അവിടെ ഞങ്ങൾ ശരിക്കും ജീവിക്കുകയായിരുന്നു – ക്യാമറ ഉണ്ടെന്നുപോലും മറന്നിരുന്നു പോയി – പേളി ശ്രീനിഷിനെ കുറിച്ച് പറഞ്ഞത് കേട്ടോ

2018 ലെ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു പേളിയെയും ശ്രീനിഷിനെയും പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. പേളി അവിടെവെച്ച് സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദും ആയി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. 2021ൽ ഇവർക്ക് ഒരു മകൾ ജനിച്ചു.
നിള എന്നാണ് മകളുടെ പേര്. തങ്ങൾ പ്രണയത്തിലായത് അറിഞ്ഞപ്പോൾ പലരും കരുതിയത് ബിഗ് ബോസിൽ നിലനിന്നു പോവാനുള്ള ഞങ്ങളുടെ ഐഡിയ ആയിരുന്നു എന്നാണ്.

കൂടെയുണ്ടായിരുന്ന മത്സരാർത്ഥികൾ പോലും അത്തരത്തിൽ ആയിരുന്നു കണ്ടത്. പേളി രണ്ടാമതും ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഏഴുമാസം ഗർഭിണിയായ പേളി മാണിയുടെ ബേബി ഷവർ ആഘോഷം നടന്നു. ഈ ആഘോഷത്തിനിടെ നൽകിയ അഭിമുഖത്തിനിടെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പേളി മാത്രമല്ല ഭർത്താവായ ശ്രീനിഷും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

അഭിമുഖത്തിനിടെ ബിഗ് ബോസ് ഷോയെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെയുള്ള പ്രണയകാലത്തെ കുറിച്ചായിരുന്നു ശ്രീനിഷ് കൂടുതലും പറഞ്ഞത്. അവിടെയുള്ള 100 ദിവസങ്ങളാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും ആ ദിവസങ്ങളിലൊക്കെ അവിടെ ക്യാമറ ഉണ്ടെന്ന് പോലും ഞങ്ങൾ മറന്നു പോയെന്നും പറഞ്ഞു. ഞങ്ങൾ ഗെയിമിൽ ആയിരുന്നില്ല ശ്രദ്ധ കൊടുത്തത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ അത് ഞങ്ങൾക്ക് ഗുണം മാത്രമേ ഉണ്ടാക്കിയുള്ളൂ.

ബിഗ് ബോസിൽ നിന്നും വിട്ടുപിരിയുമ്പോൾ വിഷമം ആയിരുന്നു. കൂടാതെ ശ്രീനിഷ് പറഞ്ഞത് തങ്ങൾ ബിഗ് ബോസ് പ്രൈസ് ആയി നിലുവിനെയാണ് കാണുന്നത് എന്നാണ്. പേളി ശ്രീനിഷിനെ കുറിച്ച് പറഞ്ഞത് ഈഗോ ഇല്ലാത്ത ആളാണെന്നാണ്. പൊതുവേ കുടുംബത്തിൽ സ്ത്രീകൾ കൂടുതലും പെർഫോം ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുമ്പോൾ ആണുങ്ങൾക്ക് ഇഷ്ടപ്പെടാറില്ല. എന്നാൽ ശ്രീനി അത്തരത്തിലുള്ള ആളല്ല. ശ്രീനിയും താനും നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടുതന്നെ എന്തും മനസ്സുതുറന്ന് സംസാരിക്കാനാകും എന്നും പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു സുഹൃത്തിനെ ജീവിതപങ്കാളിയായി കിട്ടിയത് ഭാഗ്യമല്ലേ എന്നും പേളി ചോദിച്ചു. വിവാഹത്തിനുശേഷം പേളിയും ശ്രീനിഷും ഒന്നിച്ച് ഇരിക്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സീരിയലിൽ അഭിനയിച്ച ശ്രീനിഷ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ സിനിമയിൽ അവസരം കിട്ടിയാൽ വീണ്ടും അഭിനയിക്കുമെന്നാണ് ശ്രീനി പറഞ്ഞത്. അവതാരികയായി തിളങ്ങിയ പേളിയും കുടുംബത്തിലേക്ക് ഒതുങ്ങി തീരുമാനാണ് ശ്രമിക്കുന്നത്.

ഇപ്പോൾ പേളിയും ശ്രീനിഷും തങ്ങളുടെ യൂട്യൂബ് ചാനലിൽ ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ശ്രീനിഷ് നൽകുന്ന പിന്തുണയാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്നും പേളി പറഞ്ഞു. പേളി പറഞ്ഞത് ജനുവരിയിലാണ് തനിക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നതെന്ന്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുടുംബത്തിൽ വൈകാതെ തന്നെ പുതിയ ഒരു കുഞ്ഞു അതിഥി എത്തുമെന്നും അതിൻ്റെ സന്തോഷത്തിലാണെന്നും പറഞ്ഞു. തങ്ങളുടെ കുടുംബം വലുതാകുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശ്രീനിഷും പേളിയും സംസാരിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply