ആരാധനാലയങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്, മുസ്ലീം പള്ളികളിലേക്ക് നോക്കിയാലും ഇതേ അവസ്ഥ – നിസ്ക്കരിക്കാ൯ യൂസഫലി വന്നാലും മമ്മൂട്ടിവന്നാലും വരി പോലെ പിന്നിൽ ഇരുന്ന് പ്രാർത്ഥന നടത്തും.

സമകാലിക വിഷയങ്ങളെ കുറിച്ച് എപ്പോഴും തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. അടുത്ത സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിഷയമാണ് ശബരിമലയിലെ വിഐപി ദർശനം. ഇക്കാര്യത്തെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇപ്പോൾ ശ്രീജിത്ത് എത്തുന്നത്. ശബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും വയോധികരും ഉൾപ്പെടെയുള്ള സാധാരണക്കാരായ ഭക്തര് പോലും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുകയാണ് എന്നും അവർക്ക് വെള്ളം പോലും നൽകുന്നില്ല എന്നുമൊക്കെയാണ് ശ്രീജിത്ത് പറയുന്നത്.

ആരാധനാലയങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം ക്രിസ്ത്യൻ പള്ളിയാണ് എന്നും അവിടെ എപ്പോഴും ദർശന സൗകര്യമുണ്ട് എന്നുമാണ് പറയുന്നത് എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ ആണ് ക്രിസ്ത്യൻ പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത. കുളിച്ചു ശുദ്ധിയായില്ലെങ്കിലും ആർത്തവം ഉണ്ടായെങ്കിലും ക്രിസ്ത്യൻ പള്ളികളിൽ കയറാൻ സാധിക്കും. ഇനി മുസ്ലിം പള്ളിയിലേക്ക് നോക്കുകയാണെങ്കിൽ അവിടെ യൂസഫലി വന്നാലും മമ്മൂട്ടി വന്നാലും പുറകിലിരുന്ന് നിസ്കരിക്കണം ദൈവത്തിന് എല്ലാവരും തുല്യരാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. അതുപോലെതന്നെ പലതും തിരുത്തപ്പെടണം എന്നാണ് ശ്രീജിത്ത് പറയുന്നത്.

ശ്രീജിത്ത് പെരുമാനയുടെ കുറിപ്പ് പൂർണ്ണരൂപം വായിക്കാം “ഡൈബവും VIP യും പിന്നെ അഗതികളായ ഭക്തരും ❓️ നിലവിൽ ശബരിമലയിലെ VIP ദർശന ഇടപാടുകൾ നിഷ്‌ക്കളങ്ക ഭക്തർക്ക് നേരെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ! ശബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉൾപ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല. ഹൃദയസംബന്ധ രോഗിയായ ഒരു കുഞ്ഞുമോളുടെ ജീവൻ ഇന്നലെ പൊലിഞ്ഞത് അന്ധമായ വിശ്വാസത്തിന്റെയും, അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയിലാണ്.

ലക്ഷക്കണക്കിന് മനുഷ്യർ ശ്വാസമെടുക്കാൻ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നാണല്ലോ വയ്പ്പ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലും , ഗുരുവായൂരിലും ഇതേ അവസ്ഥയായിരുന്നു നാളിതുവരെ.. പറയാതെ വയ്യ, ആരാധനാലയങ്ങളിൽ എനിയ്ക്ക് ഏറെ ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്.. ⛪ എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ… അവിടെ നിങ്ങളുടെ ജാതിയോ മതമോ ലിംഗമോ അന്വേഷിക്കാൻ കാവൽക്കാരനുണ്ടാകില്ല.

സ്ത്രീകൾക്ക് മെൻസസ് നേരത്തും കുറ്റബോധം കൂടാതെ കയറിയിരിക്കാം.. കുളിച്ച് ശുദ്ധിയായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല..
ആരാധന നടക്കുന്ന നേരത്തൊഴികെ എന്ത് നിശബ്ദതയാണവിടെ.. നിങ്ങൾക്ക് സ്വപ്നം കാണണോ,കരയണോ, ചിരിയ്ക്കണോ.. ഒരാളും വരില്ല ശല്യപ്പെടുത്താൻ.

ഫോട്ടോയെടുത്താൽ വിശുദ്ധി നഷ്ടപ്പെടുന്ന ദൈവവുമില്ലവിടെ. ഇനി മുസ്ലീം പള്ളികളിലേക്ക് നോക്കിയാൽ. നിസ്ക്കരിക്കാ൯ യൂസഫലി വന്നാലും മമ്മൂട്ടിവന്നാലും ദേ ഇതുപോലെ പിന്നിൽ ഇരുന്നു വേണമെങ്കിൽ നിസ്ക്കരിച്ചു പോയ്ക്കോണം അവരുടെ ദൈവത്തിന്റെ മുന്നിൽ വലിയവനെന്നൊ ചെറിയവനെന്നൊ ഇല്ലെത്രേ. തിരുത്തപ്പെടണം. ശ്രീജിത്ത്‌ പെരുമന”

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply