ബാല തിരിച്ചു വരൻ വളരെ സാധ്യത കുറവാണ് – സൂരജ് പാലാക്കാരൻ അങ്ങനൊരു വാക്ക് പറയാൻ ഉണ്ടായ കാരണം തുറന്നു പറയുന്നു !

നടൻ ബാലയുടെ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് സൂരജ് പാലാക്കാരൻ ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ബാലക്ക് സുഖമില്ലാതെ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണെന്ന് ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് സൂരജ് പാലാക്കാരനായിരുന്നു. താൻ അന്ന് സംസാരിച്ച വാക്കുകളിൽ ഒരു വാക്ക് നടൻ ബാലക്കും, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും അതുപോലെ ബാലയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും ഒക്കെ ഒരുപാട് വിഷമം ഉണ്ടാക്കി എന്നും സൂരജ് പറഞ്ഞു.

അന്ന് സൂരജ് പറഞ്ഞ ആ വാക്ക് ബാല തിരിച്ചുവരാൻ സാധ്യത വളരെ കുറവാണ് എന്നതാണ്.എന്തിനാണ് ആ ഒരു വാക്ക് സംസാരിച്ചത് എന്ന് പലരും സൂരജ് പാലാക്കാരനോട് ചോദിച്ചു. ആ ഒരു വാക്ക് ഉപയോഗിച്ചതിൻ്റെ കാരണം പറയുവാനും അദ്ദേഹത്തോട് പറഞ്ഞു. സൂരജ് പാലാക്കാരൻ പറയുന്നത് വ്യക്തമായ ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു അദ്ദേഹം ആ വാക്ക് ഉപയോഗിച്ചത് എന്നാണ്.
കുറേക്കാലമായിട്ട് ബാല ആഗ്രഹിക്കുന്നതാണ് തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നും തന്നോട് പിണങ്ങിയ സുഹൃത്തുക്കളുമായി ഒത്തുചേരണമെന്നും അതുപോലെ പിണങ്ങിയ ബന്ധുക്കളുമായി ഒന്നു ചേരണം എന്നൊക്കെയുള്ളത്.

അതുകൊണ്ടുതന്നെ ബാലയുടെ ഈ ആഗ്രഹങ്ങളൊക്കെ സാധിക്കുന്നതിന് വേണ്ടിയാണ് താൻ ആ ഒരു വാക്ക് ഉപയോഗിച്ചത് എന്ന് സൂരജ് പാലാക്കാരൻ പറയുന്നു. ബാലക്ക് സുഖമില്ല ആശുപത്രിയിലാണ് എന്ന് മാത്രം ഞാൻ പറഞ്ഞിരുന്നെങ്കിൽ ഈ പറയുന്ന ആരും തന്നെ വരികയോ കാണുകയോ ചെയ്യില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാലയുടെ മകൾ ബാലയെ കാണുവാൻ വന്നു, ഉണ്ണിമായുള്ള പിണക്കം മാറി, സഹോദരൻ ശിവ ബന്ധുക്കൾ എന്നിവരൊക്കെ വന്നു.

ഞാൻ നല്ലൊരു കാര്യത്തിനു വേണ്ടിയാണ് ആ ഒരു വാക്ക് പറഞ്ഞത്. അതുകൊണ്ടുതന്നെ ആ ശാപമൊക്കെ ഞാൻ ഏറ്റെടുക്കുന്നു എന്നും പാലാക്കാരൻ പറഞ്ഞു. അമൃതയുടെ അനിയത്തി അഭിരാമിയെ വിളിച്ച് കുഞ്ഞിനെ കാണിക്കണമെന്ന് പാലാക്കാരൻ പറഞ്ഞിരുന്നു. അല്ലാതെ ബാദുഷ പറഞ്ഞിട്ടല്ല അവർ വന്നതെന്നും പാലാക്കാരൻ പറഞ്ഞു. ഇത്രയും നാൾ ഉണ്ടായിട്ടും ബാലയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സിനിമാക്കാർ ഇപ്പോഴാണോ ബാലക്ക് മകളെ കാണണം എന്നുള്ള ആഗ്രഹം സാധിച്ചുകൊടുക്കാൻ തോന്നിയത് എന്നും ചോദിച്ചു.

ബാലക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് പോംവഴി എന്നാണ് പറയുന്നത്. ഇതിനുവേണ്ടി ബാല മാനസികമായി തയ്യാറാണോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും പറഞ്ഞു. ബാലയെ കുറിച്ച് ആ ഒരു വാക്ക് പറഞ്ഞതിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും പാലാക്കാരൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply