രണ്ടു തവണ അയാൾ തന്നെ റേപ്പ് ചെയ്തു – ആദ്യ രാത്രിയിലാണ് ആ സത്യം താൻ മനസ്സിലാക്കിയതെന്നു ശോഭ ! ഒടുവിൽ കഞ്ചാവ് കേസും

ബിഗ് ബോസ് സീസൺ 5 ഷോയിലെ മത്സരത്തിനിടയിൽ മൈ സ്റ്റോറി എന്ന ഒരു ടാസ്കിൻ്റെ ഭാഗമായി എല്ലാവരും അവരവരുടെ ജീവിതകഥ തുറന്നു പറഞ്ഞിരുന്നു. ഈ സെഗ്‌മെൻ്റിലൂടെ ഉദ്ദേശിക്കുന്നത് തങ്ങളുടെ കഥ പറയുന്നതോടൊപ്പം ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സ് എങ്ങനെ കീഴടക്കാൻ സാധിക്കും എന്നതാണ്. ഈ സെഗ്‌മെൻ്റിൽ ശോഭാ വിശ്വനാഥ് തൻ്റെ ജീവിതകഥ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ശോഭ ഒരു സംരംഭകയാണ്.

തമിഴ്നാട് ബേസുള്ള ഒരു കുടുംബത്തിലെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മകൾ ആയിട്ടായിരുന്നു ശോഭ ജനിച്ചത്. ഏറ്റവും ഇളയ മകൾ ആയതുകൊണ്ട് തന്നെ അതിൻ്റെ സ്വാതന്ത്ര്യത്തോടെയാണ് വളർന്നത്. ശോഭക്ക് അച്ഛനും അമ്മയും ആയിട്ടാണ് കൂടുതൽ അടുപ്പം ഉണ്ടായിരുന്നതെന്നും പറഞ്ഞു. ചില ജാതക പ്രശ്നങ്ങൾ മൂലം ശോഭയുടെ വിവാഹം പെട്ടെന്ന് തന്നെ നടത്തി. വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ ശോഭയ്ക്ക് മദ്യപിച്ചു വന്ന ഭർത്താവിനെ കണ്ടപ്പോൾ ദാമ്പത്യ ജീവിതം നല്ലതല്ലെന്നു മനസ്സിലായി.

ഭർത്താവിൻ്റെ വീട്ടുകാർ ശോഭയോട് അദ്ദേഹത്തിൻ്റെ ബിസിനസ് ഒക്കെ ഏറ്റെടുക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടുകാർക്കൊക്കെ അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് മനസ്സിലായി. ഭർത്താവിൽ നിന്നും നിരന്തരം ക്രൂരമായ പീഡനങ്ങൾ ഉണ്ടാവുകയും രണ്ട് തവണ മാരിറ്റൽ റേപ്പിന് വിധേയമാക്കപ്പെടുകയും ചെയ്തു. ഭർത്താവിനെ പേടിച്ച് ബാത്റൂമിൽ കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. മൂന്നു വർഷം ഈ പീഡനങ്ങൾ ഒക്കെ അനുഭവിച്ചു. പിന്നീട് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വിവാഹമോചന കേസ് ഇപ്പോഴും നടക്കുന്നുണ്ടെന്നും ശോഭ പറഞ്ഞു.

ഈ പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ടായിരുന്നു വീവേഴ്‌സ് വില്ലേജ് എന്ന സംരംഭം ശോഭ ആരംഭിച്ചത്. ആ സമയത്ത് ഒരാളുമായി ഇഷ്ടത്തിലാവുകയും വിവാഹം വരെ ആ ബന്ധം എത്തുകയും ചെയ്തു. എന്നാൽ അയാൾക്ക് ഒരു ഭാര്യ എന്ന പദവി മാത്രമായിട്ടാണ് എന്നെ വേണ്ടതെന്ന് മനസ്സിലായപ്പോൾ നല്ല രീതിയിൽ ആ ബന്ധം പിരിയുകയായിരുന്നു. എന്നാൽ അയാൾ ശോഭയോട് പ്രതികാരം ചെയ്തു. കടയിൽ കഞ്ചാവ് കൊണ്ടു വയ്ക്കുകയും പോലീസ് ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസുകാർ പറഞ്ഞത് ചെറിയൊരു എമൗണ്ട് ആണ് അതുകൊണ്ടുതന്നെ ജാമ്യം കിട്ടുമെന്നും. എന്നാൽ അവരോട് ശോഭ ചോദിച്ചത് തെറ്റ് ചെയ്യാതെ എന്തിനാണ് ഞാൻ ശിക്ഷ അനുഭവിക്കുന്നതെന്ന്. എന്നാൽ അവിടെ നിന്നും പുറത്തിറങ്ങിയ ശോഭ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയായിരുന്നു. അതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഈ കേസ് അന്വേഷിക്കുകയും ആറുമാസത്തിനുശേഷം ഈ കേസ് തെളിയുകയും ചെയ്തു. അങ്ങനെ ശോഭ നിരപരാധിയുമായി എന്നു പറഞ്ഞു. സ്ത്രീകൾ സമൂഹത്തിനുമുന്നിൽ ഒരിക്കലും തോറ്റു കൊടുക്കരുതെന്നും പേടിക്കരുത് എന്നും ശോഭ മറ്റ് അംഗങ്ങളോട് പറയുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply