കക്ഷം വടിക്കാതെ സീനിൽ വന്നതിനു സിൽകിനോട് സംവിധായകൻ ചൂടായി ! സിൽക്ക് പറഞ്ഞ ഒരു കാര്യം കേട്ട് ലൊക്കേഷനിൽ പിന്നെ ആരും മിണ്ടിയില്ല

1960-കളിൽ ആന്ധ്രയിൽ ജനിച്ച് വിജയമാല എന്ന പെൺകുട്ടി മലയാള സിനിമയെ കോൾമയിർ കൊള്ളിക്കുന്ന സിൽക്ക് സ്മിതയായി മാറിയ കഥ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ്. ഏറെ ദുരിതങ്ങൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരെ കാത്തിരുന്നത്. സിനിമയുടെ അഭ്രപാളി അവർക്ക് വേണ്ടി കാത്തു വച്ചത് മാദകത്വം തുളുമ്പുന്ന കഥാപാത്രങ്ങൾ മാത്രം ആയിരുന്നു. തുടക്കത്തിൽ അവർക്ക് ഏറ്റവും കൂടുതലായി നേരിടേണ്ടി വന്നിരുന്നത് വർണ്ണ വിവേചനം ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സൗന്ദര്യ സങ്കൽപങ്ങളിൽ അന്നും ഇന്നും വെളുപ്പിന് കിട്ടുന്ന പ്രാധാന്യം കറുപ്പിന് കിട്ടില്ലായിരുന്നു. എന്നാൽ തന്റെ ശരീര സൗന്ദര്യം കൊണ്ട് ആ പഴയ രീതി ഒന്ന് മാറ്റി കളഞ്ഞിരുന്നു സ്മിതാ. സ്മിതയുടെ ആദ്യ ചിത്രമായ ഇണയെത്തേടി എന്ന ചിത്രത്തിൽ സ്മിതയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. സംവിധായകനായ ആന്റണി ഈസ്റ്റ്മാനാണ് ഈ സിനിമയിലേക്ക് സ്മിതയെ കൊണ്ടു വരുന്നത്. പൊതുവേ പക്വതയില്ലാത്ത സ്മിതയെ കൊണ്ട് അവർ കുറച്ചൊന്നുമായിരുന്നില്ല ബുദ്ധിമുട്ടിയത് എന്നും ശാന്തിവിള പറയുന്നുണ്ട്.

സിനിമയിൽ ഒരു രംഗമുണ്ട് നായകനായ കലാശാല ബാബുവും സ്മിതയും ഉറക്കമുണരുന്നത്. വീട്ടിൽ നിന്ന് എഴുന്നേറ്റ് മൂരി നിവർത്തുന്ന ഒരു സീനിലാണ് സംവിധായകന്റെ കണ്ണിൽ അത് പെടുന്നത്. അദ്ദേഹം സ്മിതയോടെ എന്താണ് ഇങ്ങനെ എന്ന് ചോദിക്കുകയും ചെയ്തു. ആ സമയത്ത് മനസ്സിലാവാതെ സ്മിത നിന്നു. കൈകൾ നിവർത്തി മൂരി ഇടുന്ന സ്മിതയുടെ കക്ഷഭാഗം നിറയെ രോമം ആണ്. അത് ക്ലീൻ ചെയ്തു വരാത്തതിന്റെ കാരണം ആയിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. എന്നാൽ അത്രയും ആളുകളുടെ മുൻപിൽ വെച്ച് സംവിധായകൻ അത് ചോദിച്ചിട്ട് പോലും അതൊരു പ്രശ്നമായിരുന്നില്ല നടിക്ക് എന്നതാണ് സത്യം.

അത് സംവിധായകൻ പറഞ്ഞിട്ടും ഗൗനിക്കാതെ ചിരിച്ചു കൊണ്ട് സ്മിത നിന്നു. അതുകൊണ്ടു തന്നെ ആന്റണി ഈസ്റ്റ്മാൻ ആർട്ട് ഡയറക്ടറായ മറ്റൊരാളെ വിളിക്കുകയും എന്തോന്നാടെ ഇത്. എടുത്തു കോടടെ എന്നൊക്കെ പറയുകയും ചെയ്തിരുന്നു. അവസാനം പേപ്പർ വെട്ടാൻ വേണ്ടി മാറ്റി വച്ചിരുന്ന ബ്ലേഡ് എടുത്താണ് രണ്ട് കൈകളിലെയും രോമങ്ങൾ മാറ്റിയത്. അപ്പോഴും അവർ കൈകൾ വച്ചുകൊടുത്തു എന്നാൽ ചിരിച്ചുകൊണ്ടുതന്നെ ഇരിക്കുകയും ചെയ്തു. എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ടിരിക്കുന്ന ആ പെണ്ണിനെ ഒഴിവാക്കാതെ ഇരുന്നത് സംവിധായകനാണ്. അതുകൊണ്ടുമാത്രമാണ് സിൽക് സ്മിത എന്നൊരു നടി ഉണ്ടായതെന്നും ശാന്തിവിള ദിനേശ് പറയുന്നു. പതിനേഴാമത്തെ വയസ്സിൽ ഉണ്ടായ ആ പക്വത കുറവ് തന്നെയായിരുന്നു മുപ്പത്തിയാറാം വയസ്സിൽ സ്വന്തം ജീവൻ എടുക്കുവാനുള്ള സ്മിതയുടെ തീരുമാനത്തിന് പിറകിലും എന്നാണ് അദ്ദേഹം പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply