കുറെ എണ്ണം ഇപ്പോഴും പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് നോക്കിക്കൊണ്ട് ഇരിക്കും ! തുറന്നടിച്ചു ശ്രീലക്ഷ്മി അറക്കൽ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മിയുടെ ഓരോ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ ഗർഭധാരണത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മിയുടെ പുതിയൊരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിൽ ശ്രീലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്. പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ടിരിക്കും ചിലർ. അവർക്ക് ഗർഭം പ്രസവം എന്നൊക്കെ പറയുന്നത് ബന്ധപ്പെടൽ എന്ന ഒരു വഴിയിലൂടെ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് ഇന്നും പലരും ധരിച്ചു കൊണ്ടിരിക്കുന്നത്. വേറെ കുറെ മണ്ടന്മാർ വിചാരിക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമാണ് കുട്ടികൾ ഉണ്ടാവുക എന്നതാണ്. ഇവർക്ക് എന്താണ് നൂതന സാങ്കേതിക വിദ്യയുള്ള ഗർഭധാരണത്തെക്കുറിച്ച് ബോധം വയ്ക്കുക.

വാടക ഗർഭധാരണം ഒന്നും ആരും ഇവിടെ കേട്ടിട്ട് പോലുമില്ല എന്നതാണ് സത്യം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ജാസ്മിനോട് ഒരു അവതാരിക ഇത്തരത്തിൽ എന്തോ ഒന്ന് ചോദിച്ചത് ഇപ്പോഴും താൻ ഓർമിക്കുന്നുണ്ട്. ഇതു പോലുള്ള പൊട്ടത്തരങ്ങൾ ആണ് ആളുകൾ പലപ്പോഴും ഏറ്റെടുക്കുന്നത്. ഗർഭം ഒക്കെ ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമല്ലേ എന്തിനാണ് മനുഷ്യർ ഇത്രയും മോശമായ കമന്റുകൾ ഇക്കാര്യത്തിൽ ഇടുന്നത് എന്നും ശ്രീലക്ഷ്മി അറക്കൽ ചോദിക്കുന്നുണ്ട്. പലകാര്യങ്ങളിലും അഭിപ്രായം രേഖപ്പെടുത്താൻ മടികാണിക്കാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ.

അതുകൊണ്ടു തന്നെ ശ്രീലക്ഷ്മിയുടെ കുറിപ്പുകൾ എപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഈ ഒരു കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്. നയൻതാര അമ്മ ആയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചയായി മാറിയിരിക്കുന്നത്. നയൻതാര ഗർഭം ധരിച്ചല്ല ഒരു കുഞ്ഞിന് ജന്മം നൽകിയത് എന്നതാണ് പലരും നടിയെ വിമർശിക്കാൻ കാരണമായി മാറിയിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര കുഞ്ഞിനെ പ്രസവിച്ചത് എന്ന വിവരം പുറത്തു വന്നത്.

ആ നിമിഷം മുതൽ തന്നെ പലരും മോശം കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു ചെയ്തത്. നയൻതാരയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞവർ പോലും പിന്നീട് മോശം കമന്റുകളും ആയി എത്തുന്ന ഒരു സാഹചര്യമാണ് കണ്ടു വന്നത്. ഒരു പെൺകുട്ടി അവളുടെ ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനമെടുത്തതിൽ ആർക്കാണ് ഇത്രയും വേദനിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ് ഇത് എന്നിരിക്കെ എന്തിനാണ് ഇത്തരത്തിൽ ആളുകൾ ഇക്കാര്യത്തിൽ അഭിപ്രായങ്ങളുമായി എത്തുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply