മോഹൻലാൽ ഒരൊറ്റ ആള് കാരണം എനിക്ക് എന്റെ വീട് വിൽക്കേണ്ടി വന്നു – മമ്മുക്ക എന്നോട് പിണങ്ങിയത് ഈ കാരണം കൊണ്ട് – സൂപ്പർ താരങ്ങൾക്ക് തന്നോടുള്ള നീരസത്തെ കുറിച്ച് ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി !

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. ഇപ്പോൾ ഇതാ താര രാജാക്കന്മാർക്കെതിരെ ആഞ്ഞടിക്കുകയാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമയിനെ താരാധിപത്യത്തിലേക്ക് കൊണ്ടു വന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും എന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഇരുവർക്കും ശ്രീകുമാരൻ തമ്പിയോട് ഉള്ള പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. പണ്ടു കാലങ്ങളിൽ തിയേറ്ററുകാർക്ക് വേണ്ടിയിരുന്നത് ശ്രീകുമാരൻ തമ്പിയുടെയും കെ എസ് സേതുമാധവന്റെയും വിൻസെന്റേയും എല്ലാം സിനിമകൾ ആയിരുന്നു.

എന്നാൽ പിന്നീട് അങ്ങോട്ട് മമ്മൂട്ടിയുടെയും മോഹൻലാലിനെയും സിനിമകൾ മാത്രം തിയേറ്ററുകൾ ആവശ്യപ്പെടാൻ ആരംഭിച്ചു. ഇതോടെയാണ് സിനിമ ചെയ്യുന്നത് നിർത്തിയത് എന്ന് ശ്രീകുമാരൻ തമ്പി തുറന്നടിച്ചു. പ്രേം നസീറും ജയനും സോമനും സുകുമാരന്റെയും കാലത്ത് സൂപ്പർ താരാധിപത്യമൊന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് വന്നത് മോഹൻലാലും മമ്മൂട്ടിയും ആണ്. അതുവരെ മലയാള സിനിമയിൽ സംവിധായകനായിരുന്നു താരങ്ങളെ സൃഷ്ടിച്ചതെങ്കിൽ ഇവർ വന്നതോടെ ഇവർ രണ്ടുപേരും സംവിധായകരെ സൃഷ്ടിക്കുവാൻ തുടങ്ങി.

മമ്മൂട്ടിക്ക് ആദ്യമായി നായകവേഷം ലഭിച്ചത് ശ്രീകുമാരൻ തമ്പിയുടെ “മുന്നേറ്റം” എന്ന ചിത്രത്തിൽ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടി ഒരുപാട് പരിഭ്രമിക്കുന്നുണ്ടായിരുന്നു. പാട്ട് രംഗം എടുക്കുമ്പോൾ ലിപ് സിങ്ക് ആകാതെ വന്നപ്പോൾ മമ്മൂട്ടി ആശങ്കപ്പെട്ടത് ശ്രീകുമാരൻ തമ്പി ഇന്നും ഓർക്കുന്നു. പിന്നീട് “വിളിച്ചു വിളി കേട്ടു” എന്ന ചിത്രത്തിൽ ആയിരുന്നു ഇവർ ഒന്നിച്ചത്. ഈ ചിത്രത്തിൽ ധനഞ്ജയനെ മാറ്റി മറ്റൊരു ഛായാഗ്രാഹകനെ വെക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോൾ ശ്രീകുമാരൻ തമ്പി അത് ശക്തമായി എതിർക്കുകയായിരുന്നു. പകരം നിങ്ങളെ മാറ്റിയാൽ എങ്ങനെ ഇരിക്കും എന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. ഈ സംഭവത്തിനു ശേഷം മമ്മൂട്ടി ഡേറ്റ് തന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

വില്ലൻ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തിയ മോഹൻലാൽ ആദ്യമായി നായകനാകുന്നത് ശ്രീകുമാരൻ തമ്പിയുടെ “എനിക്കും ഒരു ദിവസം” എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ മോഹൻലാലിനെ നായകനാക്കിയത് ജനം അംഗീകരിക്കാത്തതു കൊണ്ട് ആ സിനിമ പരാജയപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ “ആധിപത്യ”ത്തിൽ പ്രേംനസീർ, മധു, മോഹൻലാൽ എന്നിവരായിരുന്നു നായകന്മാർ. മമ്മൂട്ടിയെ ആക്കണമെന്ന് വിതരണക്കാർ പറഞ്ഞെങ്കിലും അത് ശ്രീകുമാരൻ തമ്പി ശക്തമായി എതിർക്കുകയായിരുന്നു.

മൂന്നാമത്തെ സിനിമയായ “യുവജനോത്സവം” സൂപ്പർ ഹിറ്റ് ആയതോടെ മോഹൻലാൽ ഒരു സൂപ്പർ താരമായി ഉയരുകയായിരുന്നു. എന്നാൽ അതിനുശേഷം മോഹൻലാൽ കാൾ ഷീറ്റ് തരാതെ ആയെന്നു ശ്രീകുമാരൻ തമ്പി പങ്കുവെച്ചു. ആറു മാസത്തിനു ശേഷം ഒരു സിനിമ ചെയ്യാം എന്ന് മോഹൻലാൽ വാക്കു കൊടുത്തെങ്കിലും അദ്ദേഹം തന്നെ വഞ്ചിച്ചു എന്ന് തുറന്നു പറയുകയാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തെ വിശ്വസിച്ചു ഒരു വിതരണ കമ്പനി ആരംഭിക്കാൻ വീട് 11 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

എന്നാൽ അതെല്ലാം വെറുതെയായി. ഇന്നാണെങ്കിൽ 17 കോടിയോളം വരുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മോഹൻലാൽ നല്ല നടൻ ആണ് എന്ന് പറഞ്ഞതാണ് മമ്മൂട്ടിക്ക് തന്നോട് ദേഷ്യം തോന്നാൻ കാരണമെന്ന് ശ്രീകുമാർ തമ്പി പറയുന്നു. മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ അന്നത്തെ ജൂറിയിൽ ശ്രീകുമാരൻ തമ്പിയും ഉണ്ടായിരുന്നു. ഒരു വടക്കൻ വീരഗാഥയും കിരീടവും അവസാന റൗണ്ടിൽ ഉണ്ടായിരുന്നു. കെ ജി ജോർജും ശ്രീകുമാരൻ തമ്പിയും വേറെ കമ്മിറ്റികളിൽ ആയിരുന്നു.

നാലു കമ്മിറ്റികൾ മോഹൻലാൽ മികച്ച നടൻ എന്നു പറഞ്ഞപ്പോൾ ജോർജിന്റെ കമ്മിറ്റി മാത്രം മമ്മൂട്ടിയെ പിന്തുണച്ചു. മമ്മൂട്ടിക്ക് വാക്ക് കൊടുത്തതു പോലെ ആയിരുന്നു അവരുടെ പ്രതികരണം. എന്നാൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കണമെന്ന് ശ്രീകുമാർ തമ്പി ഉറച്ചുനിന്നു. പക്ഷേ നോർത്തിലെ സിനിമക്കാരുമായി നല്ല അടുപ്പം ആയിരുന്നു ജോർജിന്. ഒരു പാർട്ടി നടത്തിയതോടെ ആറ് ജൂറി അംഗങ്ങൾ തീരുമാനം മാറ്റി. അടുത്ത ദിവസം വോട്ടിംഗ് നടത്തിയപ്പോൾ മമ്മൂട്ടിക്ക് 11 വോട്ടും മോഹൻലാൽ അഞ്ചു വോട്ടുമായി. എന്നാൽ ശ്രീകുമാരൻ തമ്പിയും ബസു ബട്ടാചാര്യയും മോഹൻലാലിന് വേണ്ടി ശക്തമായി വാദിച്ചു. മമ്മൂട്ടിയോട് പ്രത്യേക ദേഷ്യമോ മോഹൻലാലിനോട് പ്രത്യേകം സ്നേഹമോ ഉണ്ടായിട്ടല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്നാമതും ജൂറിയിൽ എത്തിയപ്പോൾ “ഭരതം” പരിഗണനയിൽ ഉണ്ടായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു ജൂറി ചെയർമാൻ. അദ്ദേഹം മമ്മൂട്ടിയുടെ ആളായിരുന്നു. അന്നും ശ്രീകുമാരൻ തമ്പി മോഹൻലാലിനെ ശക്തമായി പിന്തുണച്ചു. മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ നേടുകയും ചെയ്തു. ഇതോടെ മമ്മൂട്ടിക്ക് അദ്ദേഹത്തോടുള്ള നീരസം കൂടുകയും ചെയ്തു. മോഹൻലാൽ കാരണമാണ് തനിക്ക് വീട് നഷ്ടമായത്. പ്രതികാരം ചെയ്യാൻ കരുതിയെങ്കിൽ അദ്ദേഹത്തിന് അവാർഡ് നൽകില്ലായിരുന്നു. എന്നാൽ അത് കാണിക്കാത്തത് എന്റെ വ്യക്തമാണെന്ന് ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply