ജീവനൊടുക്കിയ അയാളോട് സഹതാപം തോന്നിയില്ല – അവളുടെ അവിഹിതം കണ്ടു പിടിച്ചു ജീവിതം അവസാനിപ്പിച്ച ബൈജുവിനെ കുറിച്ച് സിൻസി അനിൽ ന്റെ കുറിപ്പ്

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് സിൻസി അനിലിന്റേത്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായി തുടരുന്ന സിൻസി പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം മുഖം നോക്കാതെ തന്നെ പറയാറുണ്ട്. സിൻസിയുടെ അത്തരത്തിലുള്ള വീഡിയോകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറ്. ഇപ്പോഴിതാ ബൈജു രാജുവിന്റെ ജീവവനൊടുക്കൽ വിഷയത്തിലും തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് സിൻസി. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ന്യൂസിലാൻഡ് കാരനായ ബൈജു രാജു ജീവനൊടുക്കിയത് .

ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആയിരുന്നു ജീവനൊടുക്കൽ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. താൻ ജീവനൊടുക്കിയത് ചെയ്യുന്നതിനുള്ള കാരണവും ഭാര്യയുടെ അവിഹിതത്തെ പറ്റി ഉള്ള സംസാരവും രണ്ട് വീഡിയോകൾ ആയി ബാജു തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. അതിൽ ഒരു വീഡിയോയിൽ ബൈജു തന്റെ ഭാഗം മുഴുവനായി വിശദീകരിച്ച് പറയുന്നുണ്ട്. മറ്റൊരു വീഡിയോയിൽ ഇയാൾ ഭാര്യയെ രൂക്ഷമായി ചോദ്യം ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. അതിൽ നിന്നും തന്നെ ബൈജു എത്രത്തോളം ടോക്സിക് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്ന് കാണാൻ സാധിക്കും എന്നാണ് ഒരുകൂട്ടം മലയാളികൾ അഭിപ്രായപ്പെടുന്നത്.

ബൈജുവിനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടും ചിലർ രംഗത്തെത്തുന്നുണ്ട്. ഇത് ഒരു സ്ത്രീയാണ് ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ എല്ലാവരും അവരുടെ ഭാഗത്ത് നിൽക്കുമായിരുന്നു എന്നും ഇവിടെ ഒരു പുരുഷനായത് കൊണ്ട് ചോദിക്കാനും പറയാനും ആരുമില്ല എന്നുമൊക്കെ ചിലർ അഭിപ്രായപ്പെട്ടു. നിരവധി ആളുകളാണ് ബൈജുവിന്റെ ജീവനൊടുക്കലിനെ കുറിച്ചുള്ള വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ താരമായ സിൻസി അനിൽ നടത്തിയ പ്രതികരണമാണ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നിരവധിപേർ ഇവർ പറയുന്ന കാര്യങ്ങളോട് യോജിച്ചു നിൽക്കുന്നുണ്ടെങ്കിലും മറ്റു ചില വിയോജിപ്പും പ്രകടിപ്പിക്കുന്നുണ്ട്. ജീവനൊടുക്കിയ ചെയ്ത ഭർത്താവിനോട് ഒരു സഹതാപവും തോന്നിയില്ല എന്നാണ് സിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചത്. സഹതാപം തോന്നിയത് ഇത്തരത്തിലുള്ള ഭർത്താക്കന്മാരെ സൃഷ്ടിക്കുന്ന സമൂഹത്തോടാണ് എന്നും ഇവിടുത്തെ സദാചാര മലരുകളോടാണ് എന്നും സിൻസി പറയുന്നു. 100 കാര്യങ്ങൾ ഈ വിഷയം പരിഹരിക്കാൻ ഉണ്ടായിരുന്നുവെന്നും ഒരു ഡിവോഴ്സിൽ തീരുന്ന പ്രശ്നം മാത്രമേ ഇതിൽ ഉണ്ടായിരുന്നുള്ളൂ എന്നും സിൻസി പറഞ്ഞു.

ഇയാൾ പൊതു വിചാരണയ്ക്ക് വേണ്ടി സമൂഹത്തിലേക്ക് എറിഞ്ഞു കൊടുത്തത് അയാളുടെ ഭാര്യയെ മാത്രമല്ല എന്നും ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുഞ്ഞിന്റെ ജീവിതം കൂടിയാണ് എന്നും ഇവർ അഭിപ്രായപ്പെട്ടു. എന്നിട്ട് അയാൾ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുകയായിരുന്നു എന്നും ഇത് എന്തൊരു വിരോധാഭാസമാണ് എന്നും സിൻസി കുറിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply