ആണുങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ എപ്പോഴും ഒരു പെണ്ണ് വേണം എന്നാൽ പെണ്ണുങ്ങൾക്ക് ആണുങ്ങളില്ലാതെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും എന്ന് ശ്രീലക്ഷ്മി

വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയ ആയ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ. പറയാനുള്ളത് യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന ശ്രീലക്ഷ്മിയുടെ ശീലം പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയായിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളൊന്നും ശ്രീലക്ഷ്മിയെ പിന്തിരിക്കാറില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് ശ്രീലക്ഷ്മിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യും.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ശ്രീലക്ഷ്മി മിക്ക വിഷയങ്ങളിലും തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ശ്രീലക്ഷ്മിയുടെ അഭിപ്രായങ്ങൾ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. ഒരുപാട് ആളുകൾ താരത്തിനെ പിന്തുണയ്ക്കുകയും പലരും വിമർശിക്കുകയും ചെയ്യുന്നു. ആളുകൾ തുറന്നു സംസാരിക്കാൻ മടിക്കുന്ന പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട് ശ്രീലക്ഷ്മി. തന്റെ കുറിപ്പുകൾക്ക് മോശമായി കമന്റ് ഇടുന്നവർക്ക് അസ്സൽ മറുപടി നൽകാറുണ്ട് താരം.

ഇപ്പോൾ ഇതാ “ജയ ജയ ജയ ജയ ഹേ” എന്ന ചിത്രത്തിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഈയടുത്ത് തീയേറ്ററിൽ മുഴുവനും പൊട്ടിച്ചിരി പടർത്തിയ ചിത്രമായിരുന്നു ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ജയാ ജയാ ജയ ജയ ഹേ”. ചിരിയിലൂടെ ചില ചിന്തകളാണ് ഈ ചിത്രം മലയാളികൾക്ക് ഉണർത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് തീർത്തും അപരിചിതമായ ഒരു വീട്ടിലേക്ക് പോകുന്ന പെൺകുട്ടി എങ്ങനെയാണ് കരുത്തുള്ളവളാവേണ്ടത് എന്ന് മനസ്സിലാക്കി തരികയാണ് ഈ കൊച്ചു ചിത്രം.

ചിത്രം റിലീസ് ചെയ്തത് മുതൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. തിരക്കിനിടയിലാണ് ശ്രീലക്ഷ്മി ചിത്രം കണ്ടത്. കിടിലൻ പടം എന്ന് ശ്രീലക്ഷ്മി വിലയിരുത്തുന്നു. ദർശന രാജേന്ദ്രൻ അസാധ്യ അഭിനയം തന്നെയാണ് കാഴ്ചവെച്ചത്. നീണ്ട വലിയ ഡയലോഗുകൾ ഒന്നും ഇല്ലെങ്കിലും തന്റെ പ്രകടനം കൊണ്ട് ഒരു രക്ഷയില്ലാത്ത പെർഫോമൻസ് തന്നെ ദർശന കാഴ്ചവച്ചു. ഒരുപാട് നാളുകൾക്ക് ശേഷം കുറേ ചിരിക്കാൻ പറ്റിയ ഒരു സിനിമ.

ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും എല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നു ശ്രീലക്ഷ്മി. ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്തെന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ചിത്രം ഹൗസ് ഫുൾ ആയി തീയേറ്ററുകൾ ഓടിക്കൊണ്ടിരിക്കുന്നു എന്നതാണ്. കാരണം പണ്ടൊക്കെ ഇതുപോലെ പൊളിറ്റിക്സ് പറയുന്ന ചിത്രങ്ങൾ ഫിലിം ഫെസ്റ്റിവലുകളിൽ മാത്രം ഒതുങ്ങുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് അതിന്റെ രൂപവും ഭാവവും മാറി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമ എത്തിക്കഴിഞ്ഞത് ഒരുപാട് സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് ശ്രീലക്ഷ്മി.

ഇതുപോലുള്ള സിനിമകൾ കണ്ടു വളരുന്ന പെൺകുട്ടികൾ കിടിലൻ ആയി വളരും. അതോർത്തിട്ട് ഒരുപാട് സന്തോഷമുണ്ടെന്നും ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ചു. ഏതൊരു സ്ത്രീക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ ദർശന അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ഒരുപാട് മിടുക്കികൾ ആയ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ അടിയും മേടിച്ച് ഇരിക്കുന്നുണ്ട്. അത്തരം പെൺകുട്ടികൾക്ക് അടി കിട്ടുമ്പോൾ തിരിച്ചടിക്കാനുള്ള ഒരു പ്രചോദനമാകട്ടെ ഈ സിനിമ എന്ന് ശ്രീലക്ഷ്മി അറക്കൽ പറയുന്നു.

ഈ സിനിമ കണ്ടപ്പോൾ ശ്രീലക്ഷ്മി മനസ്സിലാക്കിയ ഒരു കാര്യം എന്തെന്നാൽ വർഷങ്ങൾക്കു മുമ്പ് ശ്രീലക്ഷ്മി എടുത്ത ഒരു തീരുമാനത്തിന്റെ പേരിലാണ് ഇന്ന് ഈ സ്ഥാനത്ത് അവർ നിൽക്കുന്നത് എന്നാണ്. അത് മറ്റൊന്നുമല്ല, പഠിക്കണം എന്ന തീരുമാനമായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷേ ഈ ചിത്രത്തിലെ ജയയെ പോലെ ഏതെങ്കിലും അടുക്കളയിൽ താനും ഒതുങ്ങി പോകുമായിരുന്നു എന്ന് ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. പഠിക്കണമെന്ന് ശക്തമായ ആഗ്രഹം ഉള്ള ഒരുപാട് പെൺകുട്ടികൾ നമുക്കിടയിലുണ്ട്.

അവരെ പെട്ടെന്ന് കെട്ടിച്ചുവിടാൻ നോക്കാതെ വിദ്യാഭ്യാസം കൊടുക്കുക. എന്തു പ്രതിസന്ധികൾ നേരിട്ടാലും അതെല്ലാം ചവിട്ടിത്തെറിപ്പിച്ച് അവർക്ക് വിദ്യാഭ്യാസം നൽകുക. കാരണം വിദ്യാഭ്യാസത്തിനു മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയു. സ്വന്തം കാലിൽ നിൽക്കാൻ പറ്റാത്ത, അഭിപ്രായം ഇല്ലാത്ത പെണ്ണിന് ഈ ലോകത്ത് പുല്ലുവില പോലുമില്ല. അതുകൊണ്ട് വലിയ വീട്ടിൽ ജനിച്ചാലും ചെറിയ വീട്ടിൽ ജനിച്ചാലും പെൺകുട്ടികൾ സ്വന്തം കാലുകൾ നിൽക്കുക, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുക.

കാരണം എത്ര നല്ലതായി ജീവിച്ചാലും നിനക്ക് ചീത്ത പേരു തന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നിനക്ക് ചുറ്റും ഉള്ളത്. ചീത്തപ്പേര് കേട്ട് ഭയക്കാതെ അത് ഒരു അംഗീകാരമായി കണ്ടു സ്വന്തം അഭിപ്രായം അനുസരിച്ച് വിവേകപൂർവ്വം ജീവിക്കുക. ഇതുപോലെ ഒരുപാട് ചിന്തകൾ ഉണർത്തുന്ന ഒരു സിനിമ കേരളത്തിന് നൽകിയ സംവിധായകന് നന്ദി അറിയിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. ഒരുപാട് രംഗങ്ങൾ കണ്ട് കരഞ്ഞുപോയി. നർമ്മത്തിൽ പൊതിഞ്ഞ് ഇങ്ങനെയൊരു ചിത്രം ഉണ്ടാക്കി മലയാളി ആണഹന്തയ്ക്ക് വിട്ടുകൊടുത്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.

എല്ലാവരെയും പീഡിപ്പിച്ചു പേടിപ്പിച്ചു നടക്കാൻ എളുപ്പമാണ് എന്നാൽ കണ്ണ് എഴുതാൻ കുറച്ചു ധൈര്യവും ഏകാഗ്രതയും വേണം. ഇതെല്ലാം ബ്രില്യന്റ് രംഗങ്ങൾ ആയിരുന്നു. ഇതു വരെ ചിത്രം കാണാത്തവർ ഉടൻ തന്നെ പോയി കാണുക. ചിത്രത്തിൽ ബേസിൽ ജോസഫ് പറഞ്ഞ ഒരു കാര്യമുണ്ട്, പെണ്ണുങ്ങൾക്ക് ആണുങ്ങളില്ലാതെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റും പക്ഷേ ആണുങ്ങൾക്ക് ജീവിക്കാൻ എപ്പോഴും ഒരു പെണ്ണ് വേണം, സന്തോഷത്തോടെ ജീവിക്കാൻ. എന്ന് ഒരു പ്രൗഡ് ഫെമിനിച്ചി എന്ന് കുറിച്ച് കൊണ്ട് ശ്രീലക്ഷ്മി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply