സിനിമയുടെ പേരുപോലെ ചട്ടമ്പി ആയി ഇന്റർവ്യൂ നടത്തിയ പെൺകുട്ടിയോട് കേട്ടാൽ അറക്കുന്ന ഭാഷയിൽ സംസാരിച്ചു – പരാതി കൊടുത്തു പെൺകു

യുവതാരനിരയിൽ വളരെയധികം സ്വീകാര്യതയുള്ള ഒരു നടനാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസിക്കെതിരെ അതോടൊപ്പം തന്നെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയരാറുണ്ട്. അടുത്ത കാലത്തായിരുന്നു നടൻ ഒരു ഉദ്ഘാടനത്തിന് വേണ്ടി പണം വാങ്ങിയതിനു ശേഷം അവിടെ എത്തില്ല എന്ന് പറഞ്ഞത്. ശേഷം ഒരുപറ്റം ചെറുപ്പക്കാർ നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിമർശനം നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും നടനെതിരെ പുതിയൊരു വിമർശനം കൂടി എത്തിയിരിക്കുന്നത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രേമോഷന് ഇടയിലാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. മാധ്യമപ്രവർത്തകയായ ഒരു സ്ത്രീയാണ് പരാതി നൽകിയിരിക്കുന്നത്.

അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും അസഭ്യവർഷം നടത്തുകയും ഒക്കെ ചെയ്തു എന്നാണ് മാധ്യമപ്രവർത്തകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ പരാതിയിൽ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ഇടയിലായിരുന്നു ഈ സംഭവങ്ങൾ നടന്നിരുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടപ്പെടാതെ ആണ് ശ്രീനാഥ് ഭാസി മോശം ഭാഷകൾ നടത്തിയിരുന്നത് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേ ക്യാമറാമാനോടും ശ്രീനാഥ് വളരെ മോശമായി തന്നെ പെരുമാറി എന്നാണ് മാധ്യമ പ്രവർത്തകർ ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ ഇടപെട്ട സിനിമ നിർമാതാവിനോടും ശ്രീനാഥ് അക്രമാസക്തനായ രീതിയിലായിരുന്നു പെരുമാറിയതെന്നും പരാതിയിൽ പറയുന്നുണ്ട്.

പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയിൽ ആണ് ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മാധ്യമപ്രവർത്തക പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലൂടെ പറഞ്ഞിരിക്കുന്നത്. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത ഭാഷയിലുള്ള അ, ശ്ലീ, ല മാ ണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത് എന്നും പറയുന്നുണ്ട്. പരാതി കൊടുത്ത പെൺകുട്ടിയുടെ പരാതിയുടെ പ്രസക്തഭാഗങ്ങൾ എന്നത് ഇവയാണ്. ആദ്യത്തെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യം ആയ വീട്ടിൽ ആരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നത് നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നാണ്.

ഇന്റർവ്യൂവിന് ഇരിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞു. താനും തന്റെ സഹപ്രവർത്തകരും ജോലി തുടർന്നു. അടുത്ത ചോദ്യത്തോട് കൂടിയാണ് ഒരു പ്രകോപനവും മര്യാദയും പാലിക്കാതെ മുൻപിൽ ഇരിക്കുന്നത് ഒരു സ്ത്രീയാണെന്ന് പോലും നോക്കാതെ അയാൾ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് ആക്രോശിക്കുകയും ഉപദ്രവിക്കുവാനായി ശ്രമിക്കുകയും ചെയ്തത്. അതിന് ചാടി വരികയാണ് ചെയ്തത്. ക്യാമറ ഓൺ ആണ് എന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ തങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യുവാൻ വേണ്ടി അയാൾ ആവശ്യപ്പെട്ടു. ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്യിപ്പിച്ചു. ക്യാമറ ഓഫ് ചെയ്തതിനുശേഷമാണ് യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയിൽ ഉള്ള ചീത്ത വിളിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply