എല്ലാം പെട്ടന്ന് ആയിരുന്നു – സന്തോഷ വാർത്തയുമായി സൗഭാഗ്യയും കുടുംബവും ! ദമ്പതികൾക്ക് എല്ലാ ആശംസകളും നേർന്നു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമ-സീരിയൽ രംഗത്തേക്ക് ഒന്നും എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സൗഭാഗ്യക്ക് സാധിച്ചിട്ടുണ്ട്. ഡബ്സ്മാഷ് ക്വീൻ എന്നായിരുന്നു സൗഭാഗ്യയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. വേറിട്ട ആശയവും അഭിനയ മികവ് കൊണ്ടും ഒരുപാട് ഡബ്സ്മാഷ് വീഡിയോകൾ ചെയ്തിട്ടുള്ള സൗഭാഗ്യ ഇതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയായിരുന്നു.

വളരെ നിഷ്കളങ്കമായ സംസാരശൈലി ആണ് സൗഭാഗ്യയുടേത്. സമൂഹമധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സൗഭാഗ്യയെ പോലെ തന്നെ മലയാളികൾക്ക് പരിചിതമാണ് ഭർത്താവ് അർജുൻ സോമശേഖറിനെ. താര കല്യാണിനഗറെ നൃത്ത സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അർജുൻ സോമശേഖർ മികച്ച നർത്തകനും ടാറ്റൂ ആർട്ടിസ്റ്റും കൂടിയാണ്.

2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. സൗഭാഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അർജുൻ സോമശേഖരൻ. “ചക്കപ്പഴം” എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ സജീവമായിരുന്നു അർജുൻ. എന്നാൽ പരമ്പരയിൽ നിന്നും അർജുൻ പിന്മാറിയത് ആരാധകരെ ഒരുപാട് നിരാശപ്പെടുത്തി.

മറ്റു തിരക്കുകൾ കാരണമായിരുന്നു പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നത് എന്ന് അർജുൻ വിശദീകരിച്ചിരുന്നു. ഇവരെപ്പോലെ തന്നെ സുധാപ്പൂ എന്ന ഓമനപ്പേരിൽ വിളിക്കുന്ന മകൾ സുദർശനയും ഒരു സെലിബ്രിറ്റി തന്നെയാണ്. സുദാപ്പുവിന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഇപ്പോൾ ഇതാ ഏതാനും ദിവസങ്ങളിൽ “ചക്കപ്പഴം” എന്ന പരമ്പരയിൽ അർജുനെ വീണ്ടും കാണാം എന്ന സൂചനയാണ് സൗഭാഗ്യ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ അറിയിക്കുന്നത്.

താടിയൊക്കെ വടിച്ച് കൊമ്പൻ മീശയുമായുള്ള അർജുന്റെ ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. “അർജുൻ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് ഊഹിക്കാമോ. ഈ ദിവസത്തിനു വേണ്ടിയുള്ള ഒരുപാട് സന്ദേശങ്ങളാണ് എന്റെ ഇൻബോക്സിൽ നിറഞ്ഞിട്ടുള്ളത്. ഒരാൾ വീണ്ടും റീ എൻട്രി നടത്താൻ പോവുകയാണ്. ഞാൻ നിന്നിൽ ഒരുപാട് അഭിമാനിക്കുന്നു. എന്താണിത് എന്ന് നിങ്ങൾക്ക് പ്രവചിക്കാമോ” എന്നായിരുന്നു സൗഭാഗ്യ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.

ഇതോടെ പ്രിയ താരം അര്‍ജുന്‍ ചക്കപ്പഴത്തിലേക്ക് വീണ്ടും എത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ. മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു കുടുംബ പരമ്പരയാണ് “ചക്കപ്പഴം”. പതിവ് സീരിയലുകളെ പോലെ കണ്ണീരും പകയും പോരും ഒന്നും ഇല്ലാതെ കുടുംബ ബന്ധങ്ങളുടെ ആഴവും നർമം നിറഞ്ഞ അവതരണവും കൊണ്ട് ശ്രദ്ധേയമായ പരമ്പരയാണ് “ചക്കപ്പഴം”.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply