ലിനി സ്വർഗത്തിൽ ഇരുന്നു കണ്ടു സന്തോഷിക്കുന്നുണ്ടാകും – ലിനിയുടെ മക്കൾക്ക് ഇന്ന് മുതൽ പുതിയ ‘അമ്മ !

കേരളക്കരക്ക് എന്നും ഒരു വിങ്ങലാണ് ലിനി എന്ന നേഴ്സിന്റെ മരണം. വളരെ വേദനയോടെ മാത്രമാണ് ഈ മരണത്തെ കേരളത്തിലുള്ള ഓരോരുത്തരും കണ്ട് നിന്നത്. കൊറോണ വൈറസിന് മുൻപ് നിപ്പ കാലഘട്ടത്തിൽ നിപ്പയോടെ പോരാടി മരണം വരിച്ച ലിനിയെ ഇന്നും ആളുകൾക്ക് വളരെയധികം വേദന നിറയ്ക്കുന്ന ഒരു ഓർമ്മ തന്നെയായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് ലിനിയുടെ ഭർത്താവ് സജീഷ് ലിനിയുടെ മക്കളെ കുറിച്ച് പറഞ്ഞിരുന്നു. ഇളയ മകന് ലിനിയെ കണ്ട ഓർമ്മ പോലും ഇല്ല എന്നായിരുന്നു സജീഷ് പറഞ്ഞിരുന്നത്. അടുത്ത സമയത്തായിരുന്നു സജീഷ് വിവാഹിതനാവാൻ പോവുകയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിച്ചിരുന്നത്.

ഞാനും മക്കളും ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സജീഷ് എത്തിയിരുന്നത്. ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുടെ പേരും സജീഷ് പറഞ്ഞിരുന്നു. പ്രതിഭാ എന്നാണ് പേര്. കൊയിലാണ്ടിയിൽ അധ്യാപികയാണ് പ്രതിഭ എന്നൊക്കെയായിരുന്നു സജീഷ് പറഞ്ഞിരുന്നത്. ഇപ്പോൾ സജീഷ് വിവാഹിതനായെന്ന് വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ സജീഷ് വിവാഹിതൻ ആയിരിക്കുകയാണ്. ഈ വാർത്ത വളരെ സന്തോഷത്തോടെയാണ് ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നത്. ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചാണ് സജീഷ് വിവാഹിതനായിരിക്കുന്നത്.

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ആശംസകളും ഒപ്പം ഉണ്ടാകണമെന്ന് ആദ്യം തന്നെ സജീഷ് പറഞ്ഞിരുന്നു. അതിനൊപ്പമുള്ള ചിത്രവും സജീഷ് പങ്കുവെച്ചിരുന്നു. എല്ലാവർക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ഈ ചിത്രം സജീഷ് പങ്കുവച്ചത്. എല്ലാവിധ ആശംസകളും നേരുന്നു എന്നും ലിനിയുടെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കൂ എന്നുമാണ് കമന്റുകളിലൂടെ ആളുകൾ പറയുന്നത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നായിരുന്നു സജേഷ് പറഞ്ഞിരുന്നത്.

ലിനിയുടെ വീട്ടുകാർ കൂടിച്ചേർന്നാണ് വിവാഹം ഉറപ്പിക്കാൻ വേണ്ടി പോയത്. ലിനിയുടെ മരണശേഷം ലിനിയുടെ വീട്ടിലായിരുന്നു താമസം എന്നും ലിനിയുടെ അമ്മയുടെയും അച്ഛന്റെയും നിർബന്ധം കൊണ്ടാണ് മറ്റൊരു ജീവിതത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നത് എന്നും മക്കൾ പ്രതിഭയുമായി നന്നായി ഇണങ്ങിയിട്ടുണ്ട് എന്നും അവർ അമ്മ എന്നാണ് പ്രതിഭയെ വിളിക്കുന്നത് എന്നൊക്കെയായിരുന്നു സജീഷ് അറിയിച്ചിരുന്നത്. അവസാനകാലത്ത് അച്ഛനെപ്പോലെ ഒറ്റയ്ക്കായി പോകരുത് എന്ന് തന്നോട് ലിനി പറഞ്ഞിട്ടുണ്ടായിരുന്നു എന്നും അച്ഛന്റെ അവസാനകാലങ്ങളിൽ അച്ഛൻ എങ്ങനെയാണ് എന്ന് ലിനി നേരിട്ട് കണ്ടതായിരുന്നു എന്നുമൊക്കെയാണ് സജീഷ് പറഞ്ഞത്. പ്രതിഭ ഒരു അധ്യാപികയാണെന്നും വിവാഹമോചിതയാണ് എന്നുമൊക്കെ അറിയിച്ചിരുന്നു. പ്രതിഭയ്ക്ക് ഒരു മകൾ കൂടിയുണ്ട്.

Story Highlights – new life of sajeesh with lini’s two children’s

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply