ആ പ്രമുഖ താരത്തെ കടയുടെ ഉദ്‌ഘാടനത്തിനു വിളിച്ച കടയുടമ ഒടുവിൽ കടം കയറി തീരാ ബാധ്യതയിൽ എത്തി – തുറന്നു പറഞ്ഞു ശ്രീനിവാസൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. മികച്ചൊരു നടൻ മാത്രമല്ല സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. കലകൊണ്ട് മാത്രമല്ല തന്റെ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം അടുത്ത കാലത്തായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരം എത്രയും വേഗം അസുഖം ഭേദപ്പെട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരണമെന്ന ആരാധകരുടെ അകമഴിഞ്ഞ പ്രാർത്ഥന ഒടുവിൽ സഫലമായി.

ശ്രീനിവാസന് പിന്നാലെ മക്കൾ വിനീതും ധ്യാനും മലയാള സിനിമയിലേക്ക് എത്തുകയായിരുന്നു. ഗായകൻ, നടൻ, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയിലെ മിക്ക മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരപുത്രൻ ആണ് വിനീത് ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസനും അച്ഛനെ പോലെ അഭിനയം, സംവിധാനം, നിർമാണം, തിരക്കഥ എന്നീ മേഖലയിൽ തിളങ്ങുകയാണ് ഇപ്പോൾ. ശ്രീനിവാസനെ പോലെ തന്നെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത താരം ആണ് ധ്യാനും.

ഇപ്പോൾ ഇതാ മുമ്പ് കൈരളി ടിവിയിൽ സംസാരിക്കുന്നതിനിടയിൽ ശ്രീനിവാസൻ പങ്കുവെച്ച ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു പ്രധാന നടന്റെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കു വെച്ചത്. അവിടെയുള്ള ഒരു പ്രശ്നം എന്തെന്നാൽ ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് ഈ നടൻ പറയും, ഇന്ന് കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ഉള്ളതുകൊണ്ട് ഷൂട്ടിംഗ് നടക്കില്ല എന്ന്. അങ്ങനെ നൂറ് 150 പേരുള്ള സിനിമ സെറ്റിൽ നിന്നും ഈ നടൻ ഉദ്ഘാടനത്തിന് പോകും.

ഒരിക്കൽ ഒരു ഷോപ്പിംഗ് കോംപ്ലക്സ് ടീം പ്രധാന നടനെ ഉദ്ഘാടനം ചെയ്യാൻ സമീപിച്ചു. അങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലാത്തതുകൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവർ തരട്ടെ എന്ന് നടൻ പറഞ്ഞു. എന്നിട്ട് ഒരു വാച്ചിന്റെ പേരും പറഞ്ഞു. ഇത് കേട്ടതും ഉദ്ഘാടനത്തിനു ക്ഷണിക്കാൻ എത്തിയവർക്ക് സന്തോഷമായി. എന്നാൽ വാച്ചിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അവിടെയൊന്നും ലഭ്യമല്ലാത്ത ഒരു വാച്ച് ആയിരുന്നു അത്.

2 ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ അയാൾ കടത്തിലായി. ഇതു വെറും കഥയല്ല സത്യമാണ് എന്ന് ശ്രീനിവാസൻ പറയുന്നു. മറ്റൊരു അവസരത്തിൽ ഇതേ പ്രമുഖ നടൻ പ്രയോഗിച്ച സംഗതി ഒരു ടിവി മതി എന്നായിരുന്നു. ഏകദേശം മൂന്നു ലക്ഷം വിലയുള്ള ടിവിയായിരുന്നു നടൻ പറഞ്ഞത്. ഉദ്ഘാടനത്തിന് ആളുകൾ വിളിക്കാൻ വരുന്നതിനു മുമ്പ് തന്നെ ഇതിന്റെയൊക്കെ വില നോക്കി വെച്ച് ആണ് നടൻ കാര്യങ്ങൾ പറയുന്നത്. ഇങ്ങനെ പ്രമുഖ നടന്മാരെ മടുപ്പ് തോന്നിയിട്ടാകും ഇവർ ഒന്നും വേണ്ട പുതുമുഖം മതി എന്ന് ചില ആളുകൾ ചിന്തിക്കുന്നത് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply