അലോപ്പതിയെ വാതോരാതെ കുറ്റം പറഞ്ഞിരുന്ന താങ്കൾ ഇപ്പോൾ ഏതു പച്ചമരുന്നാണ് കഴിക്കുന്നത് ? വെളിപ്പെടുത്തലുകളിൽ അമർഷവുമായി ആരാധകർ !

മലയാളത്തിലെ ഒരു ക്ലാസിക് കോമ്പോയാണ് ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ട്. ഇരുവരും ചേർന്നുള്ള നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഉള്ളത്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ചിത്രങ്ങളാണ് കൂടുതലും. ഇപ്പോഴിതാ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. താനും മോഹൻലാലും അത്ര നല്ല ബന്ധത്തിലല്ല എന്നാണ് ശ്രീനിവാസൻ തുറന്നു പറഞ്ഞിരിക്കുന്നത്. മരണത്തിന് മുൻപേ തന്നെ താൻ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും എന്നും ശ്രീനിവാസൻ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീനിവാസന്റെ ഇത്തരം വെളിപ്പെടുത്തലുകൾക്ക് പിന്നാലെ താരത്തോട് ചില ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ജിതിൻ ജോസഫ്. കരിയറിന്റെ അവസാനകാലത്ത് സിനിമ ഡയറക്ഷൻ മോഹവുമായി നടന്ന നസീർ സാറിന് ഡേറ്റ് കൊടുക്കാതെ മോഹൻലാൽ നടത്തിച്ചു എന്നാണ് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്. മോഹൻലാലിന്റെ കാപട്യങ്ങളെല്ലാം വൈകാതെ തന്റെ കഥയിൽ എഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

നസീർ സാർ മോഹൻലാലും ഒത്ത് ഒരു പടം ചെയ്യാനിരിക്കുകയാണ് മരണപ്പെട്ടത് എന്ന് സാറിന്റെ മകൻ ഷാനവാസ് ഇതിനു മുന്നേ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് എന്നും മോഹൻലാൽ നസീർ സാറിന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് പോകാറുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട് എന്നും സിനിമ പ്ലാൻ ചെയ്യാൻ അല്ലെങ്കിൽ എന്തിനായിരിക്കും ലാലേട്ടൻ ഇടയ്ക്കിടെ നസീർ സാറിന്റെ വീട്ടിൽ പോയിരിക്കുന്നത് എന്നും ജിതിൻ ചോദിക്കുന്നു.

മോഹൻലാൽ അത്തരത്തിൽ ചെയ്തിരുന്നുവെങ്കിൽ അത് എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ല എന്നും ശ്രീനിയുടെ ഒരുപാട് തിരക്കഥകളിൽ നായകനായിട്ടുള്ള സിനിമകൾ പ്രൊഡ്യൂസ് ചെയ്തിട്ടുള്ള ഒരാളാണ് മോഹൻലാൽ എന്നും അപ്പോഴൊന്നും അയാൾക്ക് കുറ്റങ്ങൾ ഇല്ലായിരുന്നു എന്നും ജിതിൻ ചോദിക്കുന്നുണ്ട്. മോഹൻലാലിന്റെ കാര്യങ്ങൾ തന്റെ കഥയിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നുണ്ടല്ലോ എന്നും എങ്കിൽ രണ്ട് ചെറുപ്പക്കാരുടെ കഥ തട്ടിയെടുത്തിട്ടാണ് നാടോടിക്കാറ്റ് എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നുള്ള താങ്കൾക്കെതിരെയുള്ള വലിയ ആരോപണത്തിന്റെ സത്യാവസ്ഥയും കഥയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ എന്നും ജിതിൻ പറഞ്ഞു.

പണ്ട് അഭിമുഖങ്ങളിൽ രാഷ്ട്രീയം ഒട്ടും ഇല്ലാത്ത ആളാണ് താനെന്ന് പറഞ്ഞിട്ട് പിന്നീട് കെ എസ് യുവിലും
എ ബി വി പിയിലും ഉണ്ടായിരുന്നു എന്ന് താങ്കൾ പറയുന്നത്തിൽ ഏതാണ് വിശ്വസിക്കേണ്ടത് എന്നും ജിതിൻ ചോദിച്ചു. അലോപ്പതിക്കാർ എല്ലാം തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് താങ്കൾ ഇംഗ്ലീഷ് മെഡിസിന് മൊത്തത്തിൽ ആക്ഷേപിച്ചിരുന്നു എന്നും എന്നാൽ ഏതു മെഡിസിനാണ് താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കണമെന്നും ജിതിൻ പറയുന്നുണ്ട്.

തന്റെ കൂട്ടുകാർ ഏതുതരത്തിലുള്ള തിരക്കഥയുമായി വന്നാലും ഡേറ്റ് കൊടുക്കുന്ന മോഹൻലാൽ താൻ ഏറെ ബഹുമാനിച്ചിരുന്ന പ്രേംനസീറിനെ ഡേറ്റ് കൊടുക്കാതെ ബുദ്ധിമുട്ടിച്ചു എന്ന് പറയുന്നത് മറ്റാരെ കൊണ്ടെങ്കിലും സ്ഥിരീകരിപ്പിക്കാൻ പറ്റുമോ എന്നും ജിതിൻ ചോദിക്കുന്നുണ്ട്. ഏറെക്കാലമായി പുറകെ നടന്ന ഉപദ്രവിച്ചിട്ടും മോഹൻലാൽ ഒന്നും പ്രതികരിക്കാത്തത് താങ്കളെ വീണ്ടും വീണ്ടും ചൊടിപ്പിക്കുകയാണോ എന്നും ജിതിൻ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply