ഇങ്ങനൊരു പടത്തിന്‌ ഇത്രേം കളക്ഷൻ എങ്ങനെ കിട്ടി എന്ന് പിടികിട്ടണില്ല ! കഷ്ട്ടപെട്ടു എങ്ങനെയോ ആണ് പടം മൊത്തം കണ്ടുതീർത്തതെന്നു കുറിപ്പ്

കഴിഞ്ഞ വർഷം ഒക്ടോബർ 28ന് പുറത്തിറങ്ങിയ മലയാള സിനിമയാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തീയറ്ററിൽ മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. അജു വർഗീസ്, ആസിഫ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗണേഷ് മേനോൻ, ലക്ഷ്മി മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ്. ആദ്യ ദിനം മുതൽ തന്നെ മികച്ച പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ ഓടിടി റിലീസിൽ വന്നിരിക്കുകയാണ് ചിത്രം. ഈയിടെ സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ച് വന്ന കുറിപ്പാണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഗ്ലാഡ്‌വിൻ ഷരുൺ ഷാജി മൂവി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുറുപ്പിൽ പറയുന്നത് ഇങ്ങനെയാണ്, ” കുറി നാളിന് ശേഷം 50 ദിവസത്തോളം മാക്സിമം തീയേറ്ററിൽ ഇട്ട് ഓടിച്ചശേഷം അങ്ങനെ ഒരു മലയാള സിനിമ ഓ ടി ടി റിലീസ് ആയിരിക്കുകയാണ്… എന്ത് കണ്ടിട്ടാണ് ഈ സിനിമയ്ക്ക് ഇത്ര പോസിറ്റീവ് വന്നതെന്ന് അറിയില്ല… വെറും ആവറേജ് പടം…എല്ലാവരുടെയും തള്ളുകേട്ട് ജയ ജയ ജയഹേ കണ്ടു, ഒരു തേങ്ങയും തോന്നിയില്ല… ഈ പടത്തിന് എങ്ങനെ ഇത്ര കലക്ഷൻ വന്നെന്ന് ഒരു പിടിയും ഇല്ല, എങ്ങനെയോ കണ്ടു തീർത്തു… നല്ലപോലെ ചിരിക്കാൻ ഉണ്ടെന്ന് സോഷ്യൽ മീഡിയ തള്ള് കേട്ട് പടം കണ്ടു, ഒരിടത്തും ചിരി വന്നില്ല, വെറും ഓവർ റേറ്റഡ് മൂവി.

ഒരു പടം തീയേറ്ററിൽ ഹിറ്റായി കഴിയുമ്പോൾ ഇത്തരത്തിലുള്ള പോസ്റ്റുകൾ പതിവാണ്. അങ്ങനെയുള്ള പോസ്റ്റുകളാണ് ഇനി ഈ ചിത്രത്തിനും വരാൻ പോകുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മലയാളികളുടെ ഇപ്പോഴത്തെ ട്രെൻഡ് വെച്ച് ടോറന്റ് ബുജികൾ ഓവർ റേറ്റഡ് ആക്കാൻ പോകുന്ന അടുത്ത പടം. സിനിമ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറയാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് അതുകൊണ്ട് ആരും കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നില്ല പക്ഷേ പടം ഹിറ്റ് ആക്കിയവരുടെയും പടത്തിന് പോസിറ്റീവ് പറഞ്ഞവരുടെയും മെക്കിട്ട് കയറുന്ന പരിപാടി ഒന്ന് നിർത്തിയാൽ കൊള്ളാം കണ്ടു കണ്ടു വെറുത്തു.. ” ഇതായിരുന്നു കുറുപ്പിലുള്ള വാചകങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply