ഇതുപോലെ എത്ര ചിത്രമാർ ഇതുപോലെ അവരുടെ തനിസ്വഭാവം കാണിക്കാനിരിക്കുന്നു ! രാമനാമം ജപിക്കാൻ പറഞ്ഞ ചിത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായകൻ സൂരജ്

കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്രയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികളുടെ എല്ലാം തന്നെ ഇഷ്ട ഗായികയായ ചിത്ര പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹത്തിനിടയിൽ ആളിക്കത്തി കൊണ്ടിരിക്കുന്നത്. ചിത്രയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. ചിത്ര സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രയിൽ നിന്നും ഇത്തരത്തിലുള്ള ഒരു വാചകം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ചിത്ര പറഞ്ഞത് പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണം എന്നും വിളക്ക് തെളിയിക്കണമെന്നും ആണ്. ചിത്ര വീഡിയോയിൽ പറഞ്ഞിരിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ആം തീയതി എല്ലാവരും ഉച്ചയ്ക്ക് 12. 20ന് ശ്രീരാമ ജയരാമ ജയജയരാമ എന്ന രാമ മന്ത്രം ജപിച്ചുകൊണ്ടിരിക്കണമെന്നും അതുപോലെ തന്നെ വൈകുന്നേരം അഞ്ചു തിരിയിട്ടു കൊണ്ട് വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണമെന്നും.

കൂടാതെ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണ്ണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്ത സുഖിനോഭവന്തു എന്നാണ് ചിത്ര വീഡിയോയിലൂടെ പറയുന്നത്. ചിത്രയുടെ ഈ വാക്കുകൾക്കെതിരെയുള്ള ഗായകൻ സൂരജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. സൂരജ് പറയുന്നത് ചിത്ര എന്തുകൊണ്ടാണ് പള്ളി പൊളിച്ചാണ് ഈ ഒരു അമ്പലം പണിത് എന്ന വസ്തുത സൗകര്യപൂർവ്വം മറന്നത് എന്നാണ്. കൂടാതെ സൂരജ് പറയുന്നത് ഇനിയും എത്രയെത്ര കെ എസ് ചിത്രമാർ ഇതുപോലുള്ള അവരുടെ തനിസ്വരൂപം പുറത്തുകാട്ടുവാൻ ഇരിക്കുന്നു എന്നും.

കൂടാതെ പള്ളി പൊളിച്ചു കൊണ്ടാണ് അമ്പലം പണിതത് എന്ന യാഥാർത്ഥ്യത്തെ മറച്ചുപിടിച്ചു കൊണ്ടാണ് വളരെ നിഷ്കളങ്കതയോട് കൂടി ചിത്ര ലോകാ സമസ്താ സുഖിനോഭവന്തു എന്നൊക്കെ പറയുന്നത് എന്നും. ചിത്രയിൽ നിന്നും ഒക്കെ ഇത്രയും നീചമായ വാക്കുകൾ വരുന്നത് വളരെയധികം ലജ്ജാവഹം തോന്നുന്നു എന്നും സൂരജ് പറഞ്ഞു. എന്നാൽ ചിത്രയെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട് ഗായകൻ ജി വേണുഗോപാൽ ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് പറഞ്ഞിരിക്കുന്നത് നമുക്ക് നല്ല നല്ല ഗാനങ്ങൾ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അവരുടെ ആ വാക്കുകൾക്ക് ഒരു തവണ നമുക്ക് ക്ഷമിച്ചു കൂടെ എന്നാണ്.

ചിത്രയെ കൂടാതെ മലയാള നടൻ മോഹൻലാലും ക്രിക്കറ്റ് താരമായ സച്ചിൻ ടെണ്ടുൽക്കറും ആർഎസ്എസിൽ നിന്ന് രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ച വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply