വെളുപ്പിന് 3.15 ഓടെ ഭാര്യയെയും മരുമകനേയും സർവീസ് റിവോൾവ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തമായി ആത്മഹത്യ ചെയ്തു എസ്‌പി . ഞെട്ടൽ മാറാതെ കുടുംബം

പൂനെയിൽ നിന്ന് ഒരു വ്യത്യസ്തമായ വാർത്തയാണ് പുറത്ത് വരുന്നത് ഭാര്യയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സൂപ്രണ്ട് ആയ വ്യക്തി ആത്മഹത്യ ചെയ്തു എന്നതാണ് ഈ വാർത്ത. അമരാവതിയിലെ എസ്‌പിയായ ഭരത് കെ വാദമാണ് മരണപ്പെട്ടത് ഭാര്യ മോനേ സഹോദര പുത്രൻ ദീപക് എന്നിവരെ വെടിവെച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. പുലർച്ചയോടെയാണ് സംഭവം നടക്കുന്നത്. പുലർച്ച വീട്ടിലെത്തിയ എസ് പി സർവീസ് റിവോൾവർ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു സംഭവത്തിൽ ചതുർശൃംഖീ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അവധിയിലായ എസ് പി ശനിയാഴ്ച ലക്ഷ്മൺ നഗറിലെ വീട്ടിലെത്തിയ എന്നാണ് പോലീസ് അന്വേഷണത്തിൽ പറയുന്നത്, പുലർച്ചെ മൂന്നേകാലോടെയാണ് അദ്ദേഹം തന്റെ സ്വകാര്യ പിസ്റ്റൽ ഉപയോഗിച്ച് ഭാര്യയ്ക്കും മരുമകനും നേരെയു ശേഷം സ്വയം വെടിവെച്ചു എന്നും പോലീസ് സംശയിക്കുന്നുണ്ട് . എസ്പിയുടെ അമ്മയും മറ്റ് ആൺമക്കളും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് ഈ ഒരു കൊലപാതകം നടക്കുന്നത്. വെടിവയ്ക്കുന്ന ശബ്ദം കേട്ട വീട്ടുകാരാണ് സംഭവം പോലീസിനെ അറിയിക്കുന്നതും ഉടൻതന്നെ പോലീസ് സംഘം സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു

ആത്മഹത്യ കുറിപ്പുകൾ ഒന്നും തന്നെ ഇതുവരെയും കണ്ടെത്തുകയും ചെയ്തിട്ടില്ല സംഭവത്തിനെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ് എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശശികാന്ത് പറഞ്ഞത്. കുടുംബപരമായ പ്രശ്നങ്ങളായിരിക്കാം ഇതിന് കാരണം എന്ന് തന്നെയാണ് വിശ്വസിക്കാൻ സാധിക്കുന്നത്. പുലർച്ചെ എത്തിയതിനുശേഷം ആണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് . പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് ആയിരിക്കാം ഇത്തരം ഒരു തീരുമാനം ഉണ്ടായത് എന്നാണ് വിശ്വസിക്കാൻ സാധിക്കുന്നത്.

കൃത്യമായ അന്വേഷണത്തിലൂടെ എന്തായിരിക്കും മരണകാരണമെന്ന് വ്യക്തമാകും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് തന്നെ വ്യക്തമായ ഒരു കാരണമില്ലാതെ സ്വന്തം സർവീസ് ഉപയോഗിച്ച് രണ്ടുപേരെ ഇല്ലാതാക്കാൻ അദ്ദേഹം തീരുമാനിക്കില്ല എന്ന് വ്യക്തമാകുന്നുണ്ട് എന്നാണ് പലരും പറയുന്നത്. ശക്തമായ രീതിയിൽ തന്നെ ഇതിനെതിരെ അന്വേഷണം ആവശ്യമാണ് എന്നും പലരും പറയുന്നുണ്ട് . കർമ്മനിരതനായ ഒരു പോലീസുകാരൻ ഒരിക്കലും ഇത്തരത്തിൽ ഒരു പ്രവർത്തി വെറുതെ ചെയ്യില്ല എന്നും വ്യക്തമായി തെളിവുകളില്ലാതെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഉണ്ടാവാൻ പോകുന്നില്ല എന്നുമാണ് പലരും പറയുന്നത്. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം വേണമെന്നാണ് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply