ്ദേഹത്തിൻ്റെ കാപട്യങ്ങൾ തുറന്നുകാട്ടിയെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു. ശ്രീനിവാസിനും മോഹൻലാലും തമ്മിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് ഇവർ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ശ്രീനിവാസൻ വീണ്ടും മോഹൻലാലിനെതിരെ പറയുന്നത് ആരാധകർക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply