രോഗം മൂർച്ഛിച്ച അവസ്ഥയിലും ബാലയുടെ ആഗ്രഹം മകളെ ഒന്ന് കാണണം എന്നത് -ഈ സമയത്ത് വാശി കാണിക്കരുത് എന്ന് അമൃതയോട് അപേക്ഷ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാല ആശുപത്രിയിൽ ആണെന്നും അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും പറഞ്ഞുകൊണ്ട് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലയുടെ സുഹൃത്തും യൂട്യൂബറുമായ സൂരജ് പാലാക്കാരൻ. കഴിഞ്ഞ ദിവസമായിരുന്നു കരൾ രോഗത്തെ സംബന്ധിച്ചു നടൻ ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ അമൃത ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പ്രവേശിച്ചത്. താൻ രണ്ടു ദിവസം മുൻപ് ബാലയെ കണ്ടിരുന്നുവെന്നും അപ്പോഴൊന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നും സൂരജ് വീഡിയോയിലൂടെ പറയുന്നുണ്ട്.

കരൾ രോഗത്തെ കൂടാതെ ബാലയുടെ ഹൃദയത്തിനും ചില തകരാറുകൾ ഉണ്ട് എന്ന് സൂരജ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കാര്യങ്ങളെല്ലാം പറയുന്നത്. ജീവിതത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും മുമ്പിൽ തോറ്റുപോയ ഒരാളാണ് ബാല എന്നും ആഘാതമായി സുഹൃത്തുക്കളെ സ്നേഹിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത് എന്നും സൂരജ് പറയുന്നുണ്ട്.

ജീവിതത്തിൽ ഉണ്ടായ പല തോൽവികളുമാണ് ബാലയെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് എന്നും ബാലയെ തനിക്ക് വ്യക്തിപരമായി അറിയാം എന്നും സൂരജ് പറഞ്ഞു. തന്റെ കുഞ്ഞിനെ കാണണമെന്നുള്ളത് ബാലയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് എന്ന് അദ്ദേഹം ഇപ്പോഴും പറയുമായിരുന്നു എന്നും ആ കാര്യത്തിൽ ബാല മാനസികമായി ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടായിരുന്നു എന്നും സൂരജ് തന്റെ വീഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹം ആശുപത്രിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്നും അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നും സൂരജ് അറിയിച്ചു.

പബ്ലിസിറ്റി ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്നും നിരവധി പാവപ്പെട്ട ആളുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നും സൂരജ് പറയുന്നു. തുടർന്ന് ബാലയുടെ മുൻ ഭാര്യയായ അമൃത സുരേഷ് ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ ഒന്ന് കൊണ്ടുപോയി കാണിക്കാനുള്ള സന്മനസ്സ് കാണിക്കണമെന്നും സൂരജ് പറയുന്നുണ്ട്. ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ കിടക്കുമ്പോൾ ഈ ആവശ്യം പരിഗണിക്കണം എന്നാണ് സൂരജ് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ മോളി കണ്ണമാലിയും ബാലയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോളി കണ്ണമാലിക്ക് ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ബാല സഹായിച്ചിരുന്നു.

ഒരു സിനിമയിലെ ഭാഗമാകുന്നതിന്റെ പേരിൽ കണ്ണിൽ ഗുരുതര പരിക്കുകളെറ്റ് നടൻ കുറച്ചുനാളുകളായി കൂളിംഗ് ഗ്ലാസ് വെച്ചായിരുന്നു പൊതുപരിപാടികളിലും മറ്റിടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്. അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ ഇതിനോടകം അറിയിച്ചിരിക്കുന്നത്. ഇതിനു മുൻപും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ ബാല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ബാലയെ കാണാൻ വേണ്ടി ഇന്ന് ഉച്ചയോടെ ആശുപത്രിയിലേക്ക് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിൽ ബാലയുടെ അമ്മയും ഭാര്യ എലിസബത്തും ആശുപത്രിയിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply