അവന്റെ നോട്ടവും സംസാരവുമൊക്കെ തന്റെ ശരീരത്തെക്കുറിച്ച്‌ മാത്രമായിരുന്നു – അത് കൂടിയപ്പോൾ ഞാൻ അവനെ ഉപേക്ഷിച്ചു

ടിക് ടോക് വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ നർത്തകിയും നടിയുമായ താര കല്യാണിൻ്റെയും വെങ്കിടേഷിൻ്റെയും മകളാണ്. സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത് അർജുൻ സോമശേഖരനെയാണ്. സൗഭാഗ്യക്കും അർജുനും ഒരു മകളാണ്. സൗഭാഗ്യ ഭർത്താവായ അർജ്ജുനൊപ്പം ഒരു ഇൻ്റർവ്യൂവിൽ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

സൗഭാഗ്യ തൻ്റെ പഴയ പ്രണയത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിനു മുൻപേ തന്നെ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും അത് പിന്നീട് പരാജയപെട്ടെന്നും പറഞ്ഞു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു ജിമ്മനോടായിരുന്നു പ്രണയം തോന്നിയത്. അയാളുടെ ശരീര സൗന്ദര്യം കണ്ടുകൊണ്ടായിരുന്നു പ്രണയിച്ച് തുടങ്ങിയതെന്നും. കുറച്ചുനാൾ കഴിഞ്ഞതിനു ശേഷം പല കാരണങ്ങൾ കൊണ്ട് പ്രണയത്തിൽ വിള്ളലുണ്ടായെന്നും സൗഭാഗ്യ പറഞ്ഞു.

ദിവസങ്ങൾ കഴിയുംതോറും ലവർ പല നിർദ്ദേശങ്ങൾ തരാൻ തുടങ്ങിയെന്നും സൗഭാഗ്യ പറഞ്ഞു. വാട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സൗഭാഗ്യ പറഞ്ഞത് താൻ ഗേൾസ് ഓൺലി സ്കൂളിലും കോളേജുകളിലും ഒക്കെയായിരുന്നു പഠിച്ചത് അതുകൊണ്ടുതന്നെ ഇതൊക്കെ തനിക്ക് പുതിയ അറിവായിരുന്നെന്നും. കൂടാതെ താൻ കരുതിയത് എല്ലാ ആണുങ്ങളും ഇത്തരത്തിലാണെന്നും.

ലവർ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അനുസരിച്ചിട്ടും അദ്ദേഹത്തെ മാത്രം സ്നേഹിച്ചിട്ടും പിന്നീടും പല കാര്യങ്ങളും ആവശ്യപ്പെട്ടു. തൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെ എവിടേക്കെങ്കിലും പോകണമെങ്കിൽ ലവറുടെ അനുവാദം ചോദിച്ചിട്ട് വേണം എന്ന അവസ്ഥവരെ എത്തിയിരുന്നെന്ന്. ലവർ പറയുന്നതൊക്കെ കേൾക്കുന്നതുകൊണ്ടുതന്നെ വീണ്ടും പല ആവശ്യങ്ങളും ഉന്നയിച്ചു. എന്നാൽ കുറച്ച് നാളുകൾക്കു ശേഷം അയാളുടെ നോട്ടവും സംസാരവും ഒന്നും ശരിയല്ലെന്ന് തോന്നിത്തുടങ്ങി.

സൗഭാഗ്യ പറഞ്ഞത് ലൗവറിൻ്റെ നോട്ടവും സംസാരവുമൊക്കെ തൻ്റെ ശരീരത്തെക്കുറിച്ചായെന്ന്.
താൻ തടിച്ചിയാണെന്നും, സൗന്ദര്യമില്ലെന്നും, കൂടാതെ ആഹാരക്രമത്തിൽ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ തുടങ്ങിയെന്നും സൗഭാഗ്യ പറഞ്ഞു. എന്നാലും തനിക്ക് അയാളോട് സ്നേഹം മാത്രമായിരുന്നെന്നും. പിന്നീട് തന്നോട് സ്ത്രീധനത്തെക്കുറിച്ച് അയാൾ സംസാരിക്കാൻ തുടങ്ങിയെന്നും സൗഭാഗ്യ പറഞ്ഞു.

തൻ്റെ ലവറിന് അറിയാം താൻ ഒറ്റ മകളാണ് എന്നുള്ളത്. എന്നിട്ടും പണത്തെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമൊക്കെ പറഞ്ഞത് തനിക്ക് സഹിക്കാൻ കഴിയാതെ വന്നെന്നും സൗഭാഗ്യ പറഞ്ഞു. പല കാര്യങ്ങളും അതിർവരമ്പ് കടന്നപ്പോൾ തനിക്ക് അയാളുമായി ഒത്തുചേർന്നു പോകുവാൻ സാധിക്കുകയില്ല എന്ന് മനസ്സിലായി. ആ ബന്ധം ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകില്ല എന്ന് ഉറപ്പായതോടെ ആ പ്രണയ ബന്ധം ഒഴിവാക്കി എന്നും സൗഭാഗ്യ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply