ഗോപിസുന്ദറിന്റെ ഭാര്യ ഗായിക അമൃതയ്ക്ക് തലയ്ക്ക് പരിക്ക് ! രണ്ടു സ്റ്റിച്ച് ഉണ്ടെന്ന് താരം

കഴിഞ്ഞ കുറച്ചു നാളുകളായി വിട്ടൊഴിയാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിൽ ആയിരുന്നു ഗായിക അമൃത സുരേഷ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുന്നേ താരത്തിന്റെ മുൻ ഭർത്താവായിരുന്ന നടൻ ബാല ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത് മുതലായിരുന്നു വീണ്ടും വിവാദങ്ങൾ അമൃതയെ തേടി എത്തിയത്. ബാലക്ക്, അമൃത കരൾ നൽകിയേക്കും എന്നും ഇല്ലെന്നും അവർ അക്കാര്യം പാടെ നിഷേധിച്ചു എന്നും ഒക്കെയുള്ള അടിസ്ഥാന രഹിതമായ നിരവധി ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്. എന്നാൽ അമൃതയുടെ യഥാർത്ഥ സ്ഥിതി ഇത്തരത്തിൽ ഒന്നുമല്ല.

തന്റെ തലയ്ക്കു പിന്നെ ഒരു പരിക്കേറ്റതായി അമൃത സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ തലയ്ക്ക് പിന്നിൽ 2 സ്റ്റിച്ച് ഉണ്ട് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിനൊപ്പം കൂടെയുള്ളത് പ്രിയപ്പെട്ട ഒരു കൂട്ടുകാരിയാണ് എന്നും അമൃത പറയുന്നുണ്ട്. വളരെ രൂക്ഷമായികൊണ്ടായിരുന്നു അമൃതയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ അനുജത്തിയായ അഭിരാമി സുരേഷ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അഭിരാമിയുടെ പ്രതികരണം.

തന്റെ ചേച്ചിയെ മനസ്സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ തരംതാണ പ്രചരണങ്ങൾ വന്നു തുടങ്ങി എന്നായിരുന്നു അഭിരമയുടെ കുറുപ്പിന്റെ ഉള്ളടക്കം. ഒരു യൂട്യൂബ് ചാനലിലെ പ്രചരണത്തെ ആയിരുന്നു അഭിരാമി കുറുപ്പിലൂടെ വിമർശിച്ചത്. ഒത്തിരിവട്ടം ചിന്തിച്ച ശേഷം പിന്നെ ശരി എന്ന് തോന്നിയതുകൊണ്ട് സിനിമ ടോക്ക്സ് മലയാളം എന്ന യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫേമഷനും പോലീസിൽ കേസ് നൽകിയിട്ടുണ്ട് എന്ന് തന്റെ മറ്റൊരു പോസ്റ്റിലൂടെ അഭിരാമി അറിയിക്കുകയും ചെയ്തിരുന്നു. ഈ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായിട്ടുണ്ട് എന്നും അഭിരാമി കൂട്ടിച്ചേർത്തു.

ഗായിക പരിക്കേറ്റത് ഇപ്രകാരമായിരുന്നു. അമൃത സ്റ്റെയറിനു താഴെയിരുന്നു ഷൂസ് കെട്ടിയ ശേഷം എഴുന്നേറ്റതും തല ഇടിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത് . ഒട്ടേറെ സംഘർഷങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലൂടെ കടന്നുപോയതിനു ശേഷമായിരുന്നു താരത്തെ തേടി ഇങ്ങനെയൊരു സംഭവം കൂടി ഉണ്ടായത്. മുൻ ഭർത്തവായിരുന്ന ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം മകൾ അവന്തികയേയും കൊണ്ട് അമിത ആശുപത്രിയിൽ എത്തിയിരുന്നു.

സഹോദരി അഭിരാമിയും മാതാ പിതാക്കളും ഇപ്പോഴത്തെ ഭർത്താവ് ഗോപി സുന്ദറും ഒക്കെ അമൃതയുടെയും മകളുടെയും ഒപ്പം ആശുപത്രിയിൽ ചെന്നിരുന്നു. ഏറെ നേരം ആശുപത്രിയിൽ ചിലവിട്ടതിനുശേഷം ആയിരുന്നു അമൃതമടങ്ങിയത്. അതിനുശേഷം അവർ പങ്കെടുത്ത സംഗീത പരിപാടിയുടെ പേരിലും മറ്റും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു ഗായികയെ തേടി എത്തിയത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply