സിസ്റ്റർ ലിനിയെ ഓർമ്മയില്ലേ ? ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകാൻ പോകുന്നു..!

കോഴിക്കോട് നിപ്പാ പ്രതിരോധത്തിന് ഇടയിൽ ജീവത്യാഗം ചെയ്ത ലിനിയേ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ലിനിയുടെ ഭർത്താവിന്റെ ഒരു പോസ്റ്റ്‌ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. താനും മകളും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ ലിനിയുടെ ഭർത്താവായ സജീഷ് പങ്കുവച്ചത്. സിദ്ധാർത്ഥനും റിതുലിനും ഇനിയൊരു അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്നാണ് സജിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. മക്കൾക്കും പ്രതിഭയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച കൊണ്ടായിരുന്നു സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചാണ് സതീഷിന്റെയും പ്രതിഭയുടെയും വിവാഹം നടത്തുക.

ഇതുവരെ നൽകിയ സ്നേഹവും പിന്തുണയും കരുതലും ഇനിയും കൂടെ ഉണ്ടാവണം എന്നാണ് സജീഷ് പറയുന്നത്. പ്രിയ സുഹൃത്തുക്കളെ ഞാനും മക്കളും ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. സിദ്ധാർത്ഥിനും റിതുലിനും ഇനി അമ്മയും ചേച്ചിയും ആയി ഇവരും കൂടെയുണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29ന് വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് ഞങ്ങൾ വിവാഹിതരാവുകയും ആണ്. ഇതുവരെ നിങ്ങൾ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെതന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ് എന്നായിരുന്നു ഈ കുറിപ്പ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ച് വരികയേയായിരുന്നു നിപ്പ വൈറസ് ബാധിച്ച് ലിനി ജീവത്യാഗം ചെയ്ത. ഇത് വലിയ നടുക്കം ആയിരുന്നു സൃഷ്ടിച്ചിരുന്നത്.

2018 മെയ് 21 നായിരുന്നു ലിനി വിട പറഞ്ഞിരുന്നത്. നിപ്പാ പ്രതിരോധത്തിന്റെ ഇടയിലുള്ള ലിനിയുടെ വേർപിരിയൽ വലിയ വേദനയായിരുന്നു എല്ലാവരിലും സൃഷ്ടിച്ചിരുന്നത്. ലിനിയുടെ ഭർത്താവും കുഞ്ഞുങ്ങളും ഒറ്റയ്ക്കായത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. അതിനുശേഷം പലവട്ടം ലിനിയുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുവാൻ കുടുംബത്തിലുള്ളവർ ഓരോരുത്തരും നിർബന്ധിച്ചിരുന്നു എങ്കിലും സമ്മതിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ തയ്യാറാവുകയാണ് സജീഷ്. തന്നെ പിന്തുണച്ച് എല്ലാരും ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്. തന്റെ മക്കളുടെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറം ലോകത്തെ അറിയിക്കാറുണ്ടായിരുന്നു.

വളരെ പെട്ടെന്ന് തന്നെ സജീഷിന്റെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. നിരവധി ആളുകളാണ് സജീഷിന്റെ ഈ തീരുമാനത്തിന് അംഗീകാരം നൽകി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തീർച്ചയായും നല്ല തീരുമാനമാണെന്നും. ജീവിതത്തിൽ ഒരു കൂട്ട് അത്യാവശ്യമാണെന്നും ഒക്കെ ആളുകൾ സജീഷിനോട് ഉപദേശമായി പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply